Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ബാബുവിന്റെ മകളുടെ ലോക്കറില്‍ 117 പവന്‍ സ്വര്‍ണം

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് വകുപ്പുമന്ത്രി കെ.ബാബുവിന്റെ മകളുടെ ലോക്കര്‍ വിജിലന്‍സ് അന്വേഷണ സംഘം പരിശോധിച്ചു. പരിശോധനയില്‍ 117 പവന്‍ സ്വര്‍ണം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ബാബുവിന്റെ മക്കളുടെ നാലു ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ട്. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലടക്കമുള്ള ലോക്കറുകള്‍ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ഈ ലോക്കറുകള്‍ പരിശോധിക്കുന്നതോടെ ബാബുവിന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

k-babu

അതിനിടെ, കെ. ബാബുവിന്റെ ബിനാമിയെന്നു സംശയിക്കപ്പെടുന്ന ബാബുറാമിന്റെ ഭൂമി ഇടപാടുകള്‍ വിജിലന്‍സ് കണ്ടെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 27 വസ്തു ഇടപാടുകള്‍ ബാബുറാം നടത്തിയിട്ടുണ്ട്. 41 ഇടങ്ങളില്‍ ഭൂമിയുള്ള ഇയാള്‍ കോടികളുടെ ഇടപാടാണ് കുറഞ്ഞനാളുകള്‍ക്കുള്ളില്‍ നടത്തിയിരിക്കുന്നത്.

കെ.ബാബുവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിന്റെ തൃപ്പൂണിത്തുറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്. ബാബുവുമായി അടുത്തു ബന്ധമുള്ളവരെയെല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കാനാണ് വിജിലന്‍സ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+