കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ വോട്ടു കുറഞ്ഞാല്‍ ജനരക്ഷായാത്രയ്ക്ക് മങ്ങലേല്‍ക്കും; കുമ്മനം പുറത്തേക്കോ?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യമെങ്ങും കൊട്ടിഘോഷിച്ച് കേരളത്തില്‍ നടത്തുന്ന ജനരക്ഷാ യാത്രയുടെ അവസാനം ജാഥാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരന്റെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്നാണ് ഇപ്പോള്‍ പ്രവര്‍ത്തകരുടെ ആശങ്ക. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരത്തെ ലഭിച്ചിരുന്ന വോട്ടുശതമാനത്തില്‍ കുറവുവന്നാല്‍ കുമ്മനത്തിനും ജനരക്ഷായാത്രയ്ക്കും മങ്ങലേല്‍ക്കുമെന്നാണ് വിലയിരുത്തല്‍.

കടുത്ത നിയന്ത്രണത്തിൽ വേങ്ങരയിൽ കലാശക്കൊട്ട്, നാളെ നിശബ്ദ പ്രചാരണം, ബുധനാഴ്ച ജനങ്ങൾ ബൂത്തിലേക്ക്കടുത്ത നിയന്ത്രണത്തിൽ വേങ്ങരയിൽ കലാശക്കൊട്ട്, നാളെ നിശബ്ദ പ്രചാരണം, ബുധനാഴ്ച ജനങ്ങൾ ബൂത്തിലേക്ക്

കണ്ണൂരില്‍ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍എസ്എസ്?
നേരത്തെ മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗണ്യമായി വോട്ടുകള്‍ വര്‍ദ്ധിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിന് ഇടവെച്ചിരുന്നു. കുമ്മനം രാജശേഖരന്റെ അധ്യക്ഷ പദവിയെ ഒരുവിഭാഗം ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷ പദവി കുമ്മനം രാജിവെക്കാനൊരുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

bjp-janareksha


എന്നാല്‍, കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങല്‍ തത്കാലം ഒതുക്കിത്തീര്‍ത്തു. സംസ്ഥാനത്ത് ബിജെപി സാന്നിധ്യം ശക്തമാക്കാനെന്ന പേരില്‍ നടക്കുന്ന ജനരക്ഷാ യാത്രയ്ക്കിടയില്‍ നടക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് വോട്ടുകളുയര്‍ത്താനായാല്‍ സംസ്ഥാനമെങ്ങും അതിന്റെ അലയടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, വോട്ടുകളില്‍ കുറവുവന്നാല്‍ കുമ്മനത്തിനെതിരെ മുരളീധരവിഭാഗം ഇത് ആയുധമാക്കിയേക്കും. ജനരക്ഷാ യാത്രയുണ്ടാക്കിയ വിവാദം ഏതുതരത്തിലാണ് പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നതെന്നത് വേങ്ങര തെരഞ്ഞെടുപ്പോടെ വ്യക്തമായേക്കും. ജനപിന്തുണയുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കിയിട്ടും ബിജെപിക്ക് കുതിപ്പ് നടത്താനായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ബന്ധിതമായേക്കുമെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
Vengara By Election Campaign; bjp janaraksha yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X