കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികളായ സ്ത്രീകൾക്ക് മല ചവിട്ടാൻ സുരക്ഷ നൽകേണ്ടത് ഉത്തരവാദിത്തം, ഇരട്ടത്താപ്പുമായി വി മുരളീധരൻ

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിൽ വീണ്ടും BJPയുടെ ഇരട്ടത്താപ്പ് | Oneindia Malayalam

കോഴിക്കോട്: ബിന്ദു, കനക ദുര്‍ഗ എന്നീ രണ്ട് യുവതികള്‍ ശബരിമലയില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ കലാപം അഴിച്ച് വിടുകയാണ് ബിജെപിയും ആര്‍എസ്എസും. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താല്‍ ബിജെപിയുടെ സുവര്‍ണാവസരം വിനിയോഗിക്കലായിരുന്നു.

തെരുവില്‍ ഗുണ്ടാസംഘം അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടി. മിക്കയിടത്തും പോലീസും സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും അക്രമികളെ അടിച്ചോടിക്കുന്ന അവസ്ഥയുണ്ടായി. കേരളത്തില്‍ അക്രമം അഴിച്ച് വിട്ട ശേഷം ദില്ലിയില്‍ വന്‍ മലക്കം മറിയല്‍ നടത്തിയിരിക്കുകയാണ് ബിജെപി എംപി വി മുരളീധരന്‍.

അസ്സൽ മലക്കം മറിയൽ

അസ്സൽ മലക്കം മറിയൽ

10നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് ആചാരലംഘനമാണ് എന്ന് ആരോപിച്ചാണ് സംഘപരിവാര്‍ നാളുകളായി കേരളത്തില്‍ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. രണ്ട് യുവതികള്‍ മല ചവിട്ടിയതോടെ സംസ്ഥാനമൊട്ടാകെ ഇക്കൂട്ടര്‍ അക്രമം അഴിച്ച് വിട്ടു. ഒരു യുവതിയേയും മല ചവിട്ടിക്കില്ല എന്നാണ് വെല്ലുവിളി.എന്നാല്‍ ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ കയറുന്നതില്‍ പ്രശ്‌നമില്ല എന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

സുരക്ഷ സർക്കാർ ഉത്തരവാദിത്തം

സുരക്ഷ സർക്കാർ ഉത്തരവാദിത്തം

സുപ്രീം കോടതി വിധി അനുസരിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ നടന്ന പ്രവേശനം വിശ്വാസികളുടേത് അല്ലെന്നും അത് പോലീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എന്നാണ് വി മുരളീധരന്‍ ദേശീയ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ പ്രവേശനം ഗൂഢാലോചന

ഈ പ്രവേശനം ഗൂഢാലോചന

സുപ്രീം കോടതി വിധി അനുസരിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ നടന്ന പ്രവേശനം വിശ്വാസികളുടേത് അല്ലെന്നും അത് പോലീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എന്നാണ് വി മുരളീധരന്‍ ദേശീയ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പിന്നെ എന്തിന് അക്രമം

പിന്നെ എന്തിന് അക്രമം

യുവതികളെ നിര്‍ബന്ധിച്ച് ശബരിമല കയറ്റാതെ, വരുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുക എന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന കേരളത്തിലെ സര്‍ക്കാരിനെതിരെ പിന്നെ എന്തിനാണ് ബിജെപി അക്രമം അഴിച്ച് വിടുന്നത് എന്ന ചോദ്യമാണ് മുരളീധരന്റെ പ്രസ്താവനയ്ക്ക് പിറകെ ഉയരുന്നത്. മാത്രമല്ല, വരുന്ന സ്ത്രീകള്‍ വിശ്വാസികളാണോ അല്ലയോ എന്നത് അളക്കേണ്ടത് എങ്ങനെയാണെന്നും അത് ചെയ്യേണ്ടത് ബിജെപിയോ എന്ന ചോദ്യവും ഉയരുന്നു.

ദേശീയ തലത്തിലെ ഇരട്ടത്താപ്പ്

ദേശീയ തലത്തിലെ ഇരട്ടത്താപ്പ്

ശബരിമലയിലേക്ക് വിശ്വാസികളായ ' കുടുംബത്തില്‍ പിറന്ന' സ്ത്രീകളാരും വരില്ല എന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ പലപ്പോഴായി പറഞ്ഞത്. ഒരു യുവതിയേയും കയറ്റില്ല എന്നുമാണ് ബിജെപി നേതാവ്. അതിനിടെയാണ് മുരളീധരന്റെ ദേശീയ തലത്തിലെ ഈ ഇരട്ടത്താപ്പ്. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ എല്ലാം അവിശ്വാസികള്‍ എന്ന് നേരത്തെ തന്നെ ബിജെപി ചാപ്പ കുത്തിക്കഴിഞ്ഞു. ശബരിമല വിധിക്ക് ശേഷം ആദ്യം എത്തിയ ആന്ധ്ര സ്വദേശിനി മാധവി എന്ന ഭക്ത അടക്കമുളളവരെ എന്തിന് തടഞ്ഞു എന്ന ചോദ്യവും ഉയരുന്നു.

സുവർണാവസരം വിനിയോഗിക്കൽ

സുവർണാവസരം വിനിയോഗിക്കൽ

പിഎസ് ശ്രീധരന്‍ പിളള നേരത്തെ വെളിപ്പെടുത്തിയത് പോലെ ശബരിമല വിഷയം കേരളത്തില്‍ ബിജെപിക്ക് സുവര്‍ണാവസരമാണ്. സ്ത്രീകള്‍ കയറുന്നത് തടഞ്ഞ്, അത് വിശ്വാസികള്‍ ആണെങ്കിലും അല്ലെങ്കിലും, ആചാര സംരക്ഷകരായി മാറി ഹൈന്ദവ വോട്ട് നേടുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ പിന്തിരിപ്പന്‍ നിലപാട് എടുക്കുമ്പോള്‍ ദേശീയ തലത്തില്‍ പുരോഗമനത്തിനൊപ്പമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം എന്നും വിലയിരുത്തപ്പെടുന്നു.

മാവോയിസ്റ്റ് ബന്ധം

മാവോയിസ്റ്റ് ബന്ധം

അതിനിടെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും എന്‍ഐഎ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് വി മുരളീധരന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നല്‍കിയിട്ടുണ്ട്. യുവതികള്‍ ഭക്തര്‍ അല്ലെന്നും പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകുമെന്നും മുരളീധരന്‍ പറയുന്നു. ഇവര്‍ക്ക് പോലീസിന്റെ പിന്തുണയും പരിശീലനവും ലഭിച്ചു. ഈ ദേശവിരുദ്ധ പ്രവര്‍ത്തനത്തെ കുറിച്ച് അടിയന്തര അന്വേഷണം വേണം എന്നാണ് മുരളീധരന്റെ ആവശ്യം.

വീഡിയോ

ന്യൂസ് 18 ചർച്ചയിലെ പ്രസക്ത ഭാഗം കാണാം

English summary
BJP MP, V Muraleedharan's stand on Sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X