കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബും ചുരുട്ടിക്കെട്ടി ഒന്ന് പോയിത്തരൂ, പോകുമ്പോൾ എൻആർസി കൂടി എടുത്തോളൂ, തുറന്നടിച്ച് വിനീത്!

Google Oneindia Malayalam News

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ ശബ്ദങ്ങള്‍ ഉയരുകയാണ്. യുവതാരങ്ങള്‍ തുടങ്ങി വെച്ച പ്രതികരണ നിരയിലേക്ക് സൂപ്പര്‍ താരം മമ്മൂട്ടിയടക്കം എത്തിക്കഴിഞ്ഞു.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവും ഗായകനുമായ വിനീത് ശ്രീനിവാസന്‍. സിനിമാ രംഗത്തുളള ഭൂരിപക്ഷം പേരും നിഷ്പക്ഷമെന്ന് തോന്നിക്കുന്ന തരത്തില്‍ പ്രതികരിച്ചപ്പോഴാണ് വിനീത് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലാണ് വിനീതിന്റെ പ്രതികരണം.

നിങ്ങൾക്ക് ന്യൂനപക്ഷം, ഞങ്ങൾക്കല്ല

നിങ്ങൾക്ക് ന്യൂനപക്ഷം, ഞങ്ങൾക്കല്ല

'നിങ്ങളെ സംബന്ധിച്ച് അവര്‍ ന്യൂനപക്ഷം ആയിരിക്കാം. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്. ദയവുചെയ്ത് നിങ്ങളുടെ പൗരത്വ ഭേദഗതി നിയമവും ചുരുട്ടിക്കെട്ടി ഞങ്ങളില്‍ നിന്നും ദൂരെ എവിടേക്കെങ്കിലും പോയിത്തരൂ. ദേശീയ പൗരത്വ രജിസ്റ്റര്‍ അടക്കമുളള നിങ്ങളുടെ മറ്റെല്ലാം നിയമങ്ങളും അക്കൂട്ടത്തിലെടുത്തോളൂ' എന്നാണ് വിനീത് ശ്രീനിവാസന്‍ തുറന്നടിച്ചിരിക്കുന്നത്. വിനീത് നന്നായി പറഞ്ഞുവെന്ന് സംവിധായകൻ ജൂഡ് ആന്റണി പോസ്റ്റിന് കമന്റിട്ടുമുണ്ട്.

ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട

ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട

ടീമേ... ജനിച്ചത് ഇന്ത്യയിൽ തന്നെയാണ് ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽത്തന്നെയായിരിക്കും.. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട എന്ന് നടൻ ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. നമ്മള്‍ തുല്യതയ്ക്ക് വേണ്ടി നിലകൊളളുന്നു എന്നാണ് ജയസൂര്യ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ജാമിയ മിലിയയിലേത് അടക്കം വിദ്യാര്‍ത്ഥി സമരങ്ങളുടെ ചിത്രവും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യ നമ്മുടെ രാജ്യമാണ്

ഇന്ത്യ നമ്മുടെ രാജ്യമാണ്

'എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു. മനസ്സിലാക്കി വന്നപ്പോളാണ് അറിഞ്ഞത് നടക്കാൻ പാടില്ലാത്തതാണ് ഇപ്പൊ നടക്കുന്നതെന്ന്. വിദ്യാർത്ഥികളെ അടിച്ചമർത്തിയും നിയമങ്ങൾ അടിച്ചേൽപ്പിച്ചല്ല നടപ്പിലാക്കണ്ടത്. ഇങ്ങനെ ചെയ്യുന്നത് ആരായാലും അവരോടു ഒന്നേ പറയാൻ ഒള്ളൂ. ഇന്ത്യ നമ്മുടെ രാജ്യമാണ്' എന്നാണ് നടൻ ആന്റണി വർഗീസിന്റെ പ്രതികരണം.

Recommended Video

cmsvideo
Actress Anaswara Rajan opposes Citizenship amendment act | Oneindia Malayalam
നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ

നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ

'നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്പിച്ചവർ അത് കുട്ടിച്ചോറാക്കാൻ പോകുകയാണ്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാൻ ഈ രാജ്യത്തിന് ശേഷിയില്ല' എന്നാണ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി പ്രതികരിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും ലിജോ നേരത്തെ രംഗത്ത് വന്നിരുന്നു.

ഈ ചൂണ്ടുവിരല്‍ തന്നെ ധാരാളം

ഈ ചൂണ്ടുവിരല്‍ തന്നെ ധാരാളം

''ഇന്ത്യയിലെ എല്ലാ കുട്ടികളേയും ഒരുമിപ്പിക്കാന്‍ ഈ ചൂണ്ടുവിരല്‍ തന്നെ ധാരാളം. ഭരണഘടനയോട് സത്യസന്ധത പുലര്‍ത്തൂ, ഭാരതത്തിന്റെ യഥാര്‍ത്ഥ മകനും മകളുമായിരിക്കൂ'' എന്നാണ് നടന്മാരായ സുരാജ് വെഞ്ഞാറമ്മൂടും കുഞ്ചാക്കോ ബോബനും ഫേസ്ബുക്കിലെഴുതിയത്. ജാമിയ മിലിയയിലെ ആയിഷ റെന്ന എന്ന വിദ്യാര്‍ത്ഥിനി പോലീസിന് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

English summary
Vineeth Sreenivasan's facebook post against CAA and NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X