കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ!എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം...

വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും 95 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചു.

Google Oneindia Malayalam News

ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി എട്ടാം തവണയും വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്എന്‍ ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി എട്ടുതവണ സെക്രട്ടറിയാകുന്നത്.

വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ച എംഎന്‍ സോമന്‍(ചെയര്‍മാന്‍), തുഷാര്‍ വെള്ളാപ്പള്ളി(അസിസ്റ്റന്റ് സെക്രട്ടറി), ജി ജയദേവന്‍(ട്രഷറര്‍) എന്നിവരും വന്‍ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും 95 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചു. മേഖല തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വെള്ളാപ്പള്ളിക്കെതിരെ എതിര്‍പക്ഷത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാകില്ലെന്ന് വ്യക്തമായിരുന്നു.

വെള്ളാപ്പള്ളി പാനലിന് മികച്ച വിജയം...

വെള്ളാപ്പള്ളി പാനലിന് മികച്ച വിജയം...

ചേര്‍ത്തല എസ്എന്‍ കോളേജില്‍ നടന്ന എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വെള്ളാപ്പള്ളിയുടെ പാനലില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

വീണ്ടും വെള്ളാപ്പള്ളി...

വീണ്ടും വെള്ളാപ്പള്ളി...

തുടര്‍ച്ചയായ എട്ടാം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എസ്എന്‍ ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി എട്ടുതവണ സെക്രട്ടറിയാകുന്നത്. വെള്ളാപ്പള്ളി നടേശന് 1109 വോട്ട് ലഭിച്ചപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥി ബി പുരുഷോത്തമന് വെറും 41 വോട്ട് മാത്രമാണ് ലഭിച്ചത്.

എക്‌സിക്യൂട്ടിവ് പാനലിലും വ്യക്തമായ ആധിപത്യം..

എക്‌സിക്യൂട്ടിവ് പാനലിലും വ്യക്തമായ ആധിപത്യം..

വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് പാനലിലേക്ക് മത്സരിച്ച വെള്ളാപ്പള്ളി പാനലിലെ മുഴുവന്‍ പേരും 95 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

ആകെ 1601 വോട്ടര്‍മാര്‍...

ആകെ 1601 വോട്ടര്‍മാര്‍...

ആകെയുള്ള 1601 വോട്ടര്‍മാരില്‍ 1168 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥികള്‍ താക്കോല്‍ ചിഹ്നത്തിലാണ് മത്സരിച്ചത്.

ആറ് പേര്‍ പത്രിക നല്‍കി...

ആറ് പേര്‍ പത്രിക നല്‍കി...

വെള്ളിയാഴ്ച രാവിലെ നടന്ന യോഗത്തില്‍ ഔദ്യോഗിക പക്ഷം 21 പേരുടെ പാനല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്കും രണ്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുമായി ആറ് പേര്‍ പത്രിക നല്‍കി.

ഫലമറിഞ്ഞത് രാത്രി വൈകി...

ഫലമറിഞ്ഞത് രാത്രി വൈകി...

ഉച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഹൈക്കോടതി നിയോഗിച്ച രാജേഷ് കണ്ണന്‍ മുഖ്യവരണാധികാരിയും, റിട്ടയേര്‍ഡ് ജസ്റ്റിസ് ഗോപിനാഥന്‍ നിരീക്ഷകനുമായിരുന്നു. വൈകീട്ട് അഞ്ചിന് പോളിംഗ് അവസാനിച്ച ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാത്രി വൈകിയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍! വലയില്‍ വീണവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം...സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍! വലയില്‍ വീണവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം...

ആദ്യം ദേവിയുടെ പാദങ്ങളില്‍ വന്ദിച്ചു!! പിന്നെ!! ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം കണ്ട് എല്ലാരും ഞെട്ടി!ആദ്യം ദേവിയുടെ പാദങ്ങളില്‍ വന്ദിച്ചു!! പിന്നെ!! ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം കണ്ട് എല്ലാരും ഞെട്ടി!

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്‌സി പ്ലസ്ടു പരീക്ഷാഫലം തിങ്കളാഴ്ച, സിബിഎസ്ഇ ഫലം നാളെ...ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്‌സി പ്ലസ്ടു പരീക്ഷാഫലം തിങ്കളാഴ്ച, സിബിഎസ്ഇ ഫലം നാളെ...

English summary
vellappally natesan panel sweeps sn trust election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X