Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയപ്പെട്ടവര്‍ വഞ്ചിച്ചു, തകര്‍ന്നുപോയി'; ബൈജു അയച്ച ആത്മഹത്യ കുറിപ്പ് പുറത്തുവിട്ട് സംവിധായകന്‍

ആലപ്പുഴ: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഭാര്യയും കുടുംബവും ചതിച്ചെന്ന് ആരോപിച്ച് ന്യൂസിലാന്‍ഡ് പ്രവാസി ബൈജു രാജു ജീവനൊടുക്കിയത്. കറ്റാനം കണ്ണാനക്കുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജുവാണ് സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. ഭാര്യ വീട്ടുകാര്‍ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ തന്നില്‍ നിന്ന് അകറ്റിയെന്നും ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബൈജു രാജു തനിക്കയച്ച ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ എം ബി പത്മകുമാര്‍. ഏറെ പ്രിയപ്പെട്ടൊരാള്‍ വഞ്ചിച്ചപ്പോള്‍ നിസ്സഹായനായിപ്പോയത് കൊണ്ടാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇ മെയില്‍ സന്ദേശത്തില്‍ ഇ മെയില്‍ സന്ദേശത്തില്‍ ബൈജു രാജു പറയുന്നു.

baiju raju

ബൈജു രാജുവോ ഭാര്യയോ അല്ല അവരുടെ കുടുംബത്തില്‍ അനാവശ്യമായി ഇടപെട്ട് അവരുടെ സമാധാനം തകര്‍ത്തവരാണ് യഥാര്‍ത്ഥ തെറ്റുകാരെന്നും പത്മകുമാർ പറയുന്നു. ഇപ്പോള്‍ വീഡിയോയിലൂടെയാണ് എം ബി പത്മകുമാര്‍ ബൈജു രാജുവിന്റെ സന്ദേശം എം ബി പത്മകുമാര്‍ പ്രേക്ഷകരെ അറിയിച്ചത്. പത്മകുമാറിന്റെ വാക്കുകള്‍.

'നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ വഞ്ചിക്കുമ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാതെ നിങ്ങള്‍ നിസ്സഹായനാകും. എല്ലാവരും എന്റെ പ്രതീക്ഷകളെല്ലാം നശിപ്പിച്ചതിനാല്‍ എന്റെ മാനസിക സമാധാനം പൂര്‍ണമായും ഇല്ലാതായി. എന്റെ ജീവിതത്തിന് അര്‍ഥമില്ലെന്ന് തോന്നി. എന്റെ നിലനില്‍പിന്റെ അവസാന പ്രതീക്ഷയായ എന്റെ മകള്‍ എന്നില്‍നിന്ന് നഷ്ടപ്പെട്ടു പോകുന്നതില്‍ ഞാന്‍ തകര്‍ന്നുപോയി.

പഠിക്കുമ്പോഴും പള്ളിയില്‍ പോകുമ്പോഴും ബൈബിള്‍ വായിക്കുമ്പോഴും പ്രാര്‍ഥിക്കുമ്പോഴും ഡാന്‍സ് ക്ലാസ്സില്‍ കൊണ്ടുപോകുമ്പോഴും വയലിന്‍ പഠിപ്പിക്കുമ്പോഴുമൊക്കെ എല്ലായിടത്തും മകള്‍ക്കൊപ്പമുണ്ടായിരുന്ന ഒരച്ഛന് മകളില്‍നിന്ന് അകന്നു നില്‍ക്കാന്‍ പ്രയാസമാണ്. എന്റെ വരാനിരിക്കുന്ന ജീവിതം എന്റെ മകളുടെ കണ്ണിലൂടെ കാണാനും അവളുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷിക്കാനും ഞാന്‍ ആഗ്രഹിച്ചു.

അച്ഛനുമമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് മകള്‍ എപ്പോഴും പറയുമായിരുന്നു. ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും. എന്റെ എല്ലാ വേദനകളും എല്ലാവരില്‍നിന്നും മറയ്ക്കാന്‍ എനിക്ക് അറിയാമായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് അതിനുള്ള ശക്തിയില്ല, കാരണം ഞാനിപ്പോള്‍ തകര്‍ന്ന് ഇല്ലാതായി.

ഇത് എന്റെ ജോലിയെയും ജീവിതത്തെയും ബാധിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും ശ്വാസം മുട്ടുന്ന വേദനയും എന്നെ തകര്‍ക്കുന്നു. എനിക്കു സഹിക്കാന്‍ കഴിയുന്നില്ല. പെട്ടെന്ന് ഒരു ആശ്വാസം വേണം. അതിന് ഞാന്‍ എന്നെ ഇല്ലാതാക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നു'- എം ബി പത്മകുമാര്‍ വീഡിയോയില്‍ പറഞ്ഞു.

അതേസമയം, എം ബി പത്മകുമാര്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബൈജു ആത്മഹത്യ ചെയ്യാനിടയായ സാഹചര്യവും എം ബി പത്മകുമാര്‍ ഇവിടെ വിവരിക്കുന്നുണ്ട്. ബൈജുവിനെയും ഭാര്യയെയും ഇവിടെ തെറ്റുകാരായി കാണാനാവില്ലെന്നും മറ്റാരുടെയോ ഇടപെടലുകള്‍ കൊണ്ടാണ് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായതെന്നും പത്മകുമാര്‍ പറയുന്നു.

ഒരു മകളെ അയാളുടെ അച്ഛനില്‍ നിന്നും അകറ്റാന്‍ ആര്‍ക്കും അവകാശമില്ല. ബൈജു ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് ഡോക്യമെന്റ്‌സ് അയച്ചിട്ടുണ്ടെന്നും ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചുതരുന്നതെന്നും പത്മകുമാര്‍ വീഡിയോയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+