Doctor Stabbed To Death: നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവ്, വന്ദനയ്ക്ക് അഞ്ചിലേറെ കുത്തേറ്റു
കൊട്ടാരക്കര: ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അതിദാരുണമായിട്ടാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് അഞ്ചിലധികം കുത്തുകളാണ് ശരീരത്തിലേറ്റത്. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഡോക്ടര്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം അഴിച്ചുവിട്ടത്. വന്ദന ദാസ് എന്ന യുവ ഡോക്ടര്‍ക്കാണ് ദാരുണമായ മരണം നേരിട്ടത്. ആക്രമിച്ച സന്ദീപ് അധ്യാപകനാണ്. പോലീസിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് സന്ദീപ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് എത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അക്രമാസക്തനാവുകയായിരുന്നു.

പോലീസിനൊപ്പം എത്തുമ്പോള്‍ പ്രതി ശാന്തനായിരുന്നു. എന്നാല്‍ പെട്ടെന്നാണ് ഇയാള്‍ പ്രകോപിതനായത്. വീട്ടില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയതിനാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സന്ദീപ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. അതേസമയം അക്രമാസക്തനായ സന്ദീപില്‍ നിന്ന് പോലീസുകാര്‍ക്കും ആക്രമണം നേരിടേണ്ടി വന്നു.
പോലീസുകാരുടെ കൈകള്‍ക്കും ശരീരത്തിനുമെല്ലാം കുത്തേറ്റിട്ടുണ്ട്. അതേസമയം പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഡോക്ടറെ ഇയാള്‍ കുത്തുകയായിരുന്നു. പോലീസുകാരെ ആക്രമിച്ച ശേഷമാണ് ഇയാള്‍ ഡോക്ടര്‍ക്ക് നേരെ തിരിഞ്ഞത്.ഡോക്ടര്‍ നിലത്തുവീണപ്പോള്‍, സന്ദീപ് ഇവരെ തുടരെ കുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് സന്ദീപ് എന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം പോലീസുകാര്‍ സ്വീകരിച്ച നടപടികള്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. കൈവിലങ്ങ് പോലും ധരിപ്പിക്കാതെയാണ് സന്ദീപിനെ ഡോക്ടറുടെ മുറിയിലേക്ക് കടത്തിവിട്ടത്. വീട്ടില്‍ അക്രമം കാണിച്ച യുവാവിനെയാണ് ഇത്തരത്തില്‍ ഒറ്റയ്ക്ക് ഡോക്ടറുടെ മുറിയിലേക്ക് പോലീസ് കടത്തിവിട്ടത്.
പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലീസ് വീഴ്ച്ചയായി തന്നെ കാണാവുന്ന വിഷയമാണിത്. പ്രതി സന്ദീപ് പൂയപ്പള്ളി സ്വദേശിയാണ്.വീട്ടുകാര്‍ക്ക് വരെ ഇയാളുടെ അക്രമം കൊണ്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പോലീസും ബന്ധുക്കളും ചേര്‍ന്നാണ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.
ഇവിടെ വെച്ച് പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണം. ഡോക്ടറുടെ നട്ടെല്ലിനും നെഞ്ചിനും കുത്തേറ്റിരുന്നു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറിയതാണ് ഡോക്ടറുടെ മരണത്തിന് കാരണമായത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എടുത്ത് പ്രതി തന്നെ തടയാന്‍ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. അഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഡോക്ടറെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications