കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ തുടര്‍ച്ചയായി പരാജയപ്പെട്ടു, ബിസിനസിലും നഷ്ടം, ജീവിതം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

Google Oneindia Malayalam News

അനിയത്തിപ്രാവ് എന്ന ഒറ്റ സിനിമ മതി മലയാളികള്‍ക്ക് കുഞ്ചാക്കോ ബോബനെ ഓര്‍ക്കാന്‍. ആ ചിത്രത്തിന് ശേഷം മലയാളി ചാക്കോച്ചന്‍ എന്ന ഓമനപ്പേരും കുഞ്ചാക്കോ ബോബന് നല്‍കി. അനിയത്തിപ്രാവിന് ശേഷം നിരവധി ഹിറ്റുകള്‍ പിറന്നെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് തുടങ്ങി. ആ കാലഘട്ടത്തില്‍ തനിക്ക് മറ്റ് തിരിച്ചടികളും ഉണ്ടായെന്ന് തുറന്ന് പറയുകയാണ് ചാക്കോച്ചന്‍.

pic

pic

ഒരു സമയം കഴിഞ്ഞപ്പോള്‍ തന്റെ ചിത്രങ്ങളൊക്കെ പരാജയപ്പെടാന്‍ തുടങ്ങി. തുടര്‍ പരാജയങ്ങള്‍ കാരണമാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ സമയത്താണ് ബിസിനസിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. അതിന് തിരഞ്ഞെടുത്തത് റിയല്‍ എസ്റ്റേറ്റ് മേഖലയായിരുന്നു. എന്നാല്‍ വിചാരിച്ച പോലെ അത് ക്ലിക്കായില്ല. തനിക്ക് നഷ്ടങ്ങളാണ് സംഭവിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

pic2

സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അപ്പോഴാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലേക്ക് കടന്നത്. ഒരിക്കലും വിചാരിച്ചതല്ല അത്തരമൊരു മേഖലയിലേക്ക് വരുമെന്ന്. താനും ഭാര്യ പ്രിയയും അവിചാരിതമായിട്ടാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബനാണെന്ന് കരുതി അതില്‍ ലാഭമുണ്ടാവില്ലല്ലോ? തനിക്ക് അത് നഷ്ടമുണ്ടാക്കിയ ബിസിനസ്സലാണ്.

pic3

തനിക്കതില്‍ കഴിവ് തെളിയിക്കാന്‍ കഴിയില്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. തന്ത്രപരമായി നീങ്ങേണ്ട ബിസിനസാണ് അത്. അതുകൊണ്ട് താനതില്‍ നിന്ന് പിന്‍മാറി. ഏറ്റവും രസകരമായ കാര്യം കുഞ്ചാക്കോ ബോബന്‍ വന്ന് നോക്കിയിട്ട് പോയ പ്ലോട്ടാണ് എന്നും പറഞ്ഞ് വിറ്റുപ്പോയ പ്ലോട്ടുകളുണ്ട് അതില്‍. ഒരു സിനിമാ നടന് ലഭിക്കുന്ന പരിഗണന കൊണ്ട് സംഭവിക്കുന്നതാവാം അത്. എന്തായാലും സിനിമ പോലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ തനിക്ക് തീരെ ശോഭിക്കാനായില്ലെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.

pic4

അതേസമയം തന്റെ രണ്ടാം വരവ് വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. മടങ്ങിവരവില്‍ ഒരുപാട് കഷ്ടപാടുകള്‍ നേരിടേണ്ടി വന്നു. താരമൂല്യം കുറഞ്ഞ് കൊണ്ട് പല നായികമാരും തന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നിരുന്നില്ല. വലിയ വിഷമം തോന്നിയിരുന്നു ഇത് കേട്ടപ്പോള്‍. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് അതൊക്കെ ചിന്തിച്ച് നോക്കിയപ്പോള്‍ ആ വിഷമമൊക്കെ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

pic5

തന്റെ തിരിച്ചുവരവ് ഒരുപാട് പേര്‍ ആഗ്രഹിച്ചിരുന്നു. അതിനെ പിന്തുണച്ചവരാണ് ഷാഫി, ലാല്‍ ജോസ്, ബെന്നി പി നായരമ്പലം എന്നിവര്‍. ഇവര്‍ക്കൊപ്പം കൂടുതല്‍ സമയം സിനിമയില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ ചെലവഴിച്ചിട്ടുണ്ട്. താന്‍ സിനിമയിലേക്ക് മടങ്ങിവരണമെന്ന് എന്നേക്കാള്‍ ആഗ്രഹം ഇവര്‍ക്കായിരുന്നു. നല്ല സിനിമള്‍ പലതും സംഭവിച്ചത് അതുകൊണ്ടാണ്. സിനിമയ്ക്ക് അപ്പുറത്തുള്ള ബന്ധം ഇവരുമായുണ്ട്. സൗഹൃദങ്ങള്‍ തിരിച്ചുവരവിന് സഹായിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

pic6

താന്‍ രണ്ടാം വരവില്‍ പഠിച്ചൊരു കാര്യം നോ പറയലാണ്. തുടക്കത്തില്‍ ഏത് സിനിമയോടും താന്‍ ഓകോ പറയാറായിരുന്നു പതിവ്. ഇപ്പോള്‍ തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ ചെയ്യാന്‍ പറ്റില്ലെന്ന് തന്നെ പറയും. തന്റെ അനുഭവങ്ങളാണ് ഇക്കാര്യങ്ങള്‍ പഠിപ്പിച്ചത്. ഇപ്പോള്‍ നോ പറഞ്ഞില്ലെങ്കില്‍ ഭാവിയില്‍ രണ്ട് കൂട്ടര്‍ക്കും അതിലൂടെ പ്രശ്‌നങ്ങളുണ്ടാവും. അത് ഒഴിവാക്കാന്‍ തുടക്കത്തിലെ നോ പറയുന്നതല്ലേ നല്ലതെന്നും ചാക്കോച്ചന്‍ ചോദിച്ചു.

Recommended Video

cmsvideo
Jayasurya and Ramesh Pisharadis funny comments on Kunchako Boban's post goes viral in social media
pic7

ഇതിനിടെ ലോക്ഡൗണ്‍ കാലത്ത് നടത്തിയ ചലഞ്ചിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ചാക്കോച്ചന്‍ നന്ദി പറഞ്ഞു. തനിക്ക് ഒരുപാട് കോളുകളും ടെക്‌സറ്റുകളും വന്നു. ചിലരുടെയെങ്കിലും ജീവിതത്തില്‍ തന്റെ ചലഞ്ചിന് സ്പര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ സ്‌നേഹവും പോസിറ്റിവിറ്റിയും നമുക്ക് എല്ലായിടത്തേക്കും പടര്‍ത്താം എന്നും ചാക്കോച്ചന്‍ കുറിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് ചാക്കോച്ചന്‍ ചലഞ്ച് എന്ന പദ്ധതി തുടങ്ങിയത്. ഓരോ ദിവസവും ഓരോ പുതിയ ചലഞ്ചും ചാക്കോച്ചന്‍ കൊണ്ടുവന്നിരുന്നു.

English summary
viral: actor kunchacko boban opens up about his failures and quiting real estate business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X