'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ
കൊച്ചി; വിജയ് ബാബുവിനെതിരായ യുവനടിയുടെ കേസ് വ്യാജമാണെന്ന് ആവർത്തിച്ച് രാഹുൽ ഈശ്വർ. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലായിരുന്നു രാഹുലിന്റെ പരാമർശം. തന്റെ വീട്ടിലെ സ്ത്രീകൾക്കാണ് ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നതെങ്കിൽ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ അച്ഛനും സഹോദരനും ഭർത്താവിനുമെതിരെയൊക്കെയാണ് ഇത്തരത്തിൽ വ്യാജ കേസുകൾ വരുന്നതെങ്കിൽ നിങ്ങൾ പോരാടില്ലേയെന്നും രാഹുൽ ചോദിച്ചു.
അതേസമയം വിജയ് ബാബുവിനെതിരെയുള്ള ആദ്യ പരാതിയല്ല ഇത്. അയാൾ നിരപരാധിയാണെന്ന് പറയാൻ എന്നെങ്കിലും രാഹുൽ അതിജീവിതയോട് സംസാരിച്ചിട്ടുണ്ടോയെന്നായിരുന്നു ചർച്ചയിലെ മറ്റൊരു പാനലിസ്റ്റായ മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രന്റെ ചോദ്യം. വായിക്കാം

'പണം നൽകി സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിച്ചെന്ന് എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ നടി പറയാതിരുന്നത്. പലരും ചോദിക്കുന്നത് നിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മകൾക്കും ആണ് ഇത് സംഭവിക്കുന്നതെങ്കിൽ എന്ത് ചെയ്യുമെന്നാണ്.എന്നാൽ നിങ്ങളുടെ അച്ഛനും സഹോദരനും ഭർത്താവിനുമെതിരെയൊക്കം വ്യാജ കേസുകൾ വന്നാൽ നിങ്ങൾ പോരാടില്ലേ?, രാഹുൽ ഈശ്വർ ചോദിച്ചു.

'ഹൈക്കോടതി ഈ കേസ് ശരിയുള്ള കേസാണെന്ന് പറഞ്ഞോ? ഇയാൾ കുറ്റക്കാരനാണെന്ന് പറഞ്ഞോ?അത്തരത്തിലൊരു പരാമർശവും ഇല്ലാതെ ഇയാൾ കുറ്റക്കാരനാണെന്ന് എങ്ങനെ പറയാൻ സാധിക്കും. കുറ്റാരോപിതൻ എന്ന് പറഞ്ഞാൽ അയാൾ കുറ്റം ചെയ്തു എന്ന് അഭിപ്രായമില്ല', രാഹുൽ ഈശ്വർ പറഞ്ഞു.

'അതേസമയം ഇത്തരത്തിൽ ബലാത്സംഗം നേരിട്ട നടിയെ കുറ്റപ്പെടുത്താൻ രാഹുലിന് യാതൊരു അവകാശവും ഇല്ലെന്ന് മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രൻ പറഞ്ഞു. 'വിജയ് ബാബുവിനെ രാഹുൽ ഈശ്വറിന് യാതൊരു പരിചയവും ഇല്ല. വിജയ് ബാബുവിനെതിരെ വരുന്ന ആദ്യ പരാതി അല്ല ഇത്. ഇതിന് മുൻപ് ഒരു നിർമ്മാതാവ് ശാരീരിക ആക്രമണത്തിന് ഇയാൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇയാളുടെ ഭാര്യ കേസ് കൊടുതിട്ടുണ്ട്'. എപ്പോഴെങ്കിലും ഇരയോട് രാഹുൽ ഈശ്വർ സംസാരിച്ചോയെന്നും ധന്യ ചോദിച്ചു.

എന്നാൽ ധന്യ വിജയ് ബാബുവിനോട് സംസാരിച്ചിട്ടുണ്ടോയെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുചോദ്യം. തനിക്ക് സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഇരുവരുടേയും സത്യവാങ്മൂലം താൻ വായിച്ചിട്ടുണ്ടെന്നും ധന്യ മറുപടി നൽകി.

'വിജയ് ബാബു കുറ്റക്കാരനാണോ അല്ലെയോ എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ വന്നിരിക്കുമ്പോൾ തന്നെ രാഹുൽ പറയുന്നത് വിജയ് ബാബു നിരപരാധിയാണെന്നാണ്.വ്യാജ മീ ടു കേസിന്റെ കേരളത്തിലെ ഉദാഹരണമാണെന്നാണ് ഈ കേസിനെ രാഹുൽ വിശേഷിപ്പിച്ചത്', ധന്യ പറഞ്ഞു.

അതനിടെ ചർച്ചയിൽ വിജയ് ബാബുവിനെ ഇരയുടെ പിതാവ് രംഗത്തെത്തി. ഇനിയൊരാളോടും ഇത്തരത്തിൽ ഇയാൾ പെരുമാറാതിരിക്കാനാണ് തന്റെ മകൾ പരാതിയുമായി മുന്നോട്ട് എത്തിയതെന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു.' ഈ പെൺകുട്ടിയെക്കാൾ ഇരട്ടി പ്രായമുണ്ട്. ഭാര്യയും മക്കളും കുടുംബവുമുള്ളയാളാണ്. അയാൾ പറയുന്നത് അയാളുടെ കുടുംബത്തിന്റെ വേദനയാണ്. എന്താ ഈ പെൺകുട്ടിക്ക് കുടുംബം ഇല്ലേ'

ആ പെൺകുട്ടി ഒരു മാധ്യമങ്ങൾക്ക് മുന്നിലും ഇയാളുടെ പേര് പേര് പറഞ്ഞിരുന്നില്ല. ഇയാൾ ആൾ ആകാനുള്ള ശ്രമമാണ് നടത്തിയത്.അങ്ങോട്ട് ചെല്ലുന്ന പെൺകുട്ടിയാണെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടായിരുന്നുവെങ്കിൽ അയാൾക്ക് അവളെ ബ്ലോക്ക് ചെയ്യാമായിരുന്നല്ലോ?,ഞങ്ങൾ മാതാപിതാക്കളെയോ ബന്ധുമിത്രങ്ങളെയോ അറിയിക്കാമായിരുന്നല്ലോ?'

ഇയാൾ കരുതിയിരുന്നത് ഈ പെൺകുട്ടി പരാതി പറയില്ലെന്നാണ്. ഇപ്പോൾ എന്താണ് ഉണ്ടായത്. എല്ലാവരും അറിഞ്ഞു. ഭാര്യയുള്ളയാളല്ലേ ഇയാൾ? ഒരു കോടി രൂപ നൽകാമെന്ന് ഇയാൾ പറഞ്ഞിട്ടുണ്ട്. സുഹൃത്ത് വഴിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മുഖത്ത് തുപ്പുകയും മയക്കുമരുന്നും മദ്യവും നൽകുകയും ചെയ്തു', പിതാവ് പറഞ്ഞു.












Click it and Unblock the Notifications