കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍കോഴ കേസില്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി; മുഖ്യമന്ത്രിക്ക് വിന്‍സന്‍എ എം പോളിന്റെ കത്ത്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: വിജലന്‍സിനെതിരെ പരാതിയുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജാമാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷ്ണര്‍ വിന്‍സന്‍ എം പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

തന്നെ തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും എസ്പി സുകേശനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കോടതിയില്‍ ഹര്‍ജിയിലെത്തിയത്. ഹര്‍ജിയില്‍ വിന്‍സന്‍ എം പോളിനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

bar -kerala

സുകേശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റ് എസ് ജയ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിന്‍സന്‍ എം പോളിനെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ടായത്. മുന്‍ ഡയറക്ടറായ വിന്‍സന്‍ എം പോളും ബാര്‍ കോഴ കേസ് അവാസനിപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതാണെന്നാണ് വിന്‍സന്‍ എം പോളിന്റെ ആരോപണം.

തെറ്റായ റിപ്പോര്‍ട്ട് നല്‍കി തന്നെ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിന്‍സന്‍ എം പോള്‍ ആരോപിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരൊന്നും വിന്‍സന്‍ എം പോള്‍ വ്യക്തമാക്കുന്നില്ല. ബാര്‍കോഴ കേസിലെ പുതിയ നടപടികള്‍ പോലീസ് തലപ്പത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance trying to insult Winson M paul writes a letter to cm on bar scam case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X