Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചു; വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിജിലന്‍സ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. പറവൂര്‍ എം എല്‍ എ എന്ന നിലയില്‍ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയുടെ പേരില്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിദേശത്തേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

സതീശനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് അനുമതിയുള്ളത്. ഉത്തരവ് ലഭിച്ചാല്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചു എന്നാണ് വി ഡി സതീശന് എതിരായ ആരോപണം. പ്രാഥമികാന്വേഷണത്തില്‍ ആരോപണം കഴമ്പുള്ളതാണെന്ന് തെളിഞ്ഞാല്‍ വിശദമായ അന്വേഷണം നടത്തും.

vd satheesan

ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി വി ഡി സതീശന് എതിരെ പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാന്‍ അനുമതി തേടി സ്പീക്കര്‍ എ എന്‍ ഷംസീറിന് വിജിലന്‍സ് കത്ത് നല്‍കിയിരിക്കുന്നു. എന്നാല്‍ നിയമസഭാംഗത്തിന് എതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയില്‍ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ, സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണോ പണപ്പിരിവിനായി വിഡി സതീശന്‍ വിദേശത്തേക്ക് പോയത് തുടങ്ങിയ കാര്യങ്ങള്‍ ആണ് വി ഡി സതീശന് എതിരായ അന്വേഷണത്തിന്റെ പരിധിയില്‍ വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+