Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന നികുതി കുറയ്ക്കണം; സർക്കാരുകൾ നടത്തുന്നത് ടാക്സ് ടെററിസം; പ്രതികരിച്ച് വി.ഡി സതീശൻ

കോഴിക്കോട്/തിരുവനന്തപുരം: കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനവും അനുപാതികമായി നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നത് ടാക്സ് ടെററിസമാണ്. കേന്ദ്രം നികുതി കുറച്ചത് താൽക്കാലിക ആശ്വാസം മാത്രമാണ്. ഇന്ധന വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. കോൺഗ്രസ് സമരം തുടരുമെന്നും പ്രതിപക്ഷനേതാവ് കോഴിക്കോട് പറഞ്ഞു.

1

സംസ്ഥാനത്തെ സാമ്പത്തിക ബാധ്യത എത്രത്തോളമാണെന്ന് അറിയാം. കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനവും ഇന്ധന നികുതിയിൽ കുറവ് വരുത്തണം. സംസ്ഥാനം ഫ്യുവൽ സബ്സിഡി ഏർപ്പെടുത്തണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാർ അധിക വരുമാനത്തിൽ കുറവ് വരുത്തണം. ടാക്സി തൊഴിലാളികൾ, മത്സ്യത്തൊഴിലാളി, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപ്പെടുത്തണമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

സാരിയില്‍ സുന്ദരിയായി നന്ദന വർമ്മ, ചിത്രങ്ങള്‍ കാണാം

2

കോൺഗ്രസ് ഇന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രതിഷേധം ഫലം കണ്ടു. കൊച്ചിയിലെ ഇന്ധന വിലവർധനയ്ക്കെതിരായ സമരം മാത്രമല്ല, രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് കൂടിയുള്ള വിജയമാണ് ഇന്ധന നികുതി കുറയ്ക്കുന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

3

അതിനിടെ, പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ പറഞ്ഞു. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലക്കുറച്ചിരുന്നില്ലെങ്കിൽ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും ഇന്ത്യയും കേരളവും പോകുമായിരുന്നു. ഇതിന് തടയിടാന്‍ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

4

കേന്ദ്രം മാത്രം വില കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ മാത്രം ഇന്ധന വില കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നില്ലായെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

5

സമരം അവസാനിപ്പിക്കില്ല. സമരത്തിൻ്റെ ലക്ഷ്യം മാറ്റാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. കേന്ദ്രം ഇന്ധന നികുതി കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാനവും നികുതി കുറച്ച് നേരത്തെയുള്ള ഉമ്മൻചാണ്ടി സർക്കാർ കാണിച്ച മാതൃക പിന്തുടരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. എന്നാൽ, കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

6

പോക്കറ്റിലെ മുഴുവൻ പണവും എടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ നടക്കട്ടെ എന്ന് പറയുന്ന അവസ്ഥയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് പറഞ്ഞാൽ വ്യത്യസ്തമായി കുറയ്ക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുപ്പത് രൂപയിലധികം കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രം ഇന്ധനവില വർധിപ്പിക്കുകയാണ്. അതിന്റെ പങ്ക് കേരളത്തിന് തന്നിട്ടില്ല. ഇപ്പോഴത്തെ കേന്ദ്ര തിരുമാനം പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    Kerala will not cut VAT on fuel prices: KN Balagopal after center slashes excise duty

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+