Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയുടെ സ്ഥാനാര്‍ഥിയെന്ന് ഒരു നേതാവും പറഞ്ഞിട്ടില്ല, പി രാജീവ് ഞങ്ങളുടെ മെക്കിട്ട് കയറേണ്ടെന്ന് വിഡി സതീശന്‍

കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് ഒരു യു ഡി എഫ് നേതാവും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയും മന്ത്രി പി രാജീവും തമ്മിലുള്ള തര്‍ക്കമാണ് ഈ അവസ്ഥയില്‍ സി പി എമ്മിനെ എത്തിച്ചതെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സഭയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ ഒരു സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് സി പി എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

1

സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചതും സി പി എമ്മാണ്. സഭയുടെ സ്ഥാനാര്‍ഥി ആണെന്ന് വരുത്തി തീര്‍ക്കാന്‍ സഭയുമായി ബന്ധമുള്ള സ്ഥാപനത്തെ ദുരുപയോഗം ചെയ്തതും സി പി എമ്മാണ്. സഭയുടെ ചിഹ്നമുള്ള ഫ്ളക്സിന് മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ മനപൂര്‍വം ഇതിനകത്തേക്ക് വലിച്ചിഴച്ചതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

2

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടലുണ്ട്. വാ തുറന്നാല്‍ വര്‍ഗീയ വിഷം തുപ്പുന്ന പി സി ജോര്‍ജിനെ കെട്ടിപിടിച്ച് ഉമ്മ വച്ചിട്ട് വന്നയാളാണോ സി പി എം സ്ഥാനാര്‍ഥിയെന്നതാണ് ഞങ്ങളുടെ ചോദ്യം. സഭയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെന്ന് വരുത്തി തീര്‍ക്കാന്‍ ചെയ്ത ശ്രമങ്ങള്‍ പാളിപ്പോയി. വെളുക്കാന്‍ തേച്ചത് പാണ്ടായതിന് പി രാജീവ് ഞങ്ങളുടെ മെക്കിട്ട് കയറേണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

3

അതേസമയം, എല്‍.ഡി.എഫിന് ആരെ വേണമെങ്കിലും സ്ഥാനാര്‍ഥിയാക്കാം. അത് അവരുടെ അവകാശമാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. യു ഡി എഫ് ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഇടതു നേതാക്കള്‍ ചോദിച്ചത് ഇതാണോ രാഷ്ട്രീയ പോരാട്ടമെന്നാണ്. ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചു ചോദിക്കുന്നു, ഇങ്ങനെയാണോ നിങ്ങളുടെ രാഷ്ട്രീയ പോരാട്ടം?

4

പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ത്ഥിയുടെ പേര് മതിലില്‍ എഴുതിയതിന് ശേഷം മറ്റൊരാളെ മുകളില്‍ നിന്ന് കെട്ടിയിറക്കി. ഇതിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദമുണ്ട്. എന്റെ സ്വന്തം പയ്യനാണ് ഇടത് സ്ഥാനാര്‍ഥിയെന്ന് പി.സി ജോര്‍ജ് പറയുന്നു. വര്‍ഗീയ വിഷം ചീറ്റുന്ന പി.സി ജോര്‍ജിനെ കെട്ടിപിടിച്ച് ഉമ്മ വച്ചിട്ടു വന്ന ആളാണോ ഇടത് സ്ഥാനാര്‍ഥിയെന്നും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+