കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷ ക്രമക്കേട്; വിജിലന്‍സ് അന്വേഷിക്കും,ഇനി 'സ്വകാര്യ' ട്യൂഷന്‍ വേണ്ടെന്നും മന്ത്രി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.

കണക്ക് പരീക്ഷാ വിവാദത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ വകുപ്പ് തല അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ഗുരുതരമായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം കൂടി നടത്തുന്നതാണ് ഉചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അതേസമയം അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

SSLC

ചോദ്യപേപ്പര്‍ ചോര്‍ത്തിയ അധ്യാപകന്‍ സുജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്.എസ്.എല്‍.സി കണക്കുപരീക്ഷയുടെ 16 ചോദ്യങ്ങള്‍ മലപ്പുറത്തെ മെരിറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മാതൃക പരീക്ഷ ചോദ്യങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വന്‍ വിവാദമായതോടെ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിന് പിന്നാലെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിന്റെ തലവന്‍ കെജി വാസുവിനെ പരീക്ഷ മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. വിരമിച്ച അധ്യാപകനായതിനാലാണ് വിലക്കിയത്.

English summary
Vigilance Investigation in SSLC examination irregularity allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X