കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മാധ്യമ പ്രവർത്തകർ സിപിഎമ്മിന്റെ ഏറാൻ മൂളികളായോ? രൂക്ഷ വിമർശനവുമായി വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം; സിപിഎമ്മിന്റെയും പിണറായി വിജയന്റെ‍യും താൻപോരിമയ്ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിംക്ലർ വിവാദത്തിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.കൊവിഡ് ഭീതിയിൽ നാടും നഗരവും ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ അതിന്റെ മറപിടിച്ച് സർക്കാർ തിടുക്കത്തിൽ ഇത്തരമൊരു കരാറുണ്ടാക്കിയത് തികച്ചും സംശയാസ്പദമാണ്.സർക്കാരോ പിണറായി വിജയനോ എന്തു ചെയ്താലും മിണ്ടാതിരുന്നുകൊളളണമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അവർക്കുളള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ താക്കീതെന്നും അദ്ദേഹം പറഞ്ഞു. അടച്ചാക്ഷേപിക്കുമെന്ന് പേടിച്ച് സപ്രിംക്ലർ വിവാദത്തെ കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചില്ല.കേരളത്തിലെ മാധ്യമ പ്രവർത്തകർ സിപിഎമ്മിന്റെ ഏറാൻ മൂളികളായോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 v-muraleedharan-

സിപിഎമ്മിന്റെയും പിണറായി വിജയന്റെ‍യും താൻപോരിമയ്ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിംക്ലർ വിവാദത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ രൂക്ഷമായ പരാമർശങ്ങൾ. കൊവിഡ് ഭീതിയിൽ നാടും നഗരവും ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ അതിന്റെ മറപിടിച്ച് സർക്കാർ തിടുക്കത്തിൽ ഇത്തരമൊരു കരാറുണ്ടാക്കിയത് തികച്ചും സംശയാസ്പദമാണ്. എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ചാനൽ ക്യാമറകൾക്കുമുന്നിലെത്തി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നീട്ടിവിളമ്പുന്ന മുഖ്യമന്ത്രി ഈ കരാറിന്റെ കാര്യം മിണ്ടാതിരുന്നത് മറന്നുപോയതുകൊണ്ടാണെന്ന് കരുതാനുമാകില്ല.

സർക്കാരോ പിണറായി വിജയനോ എന്തു ചെയ്താലും മിണ്ടാതിരുന്നുകൊളളണമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അവർക്കുളള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ ഈ താക്കീത്. മലയാളികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ സെർവറിലേക്ക് കൈമാറുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് സർക്കാരിനായി അഡീഷണൽ എ.ജി ഇന്ന് കോടതിയിൽ പറഞ്ഞത്. എത്ര ലാഘവത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരശേഖരണം സർക്കാർ നടത്തുന്നതെന്നോർക്കണം.

ജനങ്ങളുടെ കാര്യത്തിൽ സർക്കാരിനുത്തരവാദിമില്ലെങ്കിൽ തങ്ങൾക്കുണ്ട് എന്നുകൂടിയാണ് ഡിവിഷൻ ബെഞ്ച് ഇന്ന് ഓർമിപ്പിച്ചത്. കൃത്യമായ ഉത്തരം പറയാനാകാതെ അഡീഷണൽ എ ജി വിയർത്തതിൽ നിന്ന് മറ്റൊരു കാര്യം കൂടി ഉറപ്പിക്കാം. സർക്കാർ ഈ കരാർ ഇടപാടിൽ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാം രഹസ്യത്തിന്റെയും സംശയത്തിന്റെയും താക്കോൽ പിണറായി വിജയൻ എളിയിൽ കൊണ്ടുനടക്കുന്നത്. നിയമവകുപ്പിന്റെ പോലും ഉപദേശം തേടാതെ രാജ്യാന്തര കമ്പനിയുമായി കരാർ ഒപ്പിട്ടത് എന്തിനെന്ന സർക്കാരിന്റെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ കേരളത്തിലെ സഖാക്കൻമാർക്കെ കഴിയൂ. സാധാരണ ജനത്തിന് പറ്റില്ല. കൊവിഡിന്റെ മറവിൽ സർക്കാർ തങ്ങളെ പറഞ്ഞുപറ്റിച്ചോയെന്ന് അവർക്കറിയാൻ അവകാശമുണ്ട്.

പിന്നെ മുഖ്യമന്ത്രിയേയും സർക്കാരിനേയും വിമർശിച്ചാൽ ട്രോളുണ്ടാക്കി എഴുതി മുടിപ്പിച്ചുകളയുമെന്നാണ് സൈബർ സഖാക്കൾ കരുതുന്നതെങ്കിൽ ഒന്നുമനസിലാക്കുക. സത്യത്തിന്റെ സൂര്യനെ നിങ്ങൾക്ക് എല്ലാക്കാലവും സ്വന്തം കൈപ്പത്തി കൊണ്ടേ മറയ്ക്കാനാകൂ. അത് നിങ്ങളുടെ കണ്ണിനെയേ അന്ധനാക്കൂ. പൊതു ജനം കണ്ണുതുറന്ന് എല്ലാ കാണുന്നുണ്ട്. സത്യം അറിയുന്നുണ്ട്.
അന്തസുണ്ടെങ്കിൽ, കേരളത്തിലെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കിൽ പിണറായി വിജയനും ഇടതുസർക്കാരും മുഴുവൻ സത്യങ്ങളും തുറന്നു പറയണം. ഇടപാടിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. അല്ലെങ്കിൽ കരാറിൽ നിന്ന് പിൻമാറി കൈകൾ ശുദ്ധമെന്ന് തെളിയിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതിനുളള ചങ്കുറപ്പുണ്ടോയെന്ന് തുറന്നു പറയട്ടെ.

വിവാദത്തിൽ നിന്ന് ഓടിയൊളിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി തുടരുന്നത്. ഇന്നത്തെ പതിവ് വാർത്താ സമ്മേളനത്തിൽ കേരളത്തിലെ ജനങ്ങൾ ഉത്തരം പ്രതീക്ഷിച്ച ചോദ്യങ്ങൾ, അത് ചോദിക്കാൻ അവസരമുള്ള മാധ്യമ പ്രവർത്തകർ ആരും ഉന്നയിച്ചില്ല! സ്പ്രിംക്ലറിനെപ്പറ്റി ചോദിച്ചാൽ അടച്ചാക്ഷേപിക്കുമെന്ന് പേടിച്ച് ഭക്ത സംഘത്തിൽ പെട്ട മാധ്യമ പ്രവർത്തകരാരും ഒന്നും ഉരിയാടി കണ്ടില്ല. കേരളത്തിലെ മാധ്യമ പ്രവർത്തകരെല്ലാം സി പി എമ്മിന്റെ ഏറാൻ മൂളികളായോ എന്ന സംശയമാണ് ജനങ്ങൾക്കിന്നുണ്ടായത്. മണിക്കൂറുകളായി തലക്കെട്ട് വാർത്തയാക്കിയിട്ടും ഉത്തരം തരേണ്ടയാളുടെ മുന്നിലെത്തിയപ്പോൾ മുട്ടുവിറച്ചോ നിങ്ങൾക്കെല്ലാം ?ശ്രീ പിണറായി വിജയൻ , നിങ്ങൾ എവിടേക്ക് ഓടി ഒളിച്ചാലും നീതിയുടെയും നിയമത്തിന്റെ പടവാൾ നിങ്ങളെ തേടിവരും. വരും ദിവസങ്ങൾ അതിനുളളതാണ്.

English summary
V muraleedharan slams Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X