Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് പ്രളയം തകർത്തു, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സിഎച്ച്‌സി! ജിമ്മും കളിസ്ഥലവും... ചരിത്രം സൃഷ്ടിച്ച റീബിൽഡ്

കൊണ്ടോട്ടി: 2018 ലെ പ്രളയം കേരളത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതവും അപരിചിതവും ആയിരുന്നു. സംസ്ഥാനം മൊത്തം ആ പ്രളയ പ്രഹരത്തില്‍ നടുങ്ങിപ്പോയിരുന്നു. അന്ന് തകര്‍ന്നുപോയ ഒരു പ്രാഥമികാരോഗ്യകേന്ദ്രം ഉണ്ടായിരുന്നു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയ്ക്ക് അടുത്തുള്ള വാഴക്കാട്.

ഇപ്പോള്‍ 'റീബില്‍ഡ് കേരള'യിലൂടെ ചരിത്രംസൃഷ്ടിക്കുകയാണ് കേരളം വീണ്ടും. അന്ന് തകര്‍ന്നടിഞ്ഞ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായി(സിഎച്ച്‌സി) പുനര്‍നിര്‍മിച്ചിരിക്കുകയാണ്. വിപിഎസ്- റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായിട്ടാണിത്. വിശദാംശങ്ങള്‍...

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

 പത്ത് കോടി ചെലവിട്ട്

പത്ത് കോടി ചെലവിട്ട്

10 കോടി രൂപ ചെലവിട്ടാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി വിപിഎസ് ഹെല്‍ത്ത് കെയര്‍ ആണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായി മാറുകയാണ് വാഴക്കാട്ടേത്. ജൂലായ് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യും.

മൂന്ന് നിലകള്‍

മൂന്ന് നിലകള്‍

മൂന്ന് നിലകളില്‍ ആയാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. മൊത്തം 15,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ആശുപത്രിയിക്ക്. പ്രതിവര്‍ഷം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ രണ്ട് ലക്ഷം രോഗികള്‍ വരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയം തകര്‍ക്കും മുമ്പ് ആശുപത്രിയില്‍ പ്രതിവര്‍ഷം 75,000 പേരായിരുന്നു ചികിത്സ തേടിയിരുന്നത്.

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

താഴത്തെ നിലയില്‍ ആണ് ഗര്‍ഭിണികള്‍ക്കുള്ള ഒപി സൗകര്യം ഒരുക്കിയിരിക്കുന്നത്.ഇത് കൂടാതെ ഫാര്‍മസി, കാത്തിരിപ്പ് കേന്ദ്രം, പ്രീ ചെക്കപ്പ് റൂമുകള്‍, എമര്‍ജന്‍സി റൂം എന്നിവയും ഈ നിലയില്‍ തന്നെ, ഒന്നാം നിലയില്‍ മറ്റ് ഒപി മുറികളും ഡെന്റല്‍ ക്ലിനിക്കും, മിനി ഓപ്പറേഷന്‍ തീയേറ്ററും ലാബും ഒബ്‌സര്‍വേഷന്‍ മുറികളും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയില്‍ പാലിയേറ്റീവ് കെയര്‍, വാക്‌സിനേഷന്‍ സെന്റര്‍, മെഡിസിന്‍ സ്റ്റോര്‍, വാക്‌സിന്‍ സ്‌റ്റോര്‍, മാതൃ-ശിശു പരിചരണ മുറി എന്നിവയും ഉണ്ട്.

ജിമ്മും പാര്‍ക്കും

ജിമ്മും പാര്‍ക്കും

ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ആയി ഓപ്പണ്‍ ജിം ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും ഉണ്ട്. രോഗികളുടെ സൗകര്യാര്‍ത്ഥം ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സേവനങ്ങളും ആശുപത്രിയില്‍ ഉണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

മൊബൈല്‍ ഐസിയു മുതല്‍...

മൊബൈല്‍ ഐസിയു മുതല്‍...

ഏറ്റവും മികച്ച ലബോറട്ടറി സേവനങ്ങള്‍ ആയിരിക്കും വഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാവുക. ആധുനിക ഇമേജിങ് സേവനങ്ങളും ഇവിടെ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ വലിയ ആശുപത്രികളിലേക്കെത്തിക്കാന്‍ മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സും ആശുപത്രിയില്‍ ഉണ്ടായിരിക്കും.

കൊവിഡ് കാലത്ത്

കൊവിഡ് കാലത്ത്

വാഴക്കാട് ആശുപത്രിയില്‍ ഓക്‌സിജന്‍ കോണ്‍സെട്രേറ്ററുകള്‍ ഉള്ള പത്ത് നിരീക്ഷണ കിടക്കകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഓക്‌സിജന്‍ സ്‌റ്റെബിലൈസേഷന്‍ യൂണിറ്റും ഉണ്ട്. കൊവിഡ് സാഹചര്യങ്ങളില്‍ നാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്രദം ആയിരിക്കും ഇത്.

പരിസ്ഥിതി സൗഹൃദവും

പരിസ്ഥിതി സൗഹൃദവും

പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതിയാണ് ആശുപത്രി നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്‌ലത്. മദ്രാസ്‌ഐഐടി ആയിരുന്നു കെട്ടിടത്തിന്റെ ഘടന വികസിപ്പിച്ചത്. ഡിസൈന്‍ തയ്യാറാക്കിയത് തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളും. ജിഎഫ്ആര്‍ജി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ കേടുപാട് സംഭവിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+