• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പച്ചക്കറി വില കുതിക്കുന്നു, സവാള തൊട്ടാല്‍ കരഞ്ഞുപോകും, വിപണിയിലും ഇടിവ്, കാരണങ്ങള്‍ ഇതാണ്

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ അവശ്യ സാധനങ്ങളുടെ വില കുതിച്ച് കയറുന്നു. അതേസമയം തന്നെ വിപണിയില്‍ വലിയ തോതിലുള്ള കുതിപ്പും കാണാനില്ല. ജനങ്ങള്‍ ബദല്‍ മാര്‍ഗങ്ങളും തേടി തുടങ്ങിയിട്ടുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങുമ്പോഴേക്ക് പോക്കറ്റ് കാലിയാവുന്ന അവസ്ഥയിലാണ് മലയാളികള്‍. ഇന്ധനവിലയും ഒരുവശത്ത് സമാനമായ രീതിയില്‍ ഉയരുന്നുണ്ട്.

മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്

കനത്ത മഴ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ പച്ചക്കറി വിപണിയെയും വിലനിലവാരത്തെയും ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ വക പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത.

1

തൊട്ടാല്‍ പൊള്ളുന്ന നിരക്കിലേക്കാണ് പച്ചക്കറിയുടെ പോക്ക്. ആറ് ദിവസം മുമ്പ് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപയായിരുന്നു സവാളയുടെ വില. എന്നാല്‍ ഇത് ചില്ലറ വിപണിയില്‍ 50 രൂപയായിരുന്നു. ഇന്നത്തെ വില 53.04 രൂപയാണ്. പലയിടത്തും 58 രൂപ വരെ ഈടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കര്‍ഷക സമരം അടക്കം വില വര്‍ധനവിനെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപ മാത്രമായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ അത് 50 രൂപയായി മാറിയിരുന്നു.അവിടെ നിന്നാണ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. കുടുംബ ബജറ്റിന്റെ താളം ഉറപ്പായും തെറ്റുമെന്ന് വ്യക്തം.

2

ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറി വിലയില്‍ അമ്പരപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് പ്രതികൂല ഘടകങ്ങളും ഇതോടൊപ്പമുണ്ട്. നവരാത്രി കാലമായത് കൊണ്ട് കര്‍ണാടകത്തില്‍ നിന്നുള്ള വരുന്ന പച്ചക്കറിയും കുറഞ്ഞിരിക്കുകയാണ്. ഇവിടെയുള്ള വിപണിയില്‍ ആവശ്യം വര്‍ധിച്ചു. ഇതിന് പുറമേ ഇടവിട്ട് മഴ പെയ്തതോടെ ഉല്‍പ്പാദനവും കുറഞ്ഞു. മൊത്തക്കച്ചവടക്കാര്‍ക്ക് പച്ചക്കറി ആവശ്യത്തിന് കിട്ടിയിരുന്നില്ല. പലയിടത്തും പച്ചക്കറി കെട്ടിക്കിടന്നു ചീഞ്ഞുപോകുന്നതും പ്രകടമായിരുന്നു. ഇതെല്ലാം ഇപ്പോഴത്തെ വിലവര്‍ധനവിന് പ്രധാന കാരണമായിട്ടുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരിക മാത്രമാണ് ഏക മാര്‍ഗം.

3

അതേസമയം വിപണിയെയും വില വര്‍ധന പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കച്ചവടത്തിലും വലിയ കുറവുണ്ടായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പുള്ള നവരാത്രി കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കാസര്‍കോട്ട് വലിയ നഷ്ടം കച്ചവടത്തില്‍ സംഭവിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്ന് പച്ചക്കറികളെ ആശ്രയിക്കുന്നത് കാസര്‍കോട് ജില്ലയാണ്. ലോക്ഡൗണ്‍ കാലത്ത് പ്രാദേശികമായി പച്ചക്കറി കൃഷി വിപുലമായി ജില്ലയില്‍ നടന്നിരുന്നു. ഇതും വിപണിയിലെ ഇടിവിന് കാരണമായിട്ടുണ്ട്. ഒരാഴ്ച്ചയോളം ഈ വില നിലവാരം തുടരാനാണ് സാധ്യത.

