Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാജിയുടെ ഇഞ്ചിക്കൃഷി കാണാന്‍ വിജിലന്‍സ് കര്‍ണാടകയിലേക്ക്; ലക്ഷ്യം പൊരുത്തക്കേടിന്റെ ചുരുളഴിക്കല്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജി നല്‍കിയ മൊഴികളും രേഖകളും സംബന്ധിച്ച സംശയ നിവാരണത്തിന് അന്വേഷണ സംഘം കര്‍ണാടകയിലേക്ക് പോകും. കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിയുണ്ടെന്നു നേരത്തെ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘം. കൃഷിയിലൂടെയാണോ ഷാജിയുടെ വരുമാനം, അല്ലെങ്കില്‍ ഭൂമി ഇടപാടുണ്ടോ എന്നീ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക.

ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും

k

കോഴിക്കോടും കണ്ണൂരും വീടുള്ള ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണമാണ് നിലവിലുള്ളത്. അന്വേഷണം ഏറ്റെടുത്ത വിജിലന്‍സ് സംഘം നേരത്തെ ഷാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും 50 ലക്ഷത്തോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം പിടിച്ച വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരമാണ് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടക്കി നല്‍കി. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായി പിരിച്ചതാണ് എന്നായിരുന്നു ഷാജിയുടെ മൊഴി.

തുടര്‍ന്നാണ് തെളിവായി മുസ്ലിം ലീഗ് യോഗത്തിന്റെ മിനുട്‌സും പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലും അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇവ വ്യാജമായി തയ്യറാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്. ഇക്കാര്യത്തില്‍ പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് ഷാജിക്ക് കൃഷിയില്‍ നിന്നുള്ള വരുമാനം അറിയുന്നതിനു കര്‍ണടാകത്തിലേക്ക് വിജിലന്‍സ് സംഘം പോകാന്‍ ഒരുങ്ങുന്നത്. കാര്‍ഷിക വിളയായതിനാല്‍ സ്ഥിരവരുമാനമല്ലാത്തതിനാലാണ് സ്വത്ത് വിവരങ്ങളില്‍ ഇത് ഉള്‍പ്പെടുത്താതിരുന്നത് എന്നും ഷാജി വിശദീകരിക്കുന്നു.

Recommended Video

cmsvideo
    Solar storm expected to hit earth today | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+