കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെലവ് ചുരുക്കലും ജനത്തെ പറ്റിക്കലോ; ഇനി വിഎസിനും വെക്കാം 25 പേഴ്‌സണല്‍ സ്റ്റാഫിനെ

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ചിലവ് ചുരുക്കും, പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കിറക്കും, ബംഗ്ലാവ് മോഡി പിടിപ്പിക്കില്ല തുടങ്ങിയ വെല്ലു വിളികള്‍ ഉയര്‍ത്തികൊണ്ടാണ് പിണറായി മന്ത്രിസഭ അധികാരത്തിലേറിയത്. വെള്ളാനകളെ ഇല്ലാതാക്കി ഖജനാവ് നിറക്കുമെന്ന് തോമസ് ഐസക്കും പറഞ്ഞു. എന്നാല്‍ എല്ലാം പാഴ് വാക്കാകുകയാണ് വിഎസിന് കാബിനറ്റ് പദവി കൊടുക്കുന്നതിലൂടെ.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചത് സംസ്ഥാനത്തെ നാലാമത്തെ ഭരണ പരിഷ്‌കാര കമ്മീഷനാണെങ്കിലും മുന്‍ കമ്മീഷനുകള്‍ക്കില്ലാത്ത പദവിയും ആനുകൂല്യങ്ങളുമാണുള്ളത്. ചെയര്‍മാന് കാബിനറ്റ് പദവിയും രണ്ട് അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറി പദവിയുമുണ്ട്. ഇതനുസരിച്ച് വിഎസിന് 25 പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാം. മന്ത്രിമാരുടെ ശമ്പളം ലഭിക്കും. ഔദ്യോഗിക വസതിയും കാറും ഉണ്ടാകും. ഇത് സര്‍ക്കാരിന് അധിക ബാധ്യതയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

തൈക്കാട് ഹൗസ്

തൈക്കാട് ഹൗസ്

വിഎസ് അച്യുതാനന്ദന് തൈക്കാട് ഹൗസ് ഔദ്യോഗിക വസതിയായി നല്‍കുമെന്നാണ് സൂചന. ഇതിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മരാമത്ത് കെട്ടിട വിഭാഗത്തിന് നിര്‍ദേശം നല്‍കി.

ആര്‍ ബാലകൃഷ്ണപിള്ള

ആര്‍ ബാലകൃഷ്ണപിള്ള

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കിയിരുന്നെങ്കിലും അദ്ദേഹം നാമമാത്രമായ പേഴ്‌സണല്‍ സ്റ്റാഫിനെ മാത്രമേ നിയമിച്ചുള്ളൂ.

ബാധ്യത കുറയും

ബാധ്യത കുറയും

പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറച്ചാല്‍ സര്‍ക്കാരിന്റെ ബാധ്യത കുറയും. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ കുറവ് വരുത്തണമോ എന്ന് വിഎസിനു തീരുമാനിക്കാം.

വിമര്‍ശനം

വിമര്‍ശനം

ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കിയപ്പോള്‍ ഏറ്റവും വിമര്‍ശനം ഉയര്‍ത്തിയ വ്യക്തിയാണ് വിഎസ്.

ബാധ്യത

ബാധ്യത

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനേക്കാള്‍ വലിയ ബാധ്യതയാകും പുതിയ പദവി സൃഷ്ടിക്കുക.

കീഴ്‌വഴക്കങ്ങള്‍

കീഴ്‌വഴക്കങ്ങള്‍

സെക്രട്ടേറിയറ്റിന് ഉള്ളില്‍ തന്നെ വിഎസിന് ഓഫീസ് നല്‍കേണ്ടതായി വരും. അങ്ങിനെയാകുമ്പോള്‍ കീഴ്‌വഴക്കങ്ങള്‍ പോലും അട്ടിമറിക്കപ്പെടും.

പൊളിച്ചെഴുത്ത്

പൊളിച്ചെഴുത്ത്

സംസ്ഥാനത്തെ ഭരണ പരിഷ്‌കാര തലത്തില്‍ 1997ന് ശേഷം ഒരു പൊളിച്ചെഴുത്ത് ഉണ്ടായിട്ടില്ല. അത്തരമൊരു സംവിധാനമായി മാറുന്ന കമ്മീഷന്‍ രൂപീകരിക്കുമെന്ന് എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ ഭരണപരിഷ്‌ക്കാര കമ്മീഷന്‍

ആദ്യ ഭരണപരിഷ്‌ക്കാര കമ്മീഷന്‍

സംസ്ഥാനത്തെ ആദ്യ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നിലവില്‍ വന്നത് 1957 ആഗസ്ത് 15നായിരുന്നു. മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു ആദ്യ ചെയര്‍മാന്‍. അതുകൊണ്ട് അധിക ആനുകൂല്യങ്ങള്‍ നല്‍കേണ്ട ബാധ്യത ഉണ്ടായിരുന്നില്ല.

പദവികളില്ല

പദവികളില്ല

ആദ്യ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അംഗങ്ങള്‍ക്ക് പദവികളൊന്നും നല്‍കിയിരുന്നില്ല. ടിഎ, ഡിഎ മാത്രമാണ് ലഭിച്ചിരുന്നത്. രണ്ടാമത്തെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനായി എംകെ വെള്ളോടിയെ നിയമിച്ചപ്പോഴും പ്രത്യേക പദവി നല്‍കിയതായി രേഖകളില്ല.

ഘടനയില്‍ വ്യത്യാസം

ഘടനയില്‍ വ്യത്യാസം

മൂന്നാമത്തെ കമ്മീഷന്റെ ചെയര്‍മാനായത് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരാണ്. ഈ മൂന്ന് കമ്മീഷന്റെയും ഘടനയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ കമ്മീഷന്റെ ഘടനയും പദവിയും.

English summary
VS Achuthananthan to head Kerala Administrative Reforms Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X