വെള്ളാപ്പള്ളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ!എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം...
വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും 95 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചു.
ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി എട്ടാം തവണയും വെള്ളാപ്പള്ളി നടേശന് എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്എന്‍ ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി എട്ടുതവണ സെക്രട്ടറിയാകുന്നത്.
വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ച എംഎന്‍ സോമന്(ചെയര്മാന്), തുഷാര്‍ വെള്ളാപ്പള്ളി(അസിസ്റ്റന്റ് സെക്രട്ടറി), ജി ജയദേവന്(ട്രഷറര്‍) എന്നിവരും വന്‍ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും 95 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചു. മേഖല തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വെള്ളാപ്പള്ളിക്കെതിരെ എതിര്‍പക്ഷത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാകില്ലെന്ന് വ്യക്തമായിരുന്നു.

വെള്ളാപ്പള്ളി പാനലിന് മികച്ച വിജയം...
ചേര്‍ത്തല എസ്എന്‍ കോളേജില്‍ നടന്ന എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വെള്ളാപ്പള്ളിയുടെ പാനലില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

വീണ്ടും വെള്ളാപ്പള്ളി...
തുടര്‍ച്ചയായ എട്ടാം തവണയാണ് വെള്ളാപ്പള്ളി നടേശന് എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എസ്എന്‍ ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി എട്ടുതവണ സെക്രട്ടറിയാകുന്നത്. വെള്ളാപ്പള്ളി നടേശന് 1109 വോട്ട് ലഭിച്ചപ്പോള്‍, എതിര് സ്ഥാനാര്‍ത്ഥി ബി പുരുഷോത്തമന് വെറും 41 വോട്ട് മാത്രമാണ് ലഭിച്ചത്.

എക്സിക്യൂട്ടിവ് പാനലിലും വ്യക്തമായ ആധിപത്യം..
വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് പാനലിലേക്ക് മത്സരിച്ച വെള്ളാപ്പള്ളി പാനലിലെ മുഴുവന്‍ പേരും 95 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

ആകെ 1601 വോട്ടര്‍മാര്‍...
ആകെയുള്ള 1601 വോട്ടര്‍മാരില്‍ 1168 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥികള്‍ താക്കോല്‍ ചിഹ്നത്തിലാണ് മത്സരിച്ചത്.

ആറ് പേര് പത്രിക നല്കി...
വെള്ളിയാഴ്ച രാവിലെ നടന്ന യോഗത്തില്‍ ഔദ്യോഗിക പക്ഷം 21 പേരുടെ പാനല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്കും രണ്ട് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുമായി ആറ് പേര് പത്രിക നല്കി.

ഫലമറിഞ്ഞത് രാത്രി വൈകി...
ഉച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഹൈക്കോടതി നിയോഗിച്ച രാജേഷ് കണ്ണന് മുഖ്യവരണാധികാരിയും, റിട്ടയേര്‍ഡ് ജസ്റ്റിസ് ഗോപിനാഥന് നിരീക്ഷകനുമായിരുന്നു. വൈകീട്ട് അഞ്ചിന് പോളിംഗ് അവസാനിച്ച ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാത്രി വൈകിയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications