അഖിലയെ ഹാദിയയാക്കിയത് അച്ഛൻ തന്നെ; അച്ഛൻ മതത്തെ മാനിക്കാത്ത വ്യക്തി, ഹാദിയയ്ക്ക് മതമുണ്ടായത് ഇപ്പോൾ!

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഹാദിയ വിഷയം ചർച്ചയാകുന്ന സന്ദർഭത്തിൽ എന്തിന് ഹിന്ദുക്കൾ നൊമ്പരപ്പെടുന്നു എന്ന ചോദ്യവുമായി ഫേസ്ബുക്കിൽ വീഡിയോ വൈറലാകുന്നു. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുമ്പോൾ മാത്രമേ മതം മാറ്റം സംഭവിക്കുന്നുള്ളൂ. എന്നാൽ ഹാദിയയുടെ വീട്ടിൽ മതപരമായ യാതൊരു പ്രവർത്തനവും നടന്നിരുന്നില്ലെന്ന് വീഡിയോയിൽ പറയുന്നു. ഹാദിയയുടെ പിതാവ് അശോകൻ വളരെ തീവ്രമായി മതത്തെ ഏതിർക്കുന്നയാളാണെന്നും സ്വാമി എന്ന് തോന്നിക്കുന്ന വ്യക്തി വീഡിയോയിൽ പറയുന്നു. അദ്ദേഹം മതത്തിന് എതിരായിരുന്നു, മതത്തിനെ അപമാനിക്കുയാളായിരുന്നു എന്നും പറയുന്നു.

മതം വെറും ഭ്രാന്താണെന്ന് പറയുന്ന വ്യക്തിയുടെ കുടുബത്തെ എങ്ങിനെ ഹിന്ദു എന്ന് പറയാൻ കഴിയും? സർട്ടിഫിക്കറ്റിനകത്ത് ഹിന്ദു എന്ന് രേഖപ്പെടുത്തിയാൽ ഹിന്ദു ആകുമോ എന്നും വീഡിയോയിൽ ചോദിക്കുന്നു. അങ്ങിനെയൊരാൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഹിന്ദുക്കൾ സങ്കടപെടേണ്ട ആവശ്യമില്ല. ഹാദിയയെ സംബന്ധിച്ചിടത്തോളം ഇത്രയും കാലഘട്ടത്തോളം മതം എന്താണെന്ന് അറിയില്ലായിരുന്നു. ഒരു മതം എന്താണ്, അതൊരു അതിജീവന പദ്ധതിയെ സുഭദ്രമാക്കുന്നതാണെന്ന് ആദ്യമായി ആ കുട്ടി അറിയുന്നത് മുസ്ലീം സുഹൃത്തുക്കളിൽ നിന്നാണെന്നും വീഡിയോയിൽ പറയുന്നു.

cmsvideo
മകള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്ന് പിതാവ് അശോകന്‍ | Oneindia Malayalam
Swami Brahmananda Thirtha
English summary
Viral video about Hadiya issue in facebook
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്