പാട്ടിന്റെ പാലാഴിയുമായി ഇവി വത്സനെത്തി സന്തോഷിന്‍റെ മനസ്സ് നിറഞ്ഞു
വടകര: മലയാളത്തിന്‍റെ മനസ്സില്‍ കഴിഞ്ഞു പോയകാലത്തിന്‍റെ ഈണങ്ങള്‍ തീര്‍ത്ത മധുമഴയുടെ കടുത്ത ആരാധകനായ സന്തോഷിനു മുന്നില്‍ പാട്ടിന്റെ പാലാഴിയുമായി ഇ.വി. വത്സനെത്തി.രോഗശയ്യയില്‍ സന്തോഷിന് ആശ്വാസം പകരുന്നത് സംഗീതമാണ്. പ്രത്യേകിച്ച് ഇ.വി. വത്സന്റെ മധുമഴ ആല്‍ബത്തിലെ പാട്ടുകള്‍.
കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!
ഇദ്ദേഹത്തെ നേരിട്ടുകാണാന്‍ സന്തോഷ് ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് സൗഹൃദം ചാരിറ്റബിള്‍ട്രസ്റ്റാണ് ഇതിനുള്ള അവസരം ഒരുക്കിയത്. മടപ്പള്ളിയിലെ വീട്ടിലെത്തിയ ഇ.വി. വത്സന്‍ മധുമഴയിലെ പാട്ടുകളടങ്ങിയ സി.ഡി.യും മെമ്മറി കാര്‍ഡും സന്തോഷിന് കൈമാറി.മടപ്പള്ളി സ്വദേശിയായ കറുകച്ചാലില്‍ സന്തോഷ് പേശികള്‍ക്ക് ബലം ഇല്ലാതാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അസുഖം പിടിപെട്ട് 20 വര്‍ഷമായി കിടപ്പിലാണ്.മടപ്പള്ളി കോളേജില്‍ പഠിക്കുമ്പോള്‍ നടക്കാന്‍ പ്രയാസമനുഭവപ്പെട്ടതായിരുന്നു രോഗത്തിന്റെ തുടക്കം.

പ്രായമായ അമ്മ മാത്രമാണ് സന്തോഷിനെ പരിചരിക്കാനുള്ളത്.സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ഡോ. വി.പി. ഗിരീഷ് ബാബു, വിനു കസ്തൂരി, ബൈജു എന്നിവര്‍ ഇ.വി. വത്സനൊപ്പം ഉണ്ടായി.












Click it and Unblock the Notifications