Get Updates
Get notified of breaking news, exclusive insights, and must-see stories!

'അലവലാതി': ലഹരിക്ക് അടിമപ്പെട്ട് എന്തും വിളിച്ച് പറയുന്നവരെ നിലയ്ക്ക് നിർത്തണം: വിനായകനെതിരെ ഗണേഷ്

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ നടന്‍ വിനായകന്‍ നടത്തിയത് ലജ്ജാകരമായ പരാമർശമാണെന്ന് കെബി ഗണേഷ് കുമാർ എം എല്‍ എ. ഒരാളുടെ നിലവാരം നമുക്ക് അറിയാന്‍ സാധിക്കുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവർക്ക് ആദരവ് നല്‍കുന്ന സംസ്കാരമാണ് നമ്മുടേത്. അത്തരത്തിലുള്ള നമുക്കിടയില്‍ നിന്ന് വന്നും നാണകെട്ട പരാമർശമാണ് വിനായകന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അവനെക്കൊണ്ട് യാതൊരു പ്രയോജനവും ഈ സമൂഹത്തിനില്ല. ഒരു സാധാരണ പൊതുപ്രവർത്തകനെകൊണ്ടുപോലും ഒരുപാട് ഗുണങ്ങള്‍ ഈ സമൂഹത്തിനുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ ആരെന്ത് സഹായത്തിന് ചെന്നാലും ജാതിയോ മതമോ നോക്കാതെ ഇറങ്ങിത്തിരിക്കുന്ന ഒരാളെക്കുറിച്ച് സമൂഹത്തിന് ഒരു ഉപകരാവും ഇല്ലാത്ത ആള്‍ക്ക് പറയാന്‍ യാതൊരു അർഹതയും യോഗ്യതയും ഇല്ലെന്നും കെബി ഗണേഷ് കുമാർ പറയുന്നു. വില്ലേജ് വാർത്തകളെന്ന് യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

 vinayakan-kb-ganesh-kuma

സംസ്കാര ശൂന്യനായ ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുകയുള്ളു. മദ്യപിച്ചും ലഹരിക്ക് അടിമപ്പെട്ടും വൃത്തികേടുകള്‍ പറയുന്നവരെ നമ്മുടെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം. മര്യാദകെട്ട സംസ്കാരമാണ് ഇത്. ജനങ്ങള്‍ ഒരു മനുഷ്യനോട് കാണിക്കുന്ന സ്നേഹത്തെ പുച്ഛിക്കുകയാണ്. നമ്മുടെ നാട്ടില്‍ എലിയും പൂച്ചയുമൊക്കെയാണ് ചത്തു എന്ന് പറയുക. ഇവിടെ ഒരുത്തന്‍ സ്വന്തം അച്ഛന്‍ ചത്തു എന്ന് പറയുന്നവന്റെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണ്.

ഇവരെയൊക്കെ നിലക്ക് നിർത്തണം. സിനിമയുമായി ബന്ധപ്പെട്ട സംഘടനകള്‍ നടപടി എടുക്കുക മാത്രമല്ല. പൊലീസ് ശക്തമായ നടപടിയെടുക്കണം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് പരാതിയുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ല. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതി ഇടപെട്ടെങ്കിലും നടപടിയുണ്ടാവാണം. കേരളത്തിലെ ജനങ്ങള്‍ ഇന്നും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. വിദേശ രാജ്യങ്ങളില്‍പ്പെട്ടുപോയ നിരവധിയാളുകള്‍ക്ക് അദ്ദേഹം രക്ഷയായിട്ടുണ്ട്. കൊലക്കേസില്‍പ്പെട്ടുപോയവരെ അടക്കം ബ്ലഡ് മണി സംഘടിപ്പിച്ചുകൊടുത്തുകൊണ്ട് മരണത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ചുകൊണ്ടു വന്നിട്ടുണ്ട്.

അങ്ങനെയുള്ള ആളുകളെ അപമാനിക്കുന്നവരെ അലവലാതികള്‍ എന്നേ പറയാന്‍ സാധിക്കുകയുള്ളു. അല്ലാതെ വേറെ ഒരു ഭാഷയുമില്ല. ഇവരെ നിലക്ക് നിർത്തണം. പിടിച്ച് ജയിലില്‍ ഇടണം. ഇവക്കൊന്നും ആരോടും പ്രതിബന്ധത ഇല്ലാത്തവരാണ് ഇവർ. അവരുടെ സുഖത്തിനും ലഹരിക്കും വേണ്ടി മാത്രം ജീവിക്കുന്നു. ഇവരാണോ സാസ്കാരിക നായകന്മാർ. ഇവരെയൊന്നും മാന്യന്മാരുടെ കൂടെ കൂട്ടി സംസാരിക്കരുതെന്നും ഗണേഷ് കുമാർ പറയുന്നു.

സാധാരണ പൊതുപ്രവർത്തകർ പാവപ്പെട്ടവർക്ക് എങ്ങനെ സഹായകരമാവുന്നുവെന്ന് ഇതുപോലുള്ള ആളുകള്‍ക്ക് മനസ്സിലാവില്ല. ഇവരൊക്കെ സ്വപ്ന ലോകത്തെ ചില്ലു കൊട്ടാരത്തില്‍ ഒളിച്ചിരിക്കുന്നവരാണ്. ചില്ലുകൊട്ടാരമൊക്കെ താഴെ വീഴും. നാലപ്പത് വർഷത്തോളമായി സിനിമ എന്താണെന്ന് എനിക്ക് അറിയാം. ഇതുപോലുള്ള ഒരുപാട് സാധനങ്ങള്‍ ഒരോ കാലത്ത് വരികയും, അതുപോലെ പോവുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും സിനിമയുടേയും സംസ്കാരിക മേഖലയുടേയും ഭാഗമല്ല. ഇവർക്കെതിരെ സിനിമ സംഘടനകള്‍ അന്തസ്സായ നടപടി സ്വീകരിക്കണം.

മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇവനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യണം. ലഹരി അടിച്ചു കഴിഞ്ഞാല്‍ എന്തും ചെയ്യാം, എന്തും പറയാം എന്നാണ് കരുതുന്നത്. ഇതിന് മുമ്പ് ഒരു മാധ്യമപ്രവർത്തകയോട് വളരെ മോശമായി സംസാരിക്കുന്നത് കണ്ടു. ഇതൊന്നും സാരമില്ല. അവന്‍ അങ്ങനെയാണെന്ന് കരുതരുത്. അത് അഹങ്കാരം വർധിപ്പിക്കും. അതിനെ അങ്ങനെ അഴിച്ചുവിടാന്‍ പറ്റില്ല. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സ്ത്രീകളോടും മറ്റുള്ളവരോട് ആദരവ് കാണിക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+