Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡി സതീശൻ ആർഎസ്എസിനെ എതിർക്കുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാൻ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർ എസ് എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചത് ഗുരുജി ഗോൾവാൾക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന സതീശന്റെ ആരോപണം പച്ചക്കള്ളമാണ്.
അതിനെതിരെ ആർ എസ് എസ് നേതൃത്വം നിയമനടപടി സ്വീകരിച്ചപ്പോൾ കള്ളം ഇനിയും പറയുമെന്ന് വെല്ലുവിളിക്കുകയാണ് സതീശൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

k-surendran-1619949391-1656418010.jpg -Properties Reuse Image

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശൻ ചെയ്യുന്നത്. സിപിഎമ്മിനൊപ്പം ആർ എസ് എസും ഭരണഘടനയിൽ വിശ്വസിക്കാത്തവരാണ് എന്നു കാണിക്കാനുള്ള കോൺഗ്രസ് തന്ത്രം വിലപ്പോവില്ല. സംഘവും പരിവാർ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല, ഉയർത്തിപ്പിടിച്ചിട്ടേയുള്ളൂ. അടിയന്തരാവസ്‌ഥ നടപ്പാക്കിയ കോൺഗ്രസ്‌ ഇപ്പോൾ ഭരണഘടനയുടെ സംരക്ഷകരാവുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

2013ൽ തൃശ്ശൂരിൽ നടന്ന സംഘപരിവാർ പരിപാടിയിൽ സംഘ പ്രചാരകൻമാർക്കൊപ്പം വേദി പങ്കിടുകയും സംഘ പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും ചെയ്ത വ്യക്തിയാണ് വി ഡി സതീശൻ. ആ സതീശനാണ് കെ എൻ എ ഖാദർ കേസരിയുടെ ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിക്കുന്നത്. എം എൽ എ ആയപ്പോൾ ഇല്ലാത്ത അയിത്തം പ്രതിപക്ഷ നേതാവായപ്പോൾ എങ്ങനെ ഉണ്ടായെന്ന് സതീശൻ വ്യക്തമാക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള വെറും തറവേല മാത്രമാണ് സതീശൻ നടത്തുന്നത്. രാഹുൽ ഗാന്ധിയെ പോലെ സതീശനും മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ആരംഭിക്കലാമാ..പിസ തിന്ന് ആഘോഷിച്ച് ശ്രിന്ദയും മീര നന്ദനും...ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+