പിണറായിയെ ഉന്നം വച്ച് വിഎസ്; വേണ്ടത് കാര്‍ഷിക വികസനമെന്ന്
തിരുവനന്തപുരം: കേരളത്തിന് വേണ്ടത് കാര്‍ഷിക വിപ്ലവം അച്ചുതണ്ടാകുന്ന വികസനമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം വിഎസ് അച്യുതാനന്ദന്‍. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്.
തൊഴിലാളി- കര്‍ഷക സഖ്യത്തിലൂന്നിയ നവീന കാര്‍ഷിക വിപ്ലവത്തെ അച്ചുതണ്ടാക്കി കൊണ്ടുള്ള വികസനത്തിലൂടെ നവീന കേരളം കെട്ടിപ്പടുക്കണമെന്നാണ് വിഎസ് പറഞ്ഞത്. ഫിനാന്‍സ് മൂലധന ശക്തിക്കളെ പ്രതിരോധിച്ച്‌കൊണ്ട് നവീന കേരളം കെട്ടിപ്പടുക്കലാണ് കമ്മ്യൂണിസ്റ്റ്കാരുടെ കടമയെന്ന് ഓര്‍മ്മിപ്പിക്കുന്ന ലേഖനമാണ് വിഎസ് മാതൃഭൂമിയില്‍ എഴുതിയിരക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടു പോലും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഗെയിലിന്റെ വാതക പൈപ്പ് ലൈനിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നതിനെതിരെ ഇടതുപക്ഷത്ത് തന്നെ എതിര്‍പ്പുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളുമായി സഹകരിച്ച് കൊണ്ടുള്ള വികസനമാണ് പിണറായി വിജയന്‍ വിഭാവനം ചെയ്യുന്നത്.
പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ പിടിച്ചെടുത്ത് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുനസംഘടിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വിഎസ് പറഞ്ഞ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമികള്‍ ടാറ്റയുടെയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും കയ്യിലുള്ളതാണ്. ഇവ പിടിച്ചെടുക്കുക എന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയാകും.
ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമവും, കൃഷി ഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം മുഴക്കി കുടിയാന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം നല്‍കിയപ്പോള്‍ അത് വികസനം മുരടിപ്പിക്കുന്ന നയമാണെന്ന് കുത്തക മുതലാളിമാരും ബൂര്‍ഷ്വാസികളും ആക്ഷേപിച്ചിരുന്നെന്ന് വിഎസിന്റെ ലേഖനം ഓര്‍മ്മിപ്പിക്കുന്നു.












Click it and Unblock the Notifications