കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര നഗരസഭാ ബജറ്റ്-കഴിഞ്ഞ വർഷത്തെ ആവർത്തനമെന്ന് പ്രതിപക്ഷം,സ്വാഗതം ചെയ്ത് ഭരണപക്ഷം

  • By Sreejith Kk
Google Oneindia Malayalam News

വടകര:കഴിഞ്ഞ ദിവസം നഗരസഭാ വൈസ് ചെയർ പേഴ്സൺ പി.ഗീത അവതരിപ്പിച്ച വടകര നഗരസഭാ ബജറ്റ് ഭേദഗതിയോടെ അംഗീകരിച്ചു.ബജറ്റ് ചർച്ചയ്ക്ക് സി.പി.എമ്മിലെ ഇ.അരവിന്ദാക്ഷനാണ് തുടക്കം കുറിച്ചത്. സർവ്വ മേഖലയേയും സ്പർശിച്ച ബജറ്റിനെ സ്വാഗതം ചെയ്ത അരവിന്ദാക്ഷൻ നഗരസഭയിൽ ചിലവുകൾ ഭീമമാണെന്നും,വരവുകൾ കുറവാണെന്നും വരുമാനം കണ്ടെത്താൻ കൂട്ടായി ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.

സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഐ.ടി.പാർക്ക് പാർക്കിനായി സ്ഥലം കണ്ടെത്താൻ ആലോചിക്കേണ്ടതുണ്ട്.സീറോ വേസ്റ്റ് പദ്ധതിക്കായി ജെ.ടി.റോഡിൽ സ്ഥാപിച്ച എം.ആർ.എഫ് കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തിന്റെ ഡിമാൻഡ് മാറ്റിയാൽ സമരസമിതിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇ.അരവിന്ദാക്ഷൻ പറഞ്ഞു.എന്നാൽ വടകരയിലെ ജനങ്ങളെ നിരാശയിലാക്കുന്ന ബജറ്റാണിതെന്നും പുതിയ പദ്ധതികളില്ലാതെ കഴിഞ്ഞ വർഷത്തെ തനിയാവർത്തനമാണെന്നും തുടർന്ന് സംസാരിച്ച കോൺഗ്രസ്സ് അംഗം എം.പി.ഗംഗാധരൻ പറഞ്ഞു.

 vadakara

കോട്ടപ്പറമ്പ് നവീകരണം പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും,നാരായണ നഗറിലെ ബി.ഒ.ടി സൂപ്പർ മാർക്കറ്റ് 2005ൽ ഉൽഘാടനം ചെയ്‌തെങ്കിലും ലോട്ടറി വിൽപ്പനപോലെ നാളെയാണ്,നാളെയാണ് എന്ന് പറയുകയല്ലാതെ ഒറ്റ മുറികൾ പോലും കൈമാറാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നും ലഭിക്കേണ്ട വരുമാനം അടക്കം ചെയ്താണ് ബജറ്റ് തയ്യാറാക്കിയതെന്നും,പാതി വഴിയിലായ നഗരസഭാ ഓഫീസ് കം
ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും ഭേദഗതിയോടെ ബജറ്റ് അംഗീകരിക്കണമെന്നും ഗംഗാധരൻ പറഞ്ഞു.യാഥാർഥ്യ ബോധത്തോടെ തയ്യാറാക്കിയതാണ് ബജറ്റെന്ന് സി.പി.ഐ അംഗം പി.അശോകൻ പറഞ്ഞു.നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഫണ്ട് വകയിരുത്തിയ ബജറ്റിൽ കോട്ടപ്പറമ്പ് നവീകരണത്തിന്റെ ആദ്യഘട്ടം ഈ വർഷം തന്നെ ആരംഭിക്കാനുള്ള ബജറ്റിലെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുകയാണെന്നും അശോകൻ പറഞ്ഞു.

പുതിയ പ്രഖ്യാപനങ്ങളില്ലാത്ത ബജറ്റാണിതെന്ന് മുസ്ലിം ലീഗിലെ പി.എം.മുസ്തഫ പറഞ്ഞു.വികസന പ്രവർത്തനത്തിന് കഴിഞ്ഞ വർഷം അനുവദിച്ച ആറു കോടി രൂപയിൽ പദ്ധതി നടപ്പിലാക്കാത്തത് കാരണം മൂന്ന് കോടി രൂപ ലാപ്സായതായും,ഇതിന്റെ പാപ ഭാരം നാം അനുഭവിക്കുകയാണെന്നും
പാപപ്പെട്ട ആളുകൾക്ക് ഒരു കട്ടിൽ പോലും കൊടുക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ലെന്നും നഗരസഭ അടച്ചു പൂട്ടേണ്ട സമയമായിരിക്കുകയാണെന്നും മുസ്തഫ ആരോപിച്ചു.

കുന്തം മുറിച്ച് വടിയാക്കിയത് പോലെയാണ് വ്യക്തമായ കാഴ്ചപ്പാടില്ലാതെ സ്റ്റേഡിയം നിർമ്മിച്ചതെന്നും ബജറ്റ് തിരിച്ചയച്ച് മാറ്റങ്ങളോടെ പാസ്സാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. പദ്ധതികൾ വാർഡുകൾക്ക് നൽകുന്നതിൽ ഏക പക്ഷീയ നടപടി സ്വീകരിക്കുന്നതായും മലർപ്പൊടിക്കാരന്റെ സ്വപ്‍നമാണ് ഈ ബജറ്റെന്നും ജനതാദൾ(യു)അംഗം കെ.കെ.രാജീവൻ പറഞ്ഞു.എന്നാൽ സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്റർക്കെതിരെ രോഷാകുലനായിട്ടാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ഗിരീശൻ രംഗത്തെത്തിയത്.

വളരെ ഗുണപ്രദമായ പദ്ധതിയ്ക്ക് തുരങ്കം വെക്കാനാണ് ജില്ലാ കലക്റ്റർ ശ്രമിച്ചതെന്നും എം.ആർ.എഫ് കേന്ദ്രം മാറ്റാൻ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് ഗിരീശൻ പറഞ്ഞു.എന്നാൽ പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്ന രീതിയിൽ എം.ആർ.എഫ് കേന്ദ്രത്തിനെതിരെയുള്ള ചില പിന്തിരിപ്പൻ ശക്തികളുടെ മുഖം തിരിച്ചുള്ള സമീപനം എന്ന് ബജറ്റിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് കോൺഗ്രസ്സ് അംഗം എം.സുരേഷ്ബാബു ആവശ്യപ്പെട്ടു.ചർച്ചയിൽ പങ്കെടുത്തുകൊണ്ട് റീനാജയരാജ്,വി.ഗോപാലൻ,പി.കെ.ജലാൽ,വ്യാസൻ പുതിയ പുരയിൽ,പി.സഫിയ,തുടങ്ങിയവർ സംസാരിച്ചു.ചർച്ചയ്ക്ക് ചെയർമാൻ കെ.ശ്രീധരൻ മറുപടി നൽകി

English summary
vadakara municipality budget; approved with cahnges on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X