Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ചെയ്തത് ഇതാണ്; അക്കമിട്ട് നിരത്തി വി ശിവന്‍കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇടതു സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി എന്നാണത്രെ പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്നും പൊതു വിദ്യാഭ്യാസ രംഗത്തിന് വേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നിലമ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും മന്ത്രി വിശദീകരിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ച കാര്യങ്ങളും മന്ത്രി സൂചിപ്പിച്ചു. 2014ല്‍ പൂട്ടിയ വാണീവിലാസം യുപി സ്‌കൂള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പൂട്ടിയത് എന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി പറയുന്നു. മന്ത്രിയുടെ കുറിപ്പ് വായിക്കാം...

v sivankutty-

പൊതു വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും മാധ്യമ അജണ്ടകളും..

നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയൊരു നമ്പർ കൂടി ഇറക്കിയിട്ടുണ്ട് ഒരു വിഭാഗം മാധ്യമങ്ങൾ. പൊതുവിദ്യാലയങ്ങൾ വ്യാപകമായി ഇടതുപക്ഷ സർക്കാർ അടച്ചു പൂട്ടി എന്നതാണ് അത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതും രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് സമൂഹത്തോട് തുറന്നു പറയുകയും യു.ഡി.എഫ്. സർക്കാർ രണ്ടായിരത്തി
പതിനൊന്ന് - പതിനാറ് കാലയളവിൽ തകർത്ത പൊതുവിദ്യാഭ്യാസ രംഗത്തെ കൈപ്പിടിച്ചുയർത്താനും നിലനിർത്താനും വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുകയും സമൂഹത്തിന്റെ പിൻബലത്തോടെ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തത് രണ്ടായിരത്തി പതിനാറിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്.

അയ്യായിരത്തിലധികം കോടി രൂപയാണ് സർക്കാർ പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചത്.
അതിന്റെ തെളിവുകൾ നിലമ്പൂർ മണ്ഡലത്തിൽ എവിടെയും കാണാം.
അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെ നിലമ്പൂർ മാനവേദൻ എച്ച്.എസ്.എസ് ൽ വന്ന മാറ്റം കാണാതിരിക്കാൻ ആകുമോ?
3 കോടി കിഫ് ബി പദ്ധതി പിന്നീട് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയായി റിവൈസ് ചെയ്തു.

ജി.എച്ച്.എസ്.എസ്. പൂക്കോട്ടുപാടം
ജി.എച്ച്.എസ്.എസ്. എടക്കര
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
എന്നിവയുടെ നിർമ്മാണം പൂർത്തിയായി.
ജി.യു.പി.എസ്. പറമ്പ നിർമ്മാണ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിൽ അല്ലേ?
ഒരു കോടി ധനസഹായം പിന്നീട് ഒരു കോടി മുപ്പത് ലക്ഷം രൂപയായി മാറി.
ജി.യു.പി.എസ്. കുറുമ്പലങ്ങോട്
ജി.എം.എൽ.പി.എസ്. നിലമ്പൂർ
ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
ജി.എച്ച്.എസ്. മുണ്ടേരി തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായില്ലേ.
പുള്ളിയിൽ ജി.യു.പി.എസ്. സ്‌കൂളിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
നിലമ്പൂർ ജി.യു.പി.എസിന്റെ നിർമ്മാണം ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുകയും ഇനി ഉടൻ ആരംഭിക്കുന്ന ഘട്ടത്തിലുമാണ്.

കൂടാതെ പ്ലാൻ ഫണ്ട് മുതലായവ ഉപയോഗിച്ച് വലുതും ചെറുതുമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയല്ലേ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർന്നുള്ള വിദ്യാകിരണം മിഷനും ഉണ്ടാക്കിയ ആത്മവിശ്വാസം പൊതുവിദ്യാഭ്യാസ മേഖലയിൽ എത്ര വലുതാണ്. പതിനൊന്ന് ലക്ഷത്തോളം കുട്ടികളെയല്ലേ പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ അധികമായി അയച്ചത്.
ഇത്തരം കാര്യങ്ങൾ മറച്ചു പിടിക്കാനാണ് സ്‌കൂൾ പൂട്ടൽ വാദം ഉയർത്തുന്നത്.
കേരളത്തിൽ ചിലയിടങ്ങളിൽ എങ്കിലും സ്‌കൂൾ കുട്ടികൾ തീരെ വരാത്തതിനാൽ ചില സ്‌കൂളുകൾ സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉണ്ട്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയൊമ്പത് മുതലുള്ളതാണ് ഈ അവസ്ഥ.

കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾ തുടങ്ങുന്നതിനും കുട്ടികൾ ഇല്ലെങ്കിൽ അടയ്ക്കുന്നതിനുമുള്ള വകുപ്പുകളുണ്ട്. ഇക്കാര്യങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ നടപടി ഉണ്ടാകും.
കണ്ണൂർ ജില്ലയിലെ പ്രശ്‌നം തന്നെ എടുക്കാം. മേലൂർ ജൂനിയർ ബേസിക് സ്‌കൂളിൽ അഞ്ചിൽ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്.
രണ്ടായിരത്തി ഇരുപത്തി മൂന്നിൽ ആ കുട്ടികളും റ്റി.സി. വാങ്ങി തൊട്ടടുത്ത സ്‌കൂളിലേക്ക് മാറി. കുട്ടികളില്ലാത്തതിനാൽ പ്രസ്തുത സ്‌കൂൾ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി.
ഇതേ സ്ഥിതി തന്നെയായിരുന്നു പരിമഠം എൽ.പി. സ്‌കൂളിൽ ഉണ്ടായത്.
രണ്ടായിരത്തി ഇരുപത്തി മൂന്നിൽ അവിടെ പഠിച്ചിരുന്ന ആറ് കുട്ടികളും തൊട്ടടുത്ത എയിഡഡ് സ്‌കൂളിൽ ചേർന്നു.
കുട്ടികൾ ആരും ഇല്ലാത്തതിനാൽ പ്രസ്തുത സ്‌കൂൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.
അഴീക്കോട് ഈസ്റ്റ് എൽ.പി.എസിൽ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ തന്നെ ഇതേ അവസ്ഥ സംജാതമായി.

തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ പെരുങ്ങാടി എന്ന അൺ എയിഡഡ് സ്ഥാപനം അടച്ചു പൂട്ടിയതിന്റെ ഉത്തരവാദിത്തവും എൽ.ഡി.എഫ്. സർക്കാരിന്റെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടത്തുകയാണ് ഒരു കൂട്ടം മാധ്യമങ്ങൾ.
എന്നാൽ യു.ഡി.എഫ്. എന്താണ് ചെയ്തത് കോഴിക്കോട് പട്ടണത്തിൽ അമ്പത്തിയാറ് കുട്ടികൾ പഠിച്ചിരുന്ന മലാപറമ്പ് എ.യു.പി. സ്‌കൂൾ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഇരുളിന്റെ മറവിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ഒത്താശ ചെയ്യുകയും ചെയ്തു. ലാഭകരമല്ലെന്നു പറഞ്ഞ് പൂട്ടാനുള്ള 1400 സ്കൂളുകളുടെ പട്ടികയും യുഡിഎഫ് സർക്കാർ തയ്യാറാക്കി. ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി യു.ഡി.എഫ്. സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നു.

ഇതുപോലെ കോഴിക്കോട് എ.യു.പി.എസ്. പാലാട്ട്, മലപ്പുറം ജില്ലയിൽ 67 കുട്ടികൾ പഠിച്ചിരുന്ന എ.എൽ.പി.എസ്. മാങ്ങാട്ടുമുറി. തൃശ്ശൂർ ജില്ലയിലെ പി.എം.എൽ.പി.എസ്. കിരാലൂർ എന്നിവ അടച്ചു പൂട്ടാൻ യു.ഡി.എഫ്. സർക്കാർ ഉത്തരവിടുകയുണ്ടായി.
പക്ഷേ കേരള ജനത അതിനെ ചെറുത്തു തോൽപ്പിക്കുകയാണ് ഉണ്ടായത്.
രണ്ടായിരത്തി പതിനാറിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും പൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ എല്ലാം ഏറ്റെടുക്കുകയും ചെയ്തു.
പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടവ അല്ലെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ഇടതുപക്ഷ നയവും സർക്കാർ ഖജനാവിൽ സമ്പത്തില്ല എന്നും അതിനായി പൊതുപണം ചെലവഴിക്കില്ലെന്നും നിലപാട് എടുത്ത യു.ഡി.എഫ്. നയങ്ങളും തിരിച്ചറിയാൻ കേരള സമൂഹത്തിന് കഴിയും.
മാധ്യമങ്ങളുടെ അജണ്ടയുടെ മറ്റൊരു തെളിവു കൂടി പറയാം.
രണ്ടായിരത്തി പതിനാലിൽ പൂട്ടിയ വാണീവിലാസം എയിഡഡ് യു.പി. സ്‌കൂളും എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് പൂട്ടിയത് എന്നാണ് മാധ്യമ വാർത്ത.
ഇതുമാത്രം പോരേ അജണ്ട വ്യക്തമാകാൻ...!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+