കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ ജയരാജനെതിരെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി? ആലപ്പുഴയില്‍ സീറ്റ് ഉറപ്പിച്ച് ഷാനിമോള്‍

  • By
Google Oneindia Malayalam News

ഒടുവില്‍ സീറ്റ് തര്‍ക്കങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായി. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ നാല് സീറ്റുകള്‍ സംബന്ധിച്ചായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. എന്നാല്‍ ഇതില്‍ രണ്ടെണ്ണത്തില്‍ അന്തിമ തിരുമാനം കൈക്കൊണ്ടു.ബാക്കി വയനാടിലും വടകരയിലും സ്ഥാനാര്‍ത്ഥി നിര്‍ണയം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.

<strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി</strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി

അതേസമയം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രേമശ് ചെന്നിത്തല നാട്ടിലേക്ക് മടങ്ങി. ഇന്ന് വൈകീട്ടോടെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വടകരയില്‍ ജയരാജനെതിരെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുടെ പേരാണ് ഇപ്പോള്‍ ഉയരുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്

നാല് മണ്ഡലങ്ങള്‍

നാല് മണ്ഡലങ്ങള്‍

16 മണ്ഡലങ്ങളിലെ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍
എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് മറ്റ് നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിമുട്ടിച്ചത്. വയനാടിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തര്‍ക്കം നിലനിന്നിരുന്നത്.

 വഴങ്ങാതെ നേതാക്കള്‍

വഴങ്ങാതെ നേതാക്കള്‍

വയനാട്ടില്‍ ടി സിദ്ധിഖിനായി ഉമ്മന്‍ ചാണ്ടിയും കെപി അബ്ദുള്‍ മജീദനായി രമേശ് ചെന്നിത്തലയും വാദമുയര്‍ത്തുകയായിരുന്നു. ഐ ഗ്രൂപ്പിന്‍റെ കൈയ്യിലാണ് വയനാട് സീറ്റ്. ഇത് തങ്ങള്‍ക്ക് കിട്ടണമെന്നാണ് എ ഗ്രൂപ്പിന്‍റെ ആവശ്യം.

 നിര്‍ദ്ദേശം ഇങ്ങനെ

നിര്‍ദ്ദേശം ഇങ്ങനെ

സീറ്റ് വിട്ട് നല്‍കാന്‍ കഴിയില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. വടകരയില്‍ എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍റേയും വിവി പ്രകാശിന്‍റേയും പേരാണ് ചെന്നിത്തല നിര്‍ദ്ദേശിച്ചത്. വടകരയില്‍ സിദ്ധിഖിനെ മത്സരിക്കാമെന്നാണ് ഐ ഗ്രൂപ്പിന്‍റെ വാഗ്ദാനം.

 സീറ്റ് ഉറപ്പിച്ചു

സീറ്റ് ഉറപ്പിച്ചു

എന്നാല്‍ ഐ ഗ്രൂപ്പിന്‍റെ ആദ്യ പരിഗണനയില്‍ ഇരുന്ന ഷാനിമോള്‍ ഉസ്മാന്‍ അന്തിമ ചര്‍ച്ചയില്‍ ആലപ്പുഴയില്‍ സ്ഥാനം ഉറപ്പിച്ചു. ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും മത്സരിക്കാന്‍ തിരുമാനമായിട്ടുണ്ട്. അതേസമയം വയനാട്, വടകര സീറ്റുകളില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.

 നിലപാടില്‍ ഉറച്ച് സിദ്ധിഖ്

നിലപാടില്‍ ഉറച്ച് സിദ്ധിഖ്

വയനാട് ഇല്ലേങ്കില്‍ മത്സത്തില്‍ നിന്ന് മാറി നില്‍ക്കാമെന്നാണ് ടി സിദ്ധിഖിന്‍റെ ഇതോടെ വയനാട്ടില്‍ സിദ്ധിഖ് തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് വിവരം. ഇതോടെ ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി.

ശക്തനായ സ്ഥാനാര്‍ത്ഥി

ശക്തനായ സ്ഥാനാര്‍ത്ഥി

അതേസമയം വടകരയില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം കുഴങ്ങുകയാണ്. മുല്ലപ്പള്ളിക്ക് പകരം ആരെന്ന ചോദ്യത്തിന് അഡ്വ പ്രവീണ്‍ കുമാറിന്‍റേയും സജീവ് മറോളിയുടേയും പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉള്ളത്.

മണ്ഡലത്തില്‍ പോസ്റ്റര്‍

മണ്ഡലത്തില്‍ പോസ്റ്റര്‍

വടകരയില്‍ തുടക്കത്തില്‍ വിദ്യാ ബാലകൃഷ്ണനെ പരിഗണിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളിയോളം പോന്ന ശക്തനായ നേതാവ് വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്. ഇതിനിടയില്‍ വിദ്യയ്ക്കെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

 അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റുകള്‍ വരുന്നത്. അതേ സമയം വിദ്യയ്ക്കുള്ള സാധ്യതകള്‍ അവസാനിച്ചതായാണ് ചര്‍ച്ചകള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ ശക്തനായ നേതാവിനെയാണ് നേതൃത്വം തേടുന്നത്.

സതീശന്‍ പാച്ചേനി

സതീശന്‍ പാച്ചേനി

എന്നാല്‍ ജാതി സമവാക്യങ്ങള്‍ പരിഗണിച്ച് സതീഷ് പാച്ചേനി വടകരയില്‍ എത്തുമോയെന്ന ചര്‍ച്ചകളും ഇപ്പോള്‍ ഉയരുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍റിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ എത്തിയിട്ടുണ്ട്.

തിരക്കിട്ട ചര്‍ച്ച

തിരക്കിട്ട ചര്‍ച്ച

ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും ചേര്‍ന്ന് വീണ്ടും ചര്‍ച്ച നടത്തി സമവയാത്തിലെത്താനാണ് ഇപ്പോള്‍ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചാല്‍ അത് തിരഞ്ഞെടുപ്പ് സമിതിക്ക് വിടും.അതേസമയം മറിച്ചാണെങ്കില്‍ തിരുമാനം സ്ക്രീനിങ്ങ് കമ്മിറ്റിയില്‍ എത്തും.

ഇന്ന് വൈകീട്ടോടെ

ഇന്ന് വൈകീട്ടോടെ

കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും കെസി വേണുഗോപാലും എകെ ആന്‍റണിയും പാനല്‍ ചര്‍ച്ച ചെയ്ത് തിരുമാനം ആയാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്ന് വൈകീട്ടോടെ രാഹുല്‍ ഗാന്ധി നടത്തും.

<strong>എന്തൊക്കെ ചെയ്താലും ഗോവയില്‍ ബിജെപി സേഫ്! കണക്കുകള്‍ ഇങ്ങനെ! അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്!</strong>എന്തൊക്കെ ചെയ്താലും ഗോവയില്‍ ബിജെപി സേഫ്! കണക്കുകള്‍ ഇങ്ങനെ! അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്!

<strong><br>ഒടുവില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി? മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക!</strong>
ഒടുവില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി? മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക!

English summary
Vadakara ,wayanad candidate still in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X