'മരണസമയത്ത് കണ്ണുകൾ കെട്ടരുത് എന്നാവശ്യപ്പെട്ട നിർഭയനായ പോരാളി', കേന്ദ്ര നീക്കത്തിനെതിരെ വിഡി സതീശൻ
തിരുവനന്തപുരം: മലബാർ കലാപത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാനുളള ശ്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന്റെ നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് പ്രതിപക്ഷമടക്കം ആരോപിക്കുന്നത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളളവരുടെ പേരുകളാണ് ഇത്തരത്തിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുക. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദു വിരുദ്ധ കലാപമാണ് എന്നുമാണ് സംഘപരിവാർ ഉയർത്തുന്ന വാദം.

1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ് എന്നും സതീശൻ കുറ്റപ്പെടുത്തി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. ജയിലിൽ നിന്ന് മോചിതനാവാൻ ആറ് മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‍ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നത്.
''എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..'' അമൃതയുടെ വാക്കുകൾ ബാലയെ ഉന്നം വെച്ചോ എന്ന് ആരാധകർ

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനിൽപ്പുകളും, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറു അരുവികൾ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്. അന്ന് ബ്രിട്ടീഷിന്റെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുകയാണ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സർക്കാരിന്റെ രേഖകൾ മുഴുവൻ ബ്രിട്ടീഷ് സർക്കാർ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സർക്കാർ ബ്രിട്ടീഷ് സർക്കാർ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണ് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
പൃഥ്വി എവിടെ? കുടുംബത്തിനൊപ്പം ഓണം തകര്‍ത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും
Recommended Video

ഏതിനം ഗോഡ്സേയിസ്റ്റുകൾ വിചാരിച്ചാലും മലബാർ കലാപത്തെയോ ധീരരക്തസാക്ഷി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയോ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിന്ന് മാച്ചുകളയാനാവുകയില്ലെന്ന് പ്രമുഖ എഴുത്തുകാരൻ അശോകൻ ചെരുവിൽ പ്രതികരിച്ചു. പ്രാകൃതഭീകരർ കടന്നുകയറി ഭരണം പിടിച്ചെടുത്ത് സംസ്കാരത്തെയും ചരിത്രത്തെയും അപമാനിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പക്ഷേ അതൊന്നും ഫലിച്ചിട്ടില്ല. മാച്ചുകളഞ്ഞാലും ചരിത്രം ഇല്ലാതാവുന്നില്ല. അത് പൂർവ്വാധികം കരുത്തോടെ തെളിഞ്ഞു വരും. താലിബാൻകാർ ഡൈനാമിറ്റ് വെച്ച് തകർത്തിട്ടും ബുദ്ധൻ ഇല്ലാതായില്ലല്ലോ എന്നും അശോകൻ ചെരുവിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications