Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല മാറും?നിയമസഭയിൽ പിണറായിയെ നേരിടാൻ കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചയോടെ കോൺഗ്രസിൽ നേതൃ മാറ്റത്തിനായുള്ള മുറവിളികൾ ശക്തമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും കെപിസിസി അധ്യക്ഷനെതിയുമെല്ലാം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഉടൻ തന്നെ ചില നിർണായക തീരുമാനങ്ങൾ കോൺഗ്രസ് കൈക്കൊണ്ടേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉൾപ്പെടെ മാറ്റി നിർത്തിക്കൊണ്ടുള്ള 'ശുദ്ധികലശത്തിനാണ്' ഹൈക്കമാന്റ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

തിരിച്ചടിക്ക് കാരണം

തിരിച്ചടിക്ക് കാരണം

പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവർത്തനം പൂർണ പരാജയമായിരുന്നുവെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ആരോപിച്ചത്. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ചെന്നിത്തലയുള്ള പ്രസ്താവനകൾ എല്ലാം തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഗ്രൂപ്പ് കളി രൂക്ഷമായപ്പോൾ ഇതിനെ പ്രതിരോധക്കാനും പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയ്ക്ക് സാധിച്ചില്ലെന്നും ഇവർ പറയുന്നു.

മികച്ച നേതാവ്

മികച്ച നേതാവ്

ഈ സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിനെ നേരിടാൻ മികച്ച നേതാവ് തന്നെ വേണമെന്നും ഇല്ലേങ്കിൽ സംസ്ഥാനത്ത് തിരിച്ചടികൾ തുടരുമെന്നാണ് ഒരു വിഭാഗം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ചെന്നിത്തല മാറി നിൽക്കുന്നതിനോട് എ, ഐ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കൾക്ക് താത്പര്യമില്ല. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കള് ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലാണ്.

 നിർണായകം

നിർണായകം

ഈ സാഹചര്യത്തിൽ ഹൈക്കമാന്റിന്റെ നിലപാട് നിർണായകമാകും. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ നിശ്ചയിക്കാനായി ഹൈക്കമാന്റ് നിരീക്ഷകർ അടുത്ത ആഴ്ചയോടെ കേരളത്തിൽ എത്തുന്നുണ്ട്. മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവരാണ് കേന്ദ്രത്തിന്റെ പ്രതിനിധികളായി കേരളത്തിൽ എത്തുന്നത്.

ഹൈക്കമാന്റ് തിരുമാനം

ഹൈക്കമാന്റ് തിരുമാനം

കോൺഗ്രസ് എംഎൽഎമാരുടേയും ഘടകക്ഷികളുടേയും നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും ഹൈക്കമാന്റ് ഇക്കാര്യത്തിൽ തിരുമാനമെടുത്തേക്കുക. എ, ഐ ഗ്രൂപ്പുകളുടെ തീരുമാനങ്ങൾ പരി ഗണിക്കുമോയെന്നത് സംബന്ധിച്ച വ്യക്തതയില്ല.കോൺഗ്രസ് നിയമസഭാ കക്ഷിയിൽ ഐ വിഭാഗത്തിനു 12 പേരാണ് ഉള്ളത്. എ വിഭാഗത്തിന് ഒൻപത് നേതാക്കളും. എന്നാൽ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഹൈക്കമാന്റ് മുഖവിലയ്ക്കെടുക്കില്ല. പ്രത്യേകിച്ച് ഗ്രൂപ്പ് കളിയെന്ന വിമർശനം കോൺഗ്രസിൽ രൂക്ഷമായ പശ്ചാത്തലത്തിൽ.

 മാറി നിൽക്കാൻ

മാറി നിൽക്കാൻ


എംഎൽഎമാരിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര പ്രതിനിധികൾ ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തിരുമാനം. അതല്ലേങ്കിൽ നിയമസഭ കക്ഷി വോട്ടെടുപ്പ് തന്നെ നടന്നേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.അതേസമയം വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മാറി നിൽക്കാമെന്നാണ് ചെന്നിത്തലയുടെ നിലപാടെന്നാണ് വിവരം.

പുതുതലമുറ

പുതുതലമുറ

ചെന്നിത്തല മാറി നിൽക്കുകയാണെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനോ വിഡി സതീശനെയോ ആകും പ്രതിപക്ഷ നേതാവാക്കിയേക്കുക. ഐ ഗ്രൂപ്പുകാരനായ സതീശന് വേണ്ടി ഇതിനോടകം തന്നെ സമ്മർദ്ദങ്ങൾ ഉണ്ട്. തിരുവഞ്ചൂരിനായും ശക്തമായ ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും പുതിയ തലമുറ പാർട്ടിയെ നയിക്കണമെന്ന നിർദ്ദേശമാണ് ഒരുവിഭാഗം മുന്നോട്ട് വെയ്ക്കുന്നത്.

ദേശീയ തലത്തിലേക്ക്

ദേശീയ തലത്തിലേക്ക്

മാത്രമല്ല ജനപിന്തുണയുള്ള പരിചയ സമ്പന്നനായ നേതാവാണെന്നതും സതീശന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. ചെന്നിത്തലയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ തിരുമാനം. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാൽ ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുമോയെന്നാണ് ഉറ്റുനോക്കുന്നത്.

 താത്പര്യമില്ലെന്ന്

താത്പര്യമില്ലെന്ന്

സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കാനാണ് സാധ്യത കൂടുതൽ.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+