കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പെൺകുട്ടിയുടെ ബോഡി ലാംഗ്വേജും ബിഹേവിയറും,തെളിവുണ്ടെന്ന് വിജയ് ബാബു വ്യക്തമാക്കിയിട്ടുണ്ട്';രാഹുൽ ഈശ്വർ

  • By Desk
Google Oneindia Malayalam News

കൊച്ചി; ബലാത്സംഗ കേസിൽ വിജയ് ബാബുവിനെ മാധ്യമ വിചാരണ ചെയ്യുകയാണെന്ന് രാഹുൽ .വിജയ് ബാബു ഓവർ റിയാക്ട് ചെയ്യുകയാണ് ചെയ്തത് . ഇന്റേണൽ കമ്മിറ്റി വിജയ് ബാബുവിന്റെ ഭാഗം കേൾക്കമായിരുന്നു. തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് വിശ്വസിക്കുന്ന താൻ എങ്ങനെ തെറ്റുകാരൻ ആകുമെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ട്വന്റി ഫോർ ന്യൂസ് ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. രാഹുലിന്റെ വാക്കുകളിലേക്ക്

'വേഷം കെട്ടില്ലാത്ത മഞ്ജു , കണ്ണു തള്ളി പോകുന്ന ലുക്ക്.. ചിരിയും'; വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ

1

'വിജയ് ബാബു ഓവർ റിയാക്ട് ചെയ്യുകയാണ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാനുള്ള മനസ് കാണിക്കണം. വിജയ് ബാബുവിന് തെളിയിക്കാനുള്ള കാര്യങ്ങൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സി സി ടി വി ദൃശ്യം ശ്രദ്ധിച്ചാൽ പെൺകുട്ടിയുടെ ബോഡി ലാംഗ്വേജും ബിഹേവിയറും മനസിലാകും. ഈ സാഹചര്യത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ഞാൻ തെറ്റുകാരനും അദ്ദേഹം റേപ്പിസ്റ്റ് ആണെന്ന് പറയുന്നവർ ശരിയുമാകുന്നത് എങ്ങനെയാണ്?'

2

'സ്ത്രീ സൗഹൃദമാകണം നിയമങ്ങൾ, പക്ഷേ പുരുഷ വിരോധം ആകാതിരുന്നൂടെ? നമ്മുക്കും അച്ഛനും സുഹൃത്തുക്കളും ആൺമക്കളും ഒക്കെ ഇല്ലേ? അവർ വ്യാജ കേസുകളിൽ പെട്ടാൽ നമ്മുക്കും വിഷമം ഉണ്ടാകില്ലേ? സുപ്രീം കോടതി വനിതാ പക്ഷ നിയമങ്ങളെ കുറിച്ച് പറഞ്ഞത് ഞങ്ങൾ ഇവർക്ക് പരിച നൽകി എന്നാൽ അവർ അത് വാളായി ഉപയോഗിക്കുകയാണെന്നാണ്'.

3

'ഐസിസിയുടെ നിലപാട് ശരിയാണ്. അതിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് കൊണ്ടാണ് വിജയ് ബാബു രാജിവെക്കാൻ തിരുമാനിച്ചത്. ആദ്യമേ രാജിവെയ്ക്കാൻ വിജയ് ബാബു തിരുമാനിച്ചിരുന്നു. അപ്പോൾ വിജയ് ബാബുവിന്റെ രാജി ഇവരുടെ നിലപാടിന്റെ കൂടി വിജയമല്ലേ? നേരത്തേ ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട് ഇന്റേണൽ കമ്മിറ്റികൾ സദാചാര പോലീസിനെ പോലെ പെരുമാറരുതെന്ന്'.

4

'വിജയ് ബാബു സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഗോവയിലും ദുബൈയിലുമെല്ലാം പോയത്. അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ പിറ്റേന്ന് തന്നെ ഹാജരാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ ഇത്തരത്തിൽ മാധ്യമ വിചാരണ ചെയ്യുന്നത് ശരിയായ രീതിയല്ല.
ഇന്റേണൽ കമ്മിറ്റിയ്ക്ക് 13 ഡ്യൂട്ടി ഉണ്ട്. അതിന്റെ ഭാഗമായി വിജയ് ബാബുവിന്റെ ഭാഗം കേൾക്കണം. തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്'.രാഹുൽ ഈശ്വർ പറഞ്ഞു

5

അതേസമയം പീഡന ആരോപണം ഉയർന്നവരുടെ വക്കാലത്ത് ഏറ്റെടുക്കുന്ന നിലയിലാണ് രാഹുൽ ഈശ്വർ പ്രതികരിക്കുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ മിനിയുടെ വിമർശനം. സ്ത്രീകളെ ബഹുമാനിക്കുന്നുവെന്ന് പറയുകയും ഒപ്പം ആരോപണം ഉയർന്നവർക്കൊപ്പം നിൽക്കുകയും എന്നാണ് രാഹുലിന്റെ നിലപാട്. രാഹുൽ ആദ്യമേ പറയുന്നത് വിജയ് ബാബു നിരപരാധിയാണെന്നാണ്. ഇപ്പോൾ പക്ഷേ അത്തരമൊരു നിഗമനത്തിലെത്താൻ ആർക്കും സാധിക്കില്ല. പെൺകുട്ടി പരാതി പിൻവലിച്ചിട്ടില്ല. അതിന്റെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെതിരെ ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. അന്വേഷണം നടക്കട്ടെ, കേസ് തെളിയിക്കപ്പെടട്ടേ'.

6

'രാജ്യത്തെ നിയമ വ്യവസ്ഥയെ എല്ലാവരും അനുസരിക്കണം. വിജയ് ബാബു നിയമത്തിന് കീഴടങ്ങാൻ തയ്യാറാകട്ടെ. അദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടില്ല. വിജയ് ബാബു ഒളിച്ച് കഴിയുന്നത് എന്തിനാണ്. അറസ്റ്റിന് വഴങ്ങട്ടെ വിജയ് ബാബു. എന്നിട്ട് നിരപരാധിത്വം തെളിയിക്കാലോ? അദ്ദേഹം നിരപരാധി ആണെങ്കില് പിന്നെ യാതൊരു പ്രശ്നവും ഇല്ലല്ലോ? അദ്ദേഹത്തിന് കേസിൽ നിന്നും ഊരി പോരാമല്ലോ?'

7

'പക്ഷേ നിയമത്തിന് കീഴടങ്ങാതെ എവിടെയെങ്കിലും ഇരുന്ന് നിയമവിരുദ്ധമായി പെൺകുട്ടിയുടെ പേര് പറഞ്ഞ് നിൽക്കുകയാണ്. ഇത്തരത്തിലൊരു നിലപാട് എടുക്കുന്ന ആൾ ഞങ്ങളുടെ സംഘടനയുടെ അകത്ത് തുടരാൻ അവകാശമില്ലെന്ന് നിലപാടെടുക്കാൻ ഐസിസി കമ്മിറ്റിയിലെ അംഗങ്ങളായ നടിമാർക്ക് അവകാശമില്ലേയെന്നും അഡ്വ മിനി ചോദിച്ചു'.

Recommended Video

cmsvideo
വിജയ് ബാബുവിന് കട്ടസപ്പോർട്ടുമായി ഉണ്ണി മുകുന്ദൻ,എനിക്കും കേസുണ്ട് | Oneindia Malayalam

English summary
Vijay Babu Case; survivor's behavior and body language can be a proof says Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X