വരാക്കര ആത്മഹത്യ, പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍, സഹപാഠിയുമായി പ്രണയമില്ലെന്ന് പോലീസ്?
തൃശൂര്‍: വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അത്താണി സ്വദേശിയായ അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും ആത്മഹത്യയ്ക്ക് ശേഷം അനന്തു ഒളിവിലായിരുന്നു.
പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് അനന്തു പെണ്‍കുട്ടിയുടെ പ്രതിശ്രുതവരന് ചിത്രങ്ങള്‍ അയച്ച് നല്‍കിയതോടെയാണ് വിവാഹം മുടങ്ങിയത്. ഈ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്യുന്നത്. പെണ്‍കുട്ടിയുടെ ഡയറി പരിശോധിച്ചതില്‍ നിന്നും യുവാവുമായി പ്രണയബന്ധത്തിലായിരുന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേരുന്നത്.

വരാക്കര തൂപ്രത്ത് വീട്ടില്‍ ബാബുവും ഭാര്യ സവിതയും മകള്‍ ശില്‍പ്പയുമാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് മരിച്ചത്. എംകോമിന് ശില്‍പ്പയുടെ സഹപാഠിയായിരുന്നു അനന്തു. ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നെടുത്ത ശില്പയുടെ ചിത്രം തന്റെ ചിത്രത്തിനൊപ്പം ചേര്‍ത്ത് പ്രണയഫോട്ടോയെന്ന് അവകാശപ്പെട്ടാണ് അനന്തു അയച്ചത്.
പ്രതിശ്രുതവരനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വിവാഹവുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് അനന്തു ഭീഷണിപ്പെടുത്തിയതായും പ്രതിശ്രുത വരന് മൊഴി നല്കി.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications