കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോമാതാ ഉലര്‍ത്ത് വീഡിയോ'; രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി, ആവശ്യം തള്ളി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി അറിയിച്ചത്. കേസ് റദ്ദാക്കണമെന്ന് രഹ്ന ഫാത്തിമ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളി ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിടുകയായിരുന്നു. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്.

1

സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍

യൂട്യൂബ് ചാനലില്‍ ബീഫ് ഫ്രൈ തയ്യാറാക്കുന്ന വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് പരാമര്‍ശിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. ഈ കേസിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായം പറയുന്നതിന് കേരള ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

2

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുലം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രനാണ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലില്‍ പാചക വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് ഉപയോഗിച്ച സംഭവത്തില്‍ ഐപിസി 153, 295 എ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരമാര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതിയും പരാമര്‍ശിച്ചിരുന്നു.

3

ഒരു സ്മാര്‍ട്ട് ഫോണിനായാണോ ഇങ്ങനെ ചെയ്തത്; 16കാരിയുടെ ബുദ്ധിയില്‍ ഞെട്ടി സോഷ്യല്‍ മീഡിയഒരു സ്മാര്‍ട്ട് ഫോണിനായാണോ ഇങ്ങനെ ചെയ്തത്; 16കാരിയുടെ ബുദ്ധിയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

ഈ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. മനപ്പൂര്‍വ്വം മതസ്പര്‍ദ്ധയുണ്ടാക്കാനാണ് രഹ്ന ശ്രമിച്ചത് എന്നും അതുകൊണ്ട് ജാമ്യം റദ്ദാക്കണം എന്നും ആയിരുന്നു ഹൈക്കോടതിയില്‍ രഹ്നയ്ക്കെതിരെയുള്ള ഹര്‍ജി.

4

സിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്: ഹിമാചലില്‍ പുതിയ കരുനീക്കം, സ്ഥാനാർത്ഥിയായേക്കുംസിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്: ഹിമാചലില്‍ പുതിയ കരുനീക്കം, സ്ഥാനാർത്ഥിയായേക്കും

കേസ് വന്നതിന് പിന്നാലെ രഹ്നയ്ക്ക് ബി എസ് എന്‍ എല്ലിലെ ജോലി നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരിയെന്ന് കണ്ട് സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ശബരിമലയില്‍ മത വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസില്‍ രഹ്ന ഫാത്തിമയെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവായ ബി രാധാകൃഷ്ണ മേനോന്‍ ആയിരുന്നു അന്ന് പരാതിക്കാരന്‍.

5

ശബരിമല വിവാദത്തിന്റെ തുടക്കത്തില്‍ കറുപ്പുടുത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു ആദ്യത്തെ അറസ്റ്റിന് കാരണമായത്. പിന്നീട് സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ രഹ്ന ഫാത്തിമ ശബരിമല പ്രവേശനത്തിന് ശ്രമിച്ചതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നാലെ സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി പെയിന്റിങ് നടത്തിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

English summary
Viral Youtube Video Case: High Court will not stay the case against activist Rehana Fatima.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X