Vande Bharat Express kerala: ഇനി കേരളത്തിലും വന്ദേഭാരത് കുതിച്ച് പായും: ആദ്യ ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്ത്
കൊച്ചി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഇന്ന് കേരളത്തില്‍ എത്തും. കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ഏറ്റെടുത്ത ട്രെയിന്‍ ഇന്ന് തലസ്ഥാനത്ത് എത്തും. അത്യാധുനിക സൌകര്യങ്ങളോട് കൂടിയ 16 ബോഗികളാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിലുള്ളത്.
ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കാണ് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22 നായിരിക്കും പരീക്ഷണയോട്ടം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയായിരിക്കും പരീക്ഷണയോട്ടം. പരീക്ഷണയോട്ട സമയത്ത് കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ ട്രെയിന്‍ അല്‍പനേരം നിർത്തിയിടും.

24 ന് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നുണ്ട്. കൊച്ചിയിലെ പരിപാടിക്ക് ശേഷം 25 ന് തിരുവന്തപുരത്ത് എത്തി പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. 160 കിലോമീറ്റർ വേഗത്തില്‍ വരെ വന്ദേഭാരത് ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. തുടക്കത്തില്‍ പരമാവധി 100 കിമീ സ്പീഡില്‍ ഓടിക്കാനാണ് ശ്രമം.
അതേസമയം, രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ, ഡൽഹി-ജയ്പൂർ വന്ദേ ഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ രാജ്യത്ത് ആറു വന്ദേ ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. മുംബൈ-സോലാപൂർ, മുംബൈ-ഷിർദി, റാണി കമലാപതി-ഹസ്രത്ത് നിസാമുദീൻ, സെക്കന്ദരാബാദ്-തിരുപ്പതി, ചെന്നൈ - കോയമ്പത്തൂർ എന്നീ വന്ദേ ഭാരത് എക്സ്‌പ്രസുകളാണ് പ്രാബല്യത്തില്‍ വന്നത്.
vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം
വന്ദേ ഭാരത് എക്സ്‌പ്രസ് ആരംഭിച്ചതു മുതൽ ഏകദേശം 60 ലക്ഷം പൗരന്മാർ അതിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. "വന്ദേ ഭാരതിന്റെ വേഗതയാണ് അതിന്റെ പ്രത്യേകത. അതു ജനങ്ങളുടെ സമയം ലാഭിക്കുന്നു. വന്ദേ ഭാരത് എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നവർ ഓരോ യാത്രയിലും 2500 മണിക്കൂർ ലാഭിക്കുന്നുവെന്ന് ഒരു പഠനം വ്യക്തമാക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജയ്പുരിനും ഡൽഹി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുമിടയില്‍ ആരംഭിച്ച വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പതിവ് സർവീസ് ഇന്നലെ മുതല്‍ ആരംഭിച്ചു. ജയ്പുർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളോടെയാണ് അജ്മീറിനും ഡൽഹി കന്റോൺമെന്റിനുമിടയിൽ ഇടയിൽ സർവീസ് നടത്തുന്നത്.
പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് അജ്‌മീറിനും ഡൽഹി കന്റോൺമെന്റിനുമിടയിലുള്ള ദൂരം 5 മണിക്കൂർ 15 മിനിറ്റ് കൊണ്ട് ഓടിയെത്തും. അതേ പാതയിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ശതാബ്ദി എക്സ്‌പ്രസ്, ഡൽഹി കന്റോൺമെന്റിൽ നിന്ന് അജ്മീറിലെത്താൻ 6 മണിക്കൂർ 15 മിനിറ്റാണെടുക്കുന്നത്. അതിനാൽ, അതേ പാതയിൽ ഓടുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ വന്ദേ ഭാരത് എക്സ്‌പ്രസിന് 60 മിനിറ്റ് വേഗത കൂടുതലായിരിക്കും.
അജ്മീർ-ഡൽഹി കന്റോൺമെന്റ് ഹൈ റൈസ് ഓവർഹെഡ് ഇലക്ട്രിക് (ഒഎച്ച്ഇ ) മേഖലയിൽ ലോകത്തിലെ ആദ്യത്തെ അർധ അതിവേഗ യാത്രാട്രെയിനായിരിക്കും വന്ദേ ഭാരത് എക്സ്‌പ്രസ്. പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഈ ട്രെയിൻ കൂട്ടിയിണക്കും. മെച്ചപ്പെട്ട സമ്പർക്കസൗകര്യങ്ങൾ മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഉത്തേജനമേകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications