Get Updates
Get notified of breaking news, exclusive insights, and must-see stories!

വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബി ജെ പിയും ഒക്കചങ്ങായിമാരാണാണെന്നും അദ്ദേഹം ആരോപിക്കുന്നു. കേരളം വലിയൊരു വികസനക്കുതിപ്പിലാണ്. അസാധ്യമെന്ന് തോന്നുന്ന പദ്ധതികൾ കേരളത്തിൽ നടപ്പാകുന്നു. ഗെയിൽ പൈപ്പ് ലൈൻ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത് തടയാൻ പ്രതിപക്ഷം ആവത് ശ്രമിച്ചു. എന്നാൽ നിശ്ചയദാർഢ്യത്തോടെ സർക്കാർ വികസന പദ്ധതികൾ ഓരോന്നായി നടപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

കേരളത്തിലെ വികസന പദ്ധതികൾക്കെതിരെയുള്ള ക്യാമ്പയിനിൽ ആണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി മുരളീധരൻ ചിന്തിക്കണം. കേന്ദ്ര മന്ത്രി എന്ന നിലയിൽ നാടിന് നല്ലത് ചെയ്യാൻ ആണ് വി മുരളീധരൻ ശ്രമിക്കേണ്ടത്.

vsivankutty

2008 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെർമിനലിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് 15 വർഷമായിട്ടും റെയിൽവേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആണ് വി മുരളീധരൻ ശ്രമിക്കേണ്ടതാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു വി മുരളീധരന്‍ നേരത്തെ നടത്തിയത്. ഫൈനൽ ലൊക്കേഷൻ സർവ്വെ, ലാൻഡ് പ്ലാൻ,അലൈൻമെൻറ് ഇവയൊന്നും ഇല്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടി അല്ലെന്നും ഇൻ പ്രിൻസിപ്പൽ അപ്രൂവൽ എന്ന് പറഞ്ഞാൽ ഭൂമിയേറ്റെടുക്കാനുള്ള ലൈസൻസല്ലെന്നുമായിരുന്നു കേന്ദ്ര വിദേശ-പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞത്. അശാസ്ത്രീയമായ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കം കേരളത്തിന് ദോഷം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ

സിൽവർ ലൈൻ പദ്ധതി പദ്ധതിയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ , ഡിപിആറിലെ അപൂർണ്ണതകൾ, പതിനായിരങ്ങൾ കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന സാഹചര്യം തുടങ്ങിയ വിവിധ കാര്യങ്ങൾ കേന്ദ്ര റെയിൽ മന്ത്രിയുമായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ചർച്ച ചെയ്തു. ഡിപിആറിലെ അശാസ്ത്രീയതകൾ മെട്രോമാൻ ഇ ശ്രീധരൻ റെയിൽ മന്ത്രിയെ ധരിപ്പിച്ചു. പദ്ധതി കേരളത്തിനെ രണ്ടായി വിഭജിക്കുമെന്നും പാരിസ്ഥിതികമായി തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+