കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് മുന്നില്‍ അപമാനിച്ച് മാണിയെ ചോദ്യം ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം നടക്കുന്ന സ്ഥലത്ത് വച്ചായിരുന്നു മെയ് 8 ന് രാത്രി വിജിലന്‍സ് സംഘം മാണിയെ ചോദ്യം ചെയ്തത്.

കോവളത്തെ ഹോട്ടല്‍ ലീലയില്‍ വച്ച് വിവധ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ യോഗം നടക്കുമ്പോഴാണ് ചോദ്യം ചെയ്യലിനായി വിജിലന്‍സ് സംഘം എത്തിയത്. ധനമന്ത്രിമാരുടെ സമിതിയുടെ ചെയര്‍മാനാണ് കെഎം മാണി. യോഗം നടക്കുമ്പോള്‍ തന്നെ ചോദ്യം ചെയ്യാനെത്തിയത് കരുതിക്കൂട്ടി അപമാനിക്കാനാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആക്ഷേപം.

KM Mani

മാണിയുടെ സമ്മതം നേടിയതിന് ശേഷമാണ് വിജിലന്‍സ് ചോദ്യം ചെയ്യലിന് തയ്യാറായത്. നേരത്തേ സമ്മതം ചോദിച്ചപ്പോള്‍ പിന്നീട് സൗകര്യം അറിയിക്കാം എന്നായിരുന്നു മാണിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ ചോദ്യം ചെയ്യലിന് സമ്മതം അറിയിച്ച് മാണിയുടെ ഓഫീസില്‍ നിന്ന് വിവരം കിട്ടി. പിന്നീട് സമയം പാഴാക്കാതെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യലിനെത്തുകയായിരുന്നു.

ഒരു മണിക്കൂറോളം കെഎം മാണിയെ വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ടായിരുന്നു മാണിയുടെ പ്രതികരണം.

ആരില്‍ നിന്നും പണമോ മറ്റ് സമ്മാനങ്ങളോ വാങ്ങിയിട്ടില്ല. ബാര്‍ ഉടമകള്‍ തന്നെ കാണാന്‍ വന്നോ എന്ന കാര്യത്തില്‍ വ്യക്തമായ ഓര്‍മയില്ല. ബിജു രമേശിന്റെ കാര്‍ തന്റെ വീട്ടിലേക്ക് വന്നിട്ടില്ല. ക്ലിഫ് ഹൗസിന്റെ പ്രധാന കവാടം കഴിഞ്ഞാല്‍ വേറെ മന്ത്രിമാരുടേയും വസതികളുണ്ട്- ഇത്തരത്തിലായിരുന്നു മാണിയുടെ മറുപടികള്‍.

English summary
Vigilance team questioned KM Mani in Bar Bribe Case. KM Mani was participating in a meeting of Finance Ministers of other states in a hotel at Kovalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X