4

കഴിഞ്ഞ രണ്ടാഴ്ച്ചയിക്കടിയെ കര്‍ണാടകയിലെ കാരണങ്ങള്‍ കൊണ്ട് ജില്ലയിലെയും സമീപ ജില്ലകളിലെയും വില കുതിച്ച് കയറിയത്. മത്തങ്ങ, ചേന, പോലെയുള്ളവയ്ക്ക് കിലോയ്ക്ക് പത്ത് രൂപ തോതിലാണ് വര്‍ധിച്ചത്. ചെറിയ പച്ചക്കറികള്‍ക്ക് മുപ്പത് രൂപ വരെയാണ് കൂടിയാണ്. തക്കാളിക്കാണ് വന്‍ തോതില്‍ വില വര്‍ധിച്ചത്. മംഗളൂരുവില്‍ നിന്നാണ് കാസര്‍കോടേക്ക് പച്ചക്കറി എത്തുന്നത്. മംഗളൂരുവിലേക്ക് പച്ചക്കറി എത്തുന്നതാകട്ടെ െൈമസൂരു, ചിക്കമംഗളൂരു, തുടങ്ങിയ മേഖലയില്‍ നിന്നും. അതേസമയം മലയോര മേഖലയില്‍ വില ഇതിനേക്കാള്‍ കൂടുമെന്ന് ഉറപ്പാണ്. കാരറ്റ്, തക്കാളി, സാവള എന്നിവയ്ക്കാണ് വന്‍ തോതില്‍ വില വര്‍ധിക്കുന്നത്.

5

കഴിഞ്ഞ ആഴ്ച്ച തക്കാളിയുടെ വില മുപ്പതില്‍ നിന്ന് അറുപതില്‍ എത്തിയിരുന്നു. മുപ്പത് രൂപ തന്നെയാണ് മൊത്തവിപണിയില്‍ ഇപ്പോഴും നിരക്ക്. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ അറുപതിന് മുകളിലാണ് പലയിടത്തും വില്‍ക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും വിലയെന്ന് കൃത്യമായ വിശദീകരണവും ഇല്ല. കാരറ്റിന് 70 രൂപ വരെയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പുള്ള വില. പയറിന് 60 രൂപയും മുരിങ്ങക്കായ്ക്ക് 80 രൂപയുമാണ് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കിയിരുന്നത്. ഇതാണ് പിന്നെയും വര്‍ധിച്ചിരിക്കുന്നത്. മഴ കനത്തതമായതും ഉല്‍പ്പാദനത്തിലെ കുറവും ഇവര്‍ വില കൂടാനുള്ള കാരണമായി പറയുന്നത്.

6

കഴിഞ്ഞ രണ്ട് വര്‍ഷവും വര്‍ഷാവസാനം ഉള്ളിവില നൂറ് കടന്നിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞിട്ടുണ്ട്. ദില്ലിയിലെ കര്‍ഷക സമരവും ഇതിനൊരു കാരണമായിട്ടുണ്ട്. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. ഏകീകരണ സ്വഭാവം കോഴിക്കോട് ജില്ലയില്‍ അടക്കം ഒരു സ്ഥലത്തും പച്ചക്കറിക്ക് ഇല്ല എന്നതാണ് വാസ്തവം. ഇതിന് പുറമേ ഇന്ധന വില വര്‍ധിച്ച ഗ്യാസ വില കുതിച്ചുയര്‍ന്നതും അടുക്കള ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. നാല് മാസത്തിനിടെ 90 രൂപയാണ് പാചകവാതകം വില വര്‍ധിച്ചത്. ഈ വര്‍ഷം 205 രൂപയോളമാണ് വര്‍ധിച്ചത്.

cmsvideo
  Covaxin gets approval for children from 2 to 18

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്

  English summary
  vegetable price increase on a record level, onion and tomato prices hurting common people's budget
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X