'മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുത്,ചിലത് ചെയ്യേണ്ടിവരും';മുന്നറിയിപ്പുമായി കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്
വടകര: മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്ന മുന്നറിയിപ്പുമായി കെകെ രമയ്ക്ക് ഭീഷണിക്കത്ത്. ഇനിയും സംസാരിച്ചാൽ ചിലത് ചെയ്യേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് ഭീഷണിക്കത്ത്. പയ്യന്നൂരില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന കത്തില്‍ പയ്യന്നൂരിൽ കാണാമെന്നും ഭീഷണിയുണ്ട്. ബുധനാഴ്ച എം.എൽ.എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.
'എം.എം മണി മാപ്പ് പറയണമെന്ന് പറയാന്‍ നാണമുണ്ടോ? ഓഞ്ചിയം രക്ഷസാക്ഷികളെ അല്പമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഉളുപ്പിലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി എംഎല്‍എ ആകുമോ? ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. വി.ഡി. സതീശനും കെ.മുരളീധരനും കെ.സി.വേണുഗോപാലുമൊക്കെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്, പയ്യന്നൂരിലേക്ക് വരുമല്ലോ നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട്' എന്നിങ്ങനെയാണ് ഭീഷണിക്കത്ത്

വി.ഡി സതീശൻ , കെ.മുരളീധരൻ, കെ.സി വേണുഗോപാൽ എന്നിവർക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രമ ഡി.ജി.പിക്ക് പരാതിക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുഭരണത്തേയും കുറ്റപ്പെടുത്തി കൈയടി വാങ്ങാനാണ് ഭാവമെങ്കില്‍ സൂക്ഷിക്കണമെന്നും,ഭരണം പോയാലും തരക്കേടില്ല, ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടി വരുമെന്നാണ് കത്തിലെ ഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ഇന്നലെയാണ് കെ.കെ. രമക്ക് വധഭീഷണിക്കത്ത് ലഭിച്ചത്.
നിയമസഭയില്‍, സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ എന്ന് മുഖ്യമന്ത്രിക്കെതിരേ കെകെ രമ വിമര്‍ശനം നടത്തിയിരുന്നു. മണി കെ.കെ. രമയ്ക്ക് എതിരായി നടത്തിയ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തിരുന്നു.'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' എന്നാണ് എം.എം.മണി നിയമസഭയില്‍ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവും തുടങ്ങി.
ചന്ദ്രശേഖരനെ കൊന്നത് ശരിയായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ആ പരാമര്‍ശത്തിലൂടെയെന്നായിരുന്നു രമയുടെ പ്രതികരണം. വിധിയാണ് എന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നത്. വിധി തന്നത് സിപിഎമ്മാണെന്നും രമ പറഞ്ഞിരുന്നു.












Click it and Unblock the Notifications