കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നു, കനിഞ്ഞില്ല, അനുവദിച്ചപ്പോഴാവട്ടെ അപമാനിച്ചു: വിനായകന്റെ അച്ഛന്‍

Google Oneindia Malayalam News

കോഴിക്കോട്: തൃശ്ശൂര്‍ പാവറട്ടിയില്‍ പോലീസ് പീഡനത്തെ തുടര്‍ന്ന് മകന്‍ വിനായകന്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടു തവണ കാണാന്‍ ചെന്നെങ്കിലും അനുവദിച്ചില്ലെന്ന് അച്ഛന്‍ കൃഷ്ണന്‍. പിന്നീട് കണ്ടപ്പോഴാവട്ടെ അപമാനകരമായ പെരുമാറ്റമാണുണ്ടായതെന്നും കൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് മാസത്തോളമായിട്ടും സര്‍ക്കാര്‍ വിനായകന് നീതി ലഭ്യമാക്കാന്‍ ഇടപെട്ടില്ല. കൊലപാതകം കുടുംബത്തെ പാടെ തകര്‍ത്തുകളഞ്ഞു. ഒരു ഭാഗം പാടെ തളര്‍ന്ന തനിക്ക് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞു. അതേസമയം കൊലപാതകികളായ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ശമ്പളത്തോടെ ജോലിയിലെത്താന്‍ അവസരമൊരുക്കി. തങ്ങള്‍ പിന്നീട് കേസിന്റെ തുടര്‍ക്കാര്യങ്ങള്‍ക്കായി ഇതേ പൊലീസിനു മുമ്പില്‍ തന്നെ ചെെന്നത്തേണ്ട സ്ഥിതിയാണുള്ളതെന്നും കൃഷ്ണന്‍ പറഞ്ഞു.

news

സംസ്ഥാനത്ത് താഴന്ന് ജാതിക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ജാതിപരമായ പകപോക്കലുകള്‍ വര്‍ധിക്കുന്നു. ഇതിനൊക്കെ പൊലീസ് കൂട്ടുനില്‍ക്കുന്നു. പൊലീസ് ജനങ്ങളെ പേടിപ്പിക്കുകയാണ്. തനിക്കും ആദ്യത്തില്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ മകനെ നഷ്ടപ്പെട്ട തനിക്ക് ഇനി എന്തുവന്നാലും ഒന്നുമില്ലെ ബോധമാണ് ധൈര്യം തന്നത്. പൊലീസിന് തങ്ങള്‍ എന്തു തന്നെ ചെയ്താലും സസ്‌പെന്‍ഷനു ശേഷം സുഖമായി ജോലിയില്‍ തിരിച്ചെത്താമെന്ന ബോധം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് കരുത്തു നല്‍കുന്നു. നാട്ടില്‍ കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് ചുക്കാന്‍പിടിക്കുന്നു. കാക്കിയിടുകയെന്നത് ഏറ്റവും വലിയ ക്രിമിനലുകളായി മാറുവാനുള്ള സൗകര്യമായി മാറുന്നു പൊലീസിന്. തന്റെ മകനു നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും കൃഷ്ണന്‍ പറഞ്ഞു.

English summary
Vinayakan's father about Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X