• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പേരാമ്പ്ര ഇരട്ട കൊലപാതകം; പ്രതിക്ക് ഇരട്ട ജീവ പര്യന്തവും,22 വർഷം കഠിന തടവും ശിക്ഷ

  • By Sreejith Kk

വടകര : പേരാമ്പ്ര ഇരട്ടകൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവ പര്യന്തം തടവും, 22 വർഷം കഠിന തടവും,70000 രൂപ പിഴയും ശിക്ഷ.വടകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.പേരാമ്പ്ര ടെലഫോണണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവിൽവട്ടക്കണ്ടി മീത്തല്‍ ബാലന്‍(62), ഭാര്യ ശാന്ത(59) എന്നിവരെവെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരികുന്നുമ്മല്‍ ചന്ദ്രന്‍ (58) നെയാണ് ജഡ്ജ് എംവി രാജകുമാര ശിക്ഷിച്ചത്.

ഭൂമി വിവാദം പരിഹരിച്ചെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.. എതിർ നീക്കങ്ങളുമായി വിമതർ

പ്രതി വീട് കൈയ്യേറിയതിന് അഞ്ചു വർഷം കഠിന തടവും 5000 രൂപ പിഴയും,ആഭരണം കവർച്ച ചെയ്ത വകുപ്പിൽ പത്തു വർഷം കഠിന തടവും,10000 രൂപ പിഴയും,അക്രമം തടയാനെത്തിയ അജിൽ സന്തോഷിനെ(20)വെട്ടി കൊല്ലാൻ ശ്രമിച്ച കേസ്സിൽ ഏഴ് വർഷം കഠിന തടവും,5000 രൂപ പിഴയുമാണ് ശിക്ഷ.പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

പ്രതിയെ ശിക്ഷാ വിധിയ്ക്ക് ശേഷം കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ട് പോകാൻ പുറത്തിറങ്ങുന്നു

ബാലനേയും,ശാന്തയേയും വെട്ടി കൊലപ്പെടുത്തിയ കേസ്സിൽ ഇരട്ട ജീവപര്യന്തവും,25000 രൂപാ വീതം പിഴയും അടക്കണം.22 വർഷത്തെ കഠിന തടവ് അവസാനിച്ച ശേഷമാണ് ജീവ പര്യന്തം തടവ് അനുഭവിക്കേണ്ടത്.ജീവ പര്യന്തം ഒന്നിച്ചനുഭവിച്ചാൽ മതി.വടകര അഡീഷണൽ ജില്ലാ കോടതിയിലെ ചരിത്ര വിധിന്യായമാണിത്.പ്രതി പുറത്തിറങ്ങാതിരിക്കാൻ ആദ്യ 22 വർഷത്തെ കഠിന തടവ് അനുഭവിച്ച ശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളൂ .പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2015 ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നപ്രതി കടമായി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് കൊലപാതകംആസൂത്രണം ചെയ്തതെന്നാണ് കേസ്. കൊല നടക്കുന്നതിനിടയില് ബഹളം കേട്ട്സ്ഥലത്തെത്തിയ അയല്‍ വാസിയായ പ്ലസ് ടു വിദ്യാര്ത്ഥി കൊല്ലിയില്‍ അജിൽ സന്തോഷിനും വെട്ടേറ്റിരുന്നു.വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലാണ് ബാലന് വെട്ടേറ്റ് മരിച്ചത്.ഈ മുറിയിലേക്കുള്ള ഇട നാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്.

കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തില് നിന്നും വളകളും, സ്വർണ്ണ മാലയും അഴിച്ചെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിറക് വശത്ത് കൂട്ടിയിട്ട

മരക്കഷ്ണങ്ങൾക്കിടയിൽ നിന്നും 41 സെന്റീ മീറ്റര്‍ നീളമുള്ള കൊടുവാളും,

സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും, കവര്‍ച്ച നടത്തിയ സ്വർണ്ണാഭരണങ്ങളും

കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവിന്റെയും,

ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ഡിഎന്‍എ പരിശോധന, മുടി പരിശോധന, രക്ത പരിശോധനയും എന്നിവയും നടന്നു.ഐപിസി 449, 302, 392, 397 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്പ്രതിക്കെതിരെ തെളിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അശോകനും,ടി.ഷാജിയും പ്രതിഭാഗത്തിന് വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന്‍ അഡ്വ.അബ്ദുള്ള മണപ്രത്തുമാണ് കേസ് ഹാജരായത്. ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കഴിഞ്ഞദിവസം കേട്ട കോടതി വിധി പ്രഖ്യാപനം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!

English summary
vadakara perambra twin murder case; court lifetime imprisonment for the culprit
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more