കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് ശശി സിപിഐ വിട്ട് ആര്‍ എസ് പിയിലേക്ക്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശി പാര്‍ട്ടി വിട്ട് ആര്‍എസ്പിയില്‍ ചേരാന്‍ തീരുമാനിച്ചു. ബെന്നറ്റ് എബ്രഹാമിനെ സിപിഐ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് ശശി അടക്കം മൂന്നുപേര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി കൈക്കൊണ്ടതിന് പിന്നാലെയാണ് ശശി ആര്‍എസ്പിയിലേക്ക് പോകുന്നതായി വ്യക്തമാക്കിയത്.

ആര്‍എസ്പിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് ശശി മന്ത്രി ഷിബു ബേബിജോണുമായി സംസാരിക്കുകയും ചെയ്തു. ആര്‍എസ്പിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ ശശിയുടെ പ്രതികരണം. വെഞ്ഞാറമൂട് ശശിയെ ആര്‍എസ്പിയിലേക്ക് ചേര്‍ക്കുന്നതില്‍ സന്തോഷണുണ്ടെന്ന് മന്ത്രി ഷിബു ബേബിജോണും പറഞ്ഞു.

venjaramoodusasi

വെഞ്ഞാറമൂട് ശശി അടുത്തദിവസം തന്നെ സിപിഐയില്‍ നിന്നും രാജിവെക്കും. 14ന് ചേരുന്ന ആര്‍എസ്പി സംസ്ഥാന കമ്മറ്റി യോഗത്തില്‍ വെഞ്ഞാറമൂട് ശശിയുടെ പാര്‍ട്ടി പ്രവേശത്തെക്കുറിച്ച് ചര്‍ച്ചചെയ്യും. ശശിക്ക് ഏതൊക്കെ ചുമതല നല്‍കണമെന്നത് പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. ശശിയുടെ പാര്‍ട്ടി പ്രവേശനത്തില്‍ ആര്‍എസ്പിയിലെ ആര്‍ക്കും എതിര്‍പ്പില്ലെന്ന് വിവരം.

ബെന്നറ്റ് എബ്രഹാമിന് ലോക്‌സഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി. നടപടിയില്‍ പ്രതിഷേധിച്ച് താന്‍ പാര്‍ട്ടി വിടുകയാണെന്ന് ശശി കഴിഞ്ഞദിവസം തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

English summary
CPI disciplinary action; Venjaramoodu Sasi joins RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X