'വിനായകന്‍ മരവാഴ, മരത്തലയന്‍': ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച താരത്തെ അധിക്ഷേപിച്ച് നിർമ്മാതാവ്
കൊച്ചി: ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയ നടന്‍ വിനായകനെ വിമർശിച്ചും അധിക്ഷേപിച്ചും സംവിധായകന്‍ സജി നന്ത്യാട്ട്. ആരാണ് ഉമ്മന്‍ ചാണ്ടിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിനായകന് തന്റേടം ഉണ്ടെങ്കില്‍ അദ്ദേഹം കോട്ടയത്തോ പുതുപ്പള്ളിയിലോ പോയി ഇക്കാര്യം ചോദിക്കണമെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. അങ്ങനെ ചോദിച്ചാല്‍ അലൂമിനിയം കലത്തിന്റെ മുകളില്‍ പാണ്ടി ലോറി കയറിയത് പോലെയാവും നിന്റെ അവസ്ഥയെന്നും സജി നന്ത്യാട്ട് പറയുന്നു.
നീ എങ്ങനെയാണ് അവാർഡ് വാങ്ങിയത്. ഒരു കൊച്ച് കുഞ്ഞിന് പോലും ഉമ്മന്‍ ചാണ്ടീ എന്ന് വിളിക്കാന്‍ അനുവാദം കൊടുത്ത വ്യക്തി, രണ്ട് തവണ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പുകളിലെ മന്ത്രി, ഇതിനെല്ലാം ഉപരി പാവങ്ങള്‍ക്ക് തുണയായ വ്യക്തിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. അങ്ങനേയുള്ള അദ്ദേഹം ആരായിരുന്നുവെന്ന് തിരുവനന്തപുരത്ത് കണ്ടില്ലായിരുന്നു. രാസായുധ പ്രയോഗമൊക്കെ നിർത്തിയിട്ട് ഇടക്കിടക്ക് ആ പുകപ്പുരയില്‍ നിന്നും വെളിയില്‍ വന്ന് യൂട്യൂബിലും ചാനലിലുമൊക്കെ ഇതൊക്കെ കാണണമായിരുന്നു. അപ്പോള്‍ മനസ്സിലാവും ഉമ്മന്‍ ചാണ്ടി ആരായിരുന്നുവെന്ന്.

പ്രതിപക്ഷം പോലും എത്ര ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്. ഉമ്മന്‍ ചാണ്ടിയോട് ഏറ്റവും വലിയ രാഷ്ട്രീയ വിയോജിപ്പുള്ള സിപിഎം പോലും അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഫ്ലക്സ് വെച്ചു. അദ്ദേഹത്തിനെതിരെ രണ്ട് പ്രാവശ്യം മത്സരിച്ച, രാഷ്ട്രീയപരമായി എതിരാളികളായ മന്ത്രി വിഎന്‍ വാസവന്‍ തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ ഉണ്ണാതെ ഉറങ്ങാതെ ആ വിലാപയാത്രയെ അനുഗമിച്ചു. ആ രാഷ്ട്രീയ മര്യാദ പോലും തനിക്കുണ്ടോയെന്നും വിനായകനോടായി സജി നന്ത്യാട്ട് ചോദിക്കുന്നു.
'സാധിക്കുമെങ്കില്‍ ഇദ്ദേഹത്തിന്റെ അവാർഡ് തിരിച്ചെടുക്കണമെന്നാണ് സർക്കാറിനോട് പറയാനുള്ളത്. ശകലമെങ്കിലും ഉളുപ്പ് ഇന്നലെയോ ഇന്നോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ അവാർഡ് നീ തിരിച്ചുകൊടുക്കണം. നിന്നോടൊക്കെ സഭ്യമായി സംസാരിക്കാന്‍ അറിയില്ല. പക്ഷെ എന്റെ സംസ്കാരം അതിന് അനുവദിക്കാത്തത് കൊണ്ട്, മരത്തലയാ നിന്നെ അധികം ഞാന്‍ പറയുന്നില്ല. നാണം കെട്ടവന്‍.' സജി നന്ത്യാട്ട് പറയുന്നു.
സ്വന്തം പിതാവ് ചത്തു എന്നാണ് നീ പറുയന്നത്. സ്വന്തം പിതാവിന് ഇത്ര ബഹുമാനമേ നീ കൊടുക്കുന്നുള്ളു. നിന്നെപ്പോലെയല്ല മറ്റ് കേരളീയർ, അവർ അപ്പനേയും അമ്മയേയും പെങ്ങളേയും സഹോദരനേയും സ്നേഹിക്കുന്നവരാണ്. രാഷ്ട്രീയ എതിരാളികളായാല്‍ പോലും ഒരു മരണം നടന്നാല്‍ ആ മരണത്തെ ബഹുമാനിക്കുന്നവരാണ് കേരളീയർ. ബിജെപിയുടെ നേതാക്കളും സിപിഎം നേതാക്കളും മുഖ്യമന്ത്രിമാരും വന്ന് ഉമ്മന്‍ ചാണ്ടിക്ക് ആദരവ് അർപ്പിച്ചു.
സഖാവ് ഇകെ നായനാർ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും ശവസംസ്കാര ചടങ്ങ് ആരുടേതാണെന്ന് ചോദിച്ചാല്‍ ചരിത്ര വിദ്യാർത്ഥികള്‍ നല്‍കുന്ന മറുപടി അത് ഉമ്മന്‍ ചാണ്ടിയുടേതാണെന്നായിരിക്കും. ഉമ്മന്‍ ചാണ്ടി ആരാണെന്ന് നിനക്ക് അറിയില്ല. ബോധം ഉണ്ടെങ്കില്‍ അല്ലേ ഉമ്മന്‍ ചാണ്ടി ആരാണെന്ന് അറിയൂ. എടോ.. മരവാഴെ ഉമ്മന്‍ ചാണ്ടി ആരാണെന്ന് അറിയണമെങ്കില്‍ ആ യൂട്യൂബിലെങ്കിലും നോക്ക്. നീ ആണായിരുന്നെങ്കില്‍ എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുകൊണ്ട് പോയതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.
വിമർശിക്കാന്‍ എല്ലാവർക്കും അവകാശമുണ്ട്. എന്നാല്‍ അതിന് ഒരു ഭാഷയും സംസ്കാരവുമുണ്ട്. നിനക്ക് എവിടുന്ന് അന്തസ്. ഇത്തരത്തിലുള്ള ആളുകളെ വെച്ച് ആരും സിനിമ പിടിക്കാന്‍ തയ്യാറാവരുത്. ഇവരെയൊക്കെ ബഹിഷ്കരിക്കണം. സംസ്കാര ശൂന്യനായ നിന്നെപ്പോലുള്ളവർ സാംസ്കാരിക കേളത്തിന് അപമാനമാണ്. ഒരു മനുഷ്യന്‍ ഇങ്ങനെയാവാന്‍ പാടില്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications