Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് തെരെഞ്ഞെടുപ്പ്; ഇടതു വലതു മുന്നണികളില്‍ ഭിന്നത രൂക്ഷം

വടകര:വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ ഘടക കക്ഷിയ്ക്ക് ഇടതു മുന്നണിയിൽ സീറ്റ് നൽകിയതിനെ ചൊല്ലി തർക്കം.യു.ഡി.എഫ്.ഘടക കക്ഷിയായ ജനതാദൾ(യു) മുന്നണിയിൽ ചർച്ച ചെയ്യാതെ മറു കണ്ടംചാടിയതിൽ കോൺഗ്രസിലും,മുസ്ലിം ലീഗിലും അമർഷം പുകയുകയാണ്.ഈ മാസം 23ന് പുതിയാപ്പ് സംസ്‌കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് തെരഞ്ഞെടുപ്പ്.

കോട്ടപ്പള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ ആക്രമിച്ചു
അഞ്ചു വർഷത്തോളമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിൻ കീഴിലാണ് ബാങ്ക് ഭരണം നടക്കുന്നത്.ജനതാദൾ(യു)വും,സിപിഎമ്മും പരസ്പരം വീറോടെയാണ് കേസ് നടത്തിയിരുന്നത്.സുപ്രീം കോടതിയിൽ നിന്നും തെരഞ്ഞെടുപ്പ് നടത്താൻ വിധി വന്നതോടെയാണ് സഹകരണ വകുപ്പ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചത്.

manayath

ഇതേവരെ പരസ്പരം പോരടിച്ച സിപിഎമ്മും,ജനതാദൾ(യു)വും തെരെഞ്ഞെടുപ്പിൽ സഖ്യമായത് ഇടതു മുന്നണിയിലും,യു.ഡി.എഫിലും പ്രതിസന്ധി ക്ഷമായി.മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ജനതാദൾ(യു) വിന് നാലു ഡയരക്ടർ ബോർഡ് സ്ഥാനങ്ങൾ നൽകിയതെന്ന് ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികൾ ആരോപിച്ചു.

നേരത്തെ ബാങ്ക് ഭരണ സമിതിയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ മുന്നണിയ്‌ക്കൊപ്പം ശക്തമായിനിലയുറപ്പിച്ച ജനതാദൾ(എസ്)ന് അർഹമായ പ്രാതിനിധ്യം നൽകാത്തതും പ്രതിഷേധത്തിനിടയാക്കി.ഒരു ബോർഡ് സ്ഥാനം മാത്രം നൽകി പാർട്ടിയെ അപമാനിച്ച നടപടിയിൽ പ്രതിഷേധിച്ച് അഞ്ചു പേർ മത്സര

രംഗത്ത് നിലയുറപ്പിച്ചത് മുന്നണിയെയുംവെട്ടിലാക്കിയിരിക്കയാണ്.വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് പത്രിക പിൻവലിക്കേണ്ട സമയ പരിധി അവസാനിച്ചിട്ടും ഒരു സ്ഥാനത്തിന് വേണ്ടി ജനതാദൾ എസിൽ അഞ്ചു പേർ മത്സര രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.മുൻ നഗരസഭാ വൈസ് ചെയർമാൻ ടി.ശ്രീനിവാസന്റെ പേരാണ് പാർട്ടി മുനിസിപ്പൽ ഏരിയാ കമ്മറ്റി നിർദ്ദേശ്ശിച്ചത്.

എന്നാൽ ഇതിനു പുറമെ ജനതാദൾ(എസ്‌)പ്രതിനിധികളായി ഇ.എം.ബാലകൃഷ്ണൻ,കെ.ലീല.സുധീർ മഠത്തിൽ,പദ്മ പയ്യട എന്നിവരാണ് പത്രിക പിൻവലിക്കാതെ മത്സര രംഗത്ത് ഉറച്ചു നിന്നത്.പാർട്ടി നേതൃത്വം പല തവണ ചർച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

മുന്നണിയ്ക്ക് പുറത്തുള്ള ജനതാദൾ(യു)വിന് മുന്തിയ പരിഗണന നൽകിയപ്പോൾ ഇടതു മുന്നണിയിലെ ഘടക കക്ഷികളായ എൻ.സി.പി,കോൺഗ്രസ്സ്(എസ്‌)എന്നീ പാർട്ടികളെ തഴഞ്ഞതിലും ഇടതു മുന്നണിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+