കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിജയ് ബാബുവിനെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല'; പുതിയ നീക്കവുമായി പരാതിക്കാരിയായ നടി

Google Oneindia Malayalam News

കൊച്ചി: ബാലാത്സംഗ പരാതിയില്‍ പ്രതിചേർക്കപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂർ ജാമ്യം നല്‍കിയ കോടതി നടപടിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു പൊതുസമൂഹത്തില്‍ നിന്നും ഉയർന്ന് വന്നത്. കോടതി നടപടിയെ വിമർശിച്ച് മാലാ പാർവതിയെപോലുള്ള പ്രമുഖർ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടൊപ്പം തന്നെ ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയില്‍ പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രതിയുടെ മുന്‍കൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു

നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബു

നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റേതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നും നടി ആരോപിക്കുന്നുണ്ട്.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് നിയമത്തില്‍ നിന്നും

പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് നിയമത്തില്‍ നിന്നും രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈകോടതി സിംഗ്ൾബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്​ സംസ്ഥാന സർക്കാറും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ പരാതിയില്‍ ഏപ്രില്‍ 17 നായിരുന്നു പൊലീസ് കേസെടുത്തത്.

കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ വിജയ് ബാബു

കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ വിജയ് ബാബു ദുബൈലേക്ക് കടക്കുകയായിരുന്നുവെന്നും സർക്കാർ ഹർജിയില്‍ ബോധിപ്പിക്കുന്നുണ്ട്. പിന്നീട് തന്നെ കണ്ടെത്താന്‍ നോട്ടീസ് ഇറക്കിയതറിഞ്ഞ് വിജയ് ബാബു ജോർജിയയിലേക്ക് മാറി. തന്ത്രപൂർവ്വമായിരുന്നു ഈ നീക്കം. ഇന്ത്യയുമായി പ്രതികളെ കൈമാറാന്‍ ഒപ്പിട്ടിട്ടില്ലാത രാജ്യമായതിനാലായിരുന്നു ജോർജിയയിലേക്ക് കടന്നത്. പിന്നീട് വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയെന്നും സർക്കാർ അറിയിച്ചു.

വിദേശത്ത് നിന്നാണ് നടന്‍ മുന്‍കൂർ ജാമ്യാപേക്ഷ

വിദേശത്ത് നിന്നാണ് നടന്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയതെന്നാണ് പ്രധാന ആക്ഷേപം. വിദേശത്തുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് ഹൈക്കോടതി ചില വിധികളില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ മുന്‍കൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് സർക്കാർ വാദം. കേസില്‍ പീഡനത്തിനിരായ യുവനടിയേയും ഹരജിയില്‍ കക്ഷി ചേർത്തിട്ടുണ്ട്.

അ​വ​സ​രം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ്​ പ്ര​ലോ​ഭി​പ്പി​ച്ച്​ വിജയ് ബാബു

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ്​ പ്ര​ലോ​ഭി​പ്പി​ച്ച്​ വിജയ് ബാബു പീഡിപ്പിച്ചെന്നായിരുന്നു തേവര പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. അതേസമയം, വിജയ് ബാബു വിവാഹിതനാണെന്ന് നടിക്ക് അറിയാമായിരുന്നെന്നും അതു നിലനിൽക്കെ മറ്റൊരു വിവാഹത്തിന് സാധുത ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ ഹൈകോടതി വ്യക്തമാക്കിയിരു പീഡനം നടന്നെന്നു പറയുന്ന കാലയളവിൽ നടി തടവിലായിരുന്നില്ലെന്നും വിധിയിലുണ്ട്.

അതേസമയം, ഇര തടവിലാണെങ്കിലേ ലൈംഗികാതിക്രമം

അതേസമയം, ഇര തടവിലാണെങ്കിലേ ലൈംഗികാതിക്രമം സാദ്ധ്യമാകൂ എന്ന ഹൈകോടതിയുടെ നിഗമനം അപ്പീലിലൂടെ സർക്കാർ ചോദ്യം ചെയ്യുന്നുണ്ട്. ഇ​ര​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി എ​ന്ന മ​റ്റൊ​രു കേ​സി​ലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് വിളിപ്പിച്ച വിജയ് ബാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Recommended Video

cmsvideo
വിജയ് ബാബു തീർന്നു. ഈ ഫോൺ കോൾ പറയും എല്ലാം

English summary
actress approached the Supreme Court against the grant of anticipatory bail to Vijay Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X