വേങ്ങരയില്‍ മല്‍സരിക്കാന്‍ എസ്ഡിപിഐയും; ലീഗിന് ക്ഷീണമാകും, യുഡിഎഫ് സ്ഥാനാര്‍ഥി 19ന്

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറിനിന്ന എസ്ഡിപിഐ വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരിനിറങ്ങും. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് അല്‍പ്പം ക്ഷീണമാകുന്നതാണ് എസ്ഡിപിഐയുടെ നീക്കം. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

അഡ്വ. കെസി നസീറാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി. ഇക്കുറി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചതും ഇവര്‍ തന്നെ. യുഡിഎഫ് സ്ഥാനാര്‍ഥിയെ ഈ മാസം 19ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും.

12

വിവാദമായ ഹാദിയ കേസില്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് കെസി നസീറാണ്. 2011ല്‍ കോട്ടയ്ക്കലിലും 2016ല്‍ തിരൂരങ്ങാടിയിലും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അടുത്ത ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയുന്നു. എന്‍ഡിഎ ഇതുവരെ സ്ഥാനാര്‍ഥി പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മിലാണ് മല്‍സരമെങ്കിലും യുഡിഎഫിന്റെ ഉറച്ച സീറ്റാണ് വേങ്ങര.

നിലവില്‍ മലപ്പുറം എംപിയായ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നേരത്തെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വേങ്ങര. കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും അദ്ദേഹത്തെ കാര്യമായി തുണച്ചത് വേങ്ങരയിലെ വോട്ടര്‍മാരായിരുന്നു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന വെല്‍ഫെയല്‍ പാര്‍ട്ടിയും ഇത്തവണ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vengara byelection: KC Naseer SDPI candidate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്