ശ്രീജിത്തിനെ കേസിൽപ്പെടുത്താൻ സിപിഎമ്മിന്റെ സമ്മർദ്ദം! പാർട്ടി ഇടപെട്ട് കള്ളസാക്ഷി മൊഴി നൽകി...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിനെതിരെ മൊഴി നൽകാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം. ആത്മഹത്യ ചെയ്ത വാസുദേവനെ ആക്രമിച്ച കേസിലെ സാക്ഷി പരമേശ്വരന്റെ മകൻ ശരത്താണ് സിപിഎം സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

വാസുദേവനെയും മകനെയും വീട് കയറി ആക്രമിച്ചത് ശ്രീജിത്തും സംഘവുമാണെന്ന് അച്ഛൻ സാക്ഷി പറഞ്ഞത് സിപിഎം സമ്മർദ്ദത്തെ തുടർന്നാണെന്നാണ് ശരത് പറയുന്നത്. വാസുദേവനെ വീട് കയറി ആക്രമിക്കുമ്പോൾ പരമേശ്വരൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും, എന്നാൽ ശ്രീജിത്തിനെതിരെ സാക്ഷി പറയാൻ സിപിഎം പ്രാദേശിക നേതൃത്വം സമ്മർദ്ദം ചെലുത്തിയെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.

ജോലിക്ക് പോയ സമയത്ത്...

ജോലിക്ക് പോയ സമയത്ത്...

ആത്മഹത്യ ചെയ്ത വാസുദേവന്റെ അയൽവാസിയാണ് പരമേശ്വരൻ. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ പരമേശ്വരൻ വാസുദേവൻ ആക്രമണത്തിനിരയായ സമയത്ത് വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് മകൻ ശരത് പറയുന്നത്. അച്ഛൻ ജോലിക്ക് പോയിരുന്ന സമയത്താണ് വാസുദേവനെ വീട് കയറി ആക്രമിച്ചത്. പിന്നീട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അച്ഛനെ സിപിഎം പ്രാദേശിക നേതാക്കളാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയത്. സിപിഎം പ്രാദേശിക നേതാവായ കെജെ തോമസ് എന്നയാളായിരുന്നു അച്ഛനെ വീട്ടിൽ നിന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വാസുദേവനെ ആക്രമിച്ച കേസിൽ ശ്രീജിത്തിനെതിരെ മൊഴി നൽകിയതിന് പിന്നിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായ ഡെന്നിയാണെന്നും, പാർട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് അച്ഛൻ ഇപ്രകാരം മൊഴി നൽകിയതെന്നും ശരത് പറഞ്ഞു.

നിർണ്ണായക മൊഴി...

നിർണ്ണായക മൊഴി...

വാസുദേവനെ വീട് കയറി ആക്രമിച്ച കേസിൽ അയൽവാസിയായ പരമേശ്വരന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്തും സംഘവും വാസുദേവനെ ആക്രമിച്ചത് കണ്ടുവെന്നായിരുന്നു പരമേശ്വരൻ പോലീസിന് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി കള്ളമാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. അതിനിടെ, താൻ പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും പോലീസ് തന്നോട് കാര്യങ്ങൾ ചോദിച്ചിട്ടില്ലെന്നും പരമേശ്വരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് ശ്രീജിത്തിനെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്തിനെതിരെ മൊഴി നൽകിയിട്ടില്ലെന്ന വാസുദേവന്റെ മകൻ വിനീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ സിപിഎം സമ്മർദ്ദം ചെലുത്തുന്നതായ ആരോപണവും ഉയർന്നിരിക്കുന്നത്.

 യഥാർഥ ശ്രീജിത്തല്ല...

യഥാർഥ ശ്രീജിത്തല്ല...

പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെതിരെ താൻ മൊഴി നൽകിയിട്ടില്ലെന്ന് വാസുദേവന്റെ മകൻ വിനീഷ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട് കയറി ആക്രമണം നടത്തിയവരുടെ സംഘത്തിൽ ശ്രീജിത്ത് ഉണ്ടെന്നാണ് വിനീഷ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ അത് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തായിരുന്നില്ല. മരണപ്പെട്ട ശ്രീജിത്ത് നിരപരാധിയാണെന്നും, താൻ ഉദ്ദേശിച്ച ശ്രീജിത്ത് വേറെയാളാണെന്നും വിനീഷ് നേരത്തെ പറഞ്ഞിരുന്നു. മരണപ്പെട്ട ശ്രീജിത്തും സഹോദരൻ സുജിത്തും തന്റെ സുഹൃത്തുക്കളാണെന്നും, ഇവർ രണ്ട് പേരും ഇന്നേവരെ താനുമായോ അച്ഛനുമായോ ഒരു പ്രശ്നത്തിനും വന്നിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ ശ്രീജിത്ത് എന്ന പേരു മാത്രം കേട്ട പോലീസ് സംഘം നിരപരാധിയായ ശ്രീജിത്തിനെയും സഹോദരൻ സുജിത്തിനെയും വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 മൊഴിയിൽ വൈരുദ്ധ്യം...

മൊഴിയിൽ വൈരുദ്ധ്യം...

അതിനിടെ, വിനീഷിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും മരണപ്പെട്ട ശ്രീജിത്ത് തന്നെയാണ് കേസിലെ പ്രതിയെന്നും പോലീസ് അറിയിച്ചിരുന്നു. ശ്രീജിത്ത് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്ത് തിരിച്ചറിഞ്ഞ ശേഷമാണ് വാസുദേവന്റെ മകൻ വിനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തുമ്പോൾ ശ്രീജിത്തിനെ വിനീഷ് കണ്ടിരുന്നതായും പോലീസ് സംഘം വ്യക്തമാക്കിയിരുന്നു. വിനീഷ് പോലീസിന് നൽകിയ ആദ്യത്തെ മൊഴികളുടെ പകർപ്പും വിവിധ മാധ്യമങ്ങളിലൂടെ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം വിനീഷ് നൽകിയ രണ്ടാമത്തെ മൊഴിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 പ്രത്യേക അന്വേഷണ സംഘം...

പ്രത്യേക അന്വേഷണ സംഘം...

അതേസമയം, വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരണപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്താണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പുറമേ, വാസുദേവന്റെ ആത്മഹത്യ, വാസുദേവന്റെ വീട് കയറി ആക്രമിച്ച സംഭവം എന്നിവയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഈ മൂന്നു കേസുകളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തതായി കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോർജ് ചെറിയാൻ കഴിഞ്ഞദിവസം പറവൂർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത എആർ ക്യാമ്പിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ വീണു? ഒഴുക്കിൽപ്പെട്ട വാഹനം അപ്രത്യക്ഷമായി...

പൊന്നുപോലെ സ്നേഹിച്ച കാമുകി പെൺവാണിഭ കേന്ദ്രത്തിൽ! ദേഷ്യം സഹിക്കാനാവാതെ കുത്തിക്കൊന്നു...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
varappuzha sreejith custody death; allegation against cpim.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്