വില്ല്യാപ്പള്ളി ചെങ്കടലായി; സിപിഐഎം വടകര ഏരിയാ സമ്മേളനം സമാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: വില്ല്യാപ്പള്ളി ചെങ്കടലായി. സിപിഐ എം വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിച്ചു. പൊതുസമ്മേളനം വില്ല്യാപ്പള്ളിയിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ടി പി ഗോപാലന്‍ അധ്യക്ഷനായി.

ക്യാപ്റ്റനാണ് താരം.. ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് നാണം കെടുത്തി ഓസ്ട്രേലിയ ആഷസ് തുടക്കം ഗംഭീരമാക്കി!!

സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരന്‍, ടി കെ കുഞ്ഞിരാമന്‍, കെ പുഷ്പജ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി കെ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചക്ക് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും റിപ്പോര്‍ട്ടിന്റെമേലുള്ള ചര്‍ച്ചക്ക് പി കെ ദിവാകരനും മറുപടി പറഞ്ഞു. ടി പി ഗോപാലന്‍ സെക്രട്ടറിയായി 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

cpimvatakara

എം പത്മനാഭന്‍, പി കെ ദിവാകരന്‍, ടി പി ഗോപാലന്‍, എം നാരായണന്‍, ടി കെ അഷറഫ്, പി കെ കൃഷ്ണദാസ്, പി പി ബാലന്‍, എ മോഹനന്‍, ടി കെ പ്രഭാകരന്‍, എം ടി നാരായണന്‍, പി കെ ശശി, ആര്‍ ബാലറാം, വി ടി ബാലന്‍, സി എം ഷാജി, കെ കുഞ്ഞിക്കണ്ണന്‍, പി കെ സജിത, എ കെ ബാലന്‍, എം സി പ്രേമന്‍, ടി സി രമേശന്‍, എന്‍ കെ അഖിലേഷ്, പി എം ലീന എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍.

വില്ല്യാപ്പള്ളി ടൌണിനെ ചുവപ്പിച്ച് അത്യുജ്വല പ്രകടനവും നടന്നു. ഞായറാഴ്ച വൈകിട്ടോടെ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ബ്രാഞ്ചുകളുടെ ബാനറില്‍ ചെറു പ്രകടനങ്ങളായെത്തി മഹാ പ്രകടനമായി സമ്മേളന നഗരിയില്‍ സംഗമിച്ചു. കഴിഞ്ഞ ദിവസം വിവിധ പാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവൃത്തിക്കുന്ന നിരവധിപേര്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. പുരുഷ-വനിതാ ബാന്‍ഡ്വാദ്യ സംഘങ്ങളും മുത്തുക്കുടകളും അണിനിരന്ന പ്രകടനത്തില്‍ സ്ത്രീകളുടെ വന്‍ സാന്നിധ്യം ശ്രദ്ധേയമായി. മയ്യന്നൂരില്‍നിന്ന് ആരംഭിച്ച ബഹുജന പ്രകടനം സന്ധ്യയോടെ വില്ല്യാപ്പള്ളിയില്‍ എത്തിച്ചേരുമ്പോഴേക്കും ടൌണ്‍ ചെങ്കടലായി.

English summary
vadakara; closing of CPIM area convention

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്