Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്മയുടെ മരണം: 'ഞാൻ നിരപരാധി'; 'എല്ലാം കെട്ടിചമച്ചത്' ; കിരൺകുമാറിനെ കാണാൻ അച്ഛൻ ജയിലിന് മുന്നിൽ

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ പ്രതിയായ കിരണ്‍കുമാര്‍ ജയില്‍മോചിതനായി. ഭർത്താവായ കിരണിന്റെ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനിയായ വിസ്മയാണ് ആത്മഹത്യ ചെയ്തിരുന്നത്.

സുപ്രീംകോടതിയാണ് ഇന്നലെ കിരണിന് ജാമ്യം അനുവദിച്ചത്. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. ഇതിന് പിന്നാലെയാണ് കിരണ്‍കുമാര്‍ ജയില്‍മോചിതൻ ആയത്.

അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും കിരൺ മാധ്യമങ്ങളോട് പറഞ്ഞു. മൊബൈല്‍ ഫോൺ ഉള്‍പ്പെടെ കെട്ടിച്ചമച്ച തെളിവുകളാണ് കേസിൽ ഉളളതെന്നും കിരണ്‍ പറയുന്നു.

1

ജാമ്യം ലഭിച്ചതിന് പിന്നാലെ കിരണ്‍കുമാറിന്റെ അച്ഛന്‍ സദാശിവന്‍പിളള ഉള്‍പ്പെടെയുളളവരും അഭിഭാഷകരും ജയിലിന് മുന്നിൽ ഉണ്ടായിരുന്നു. കൊല്ലം ജില്ലാ ജയിലിന് മുന്നിലാണ് ഇവർ എത്തിയത്. എന്നാൽ, കിരണിന്റെ ശൂരനാട് പോരുവഴിയിലെ വീടിന്റെ ശുചി മുറിയിലാണ് വിസ്മയ തൂങ്ങി മരിച്ചത്. 2021 ജൂൺ 21 നായിരുന്നു സംഭവം നടന്നത്.

2

സ്ത്രീധനപീഡനം,. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വിവിധ വകുപ്പുകളാണ് കിരൺകുമാറിന് എതിരെ ചുമത്തിയ കുറ്റങ്ങൾ. ജാമ്യ ഉത്തരവ് ഇട്ട സുപ്രീംകോടതിയുടെ ഉത്തരവ് കൊല്ലം കോടതിയിലും ജയിലിലും കൊടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി.

3

അതേസമയം, ഏപ്രില്‍ അവസാനത്തോടെ കേസിന്റെ വിധി ഉണ്ടായേക്കും. കേസിൽ കേസിന്റെ വിചാരണം പത്തിന് വീണ്ടും നടക്കും എന്നാണ് വിവരം. 41-ാമത്തെ പ്രോസിക്യൂഷന്‍ സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കും. തുടർന്ന് പ്രതിഭാഗം ഹാജരാക്കുന്ന എട്ടു സാക്ഷികളെയും വിസ്തരിക്കും എന്നാണ് സൂചന.

4

അതേസമയം, കൊല്ലത്ത് യുവാവ് അറസ്റ്റില്‍. സുബിനെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശല്യം ചെയിതിരുന്നു. ഇത് വിലക്കിയ മാതാപിതാക്കളെ ഇയാൾ മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപമാണ് ഇയാൾ വാടകയ്ക്ക് താമസിക്കുകയാ്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്.

Recommended Video

cmsvideo
    കൊല്ലം വിസ്മയ കേസ്: നിരപരാധിയെന്ന വാദവുമായി കിരൺ കുമാർ
    5

    മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യായായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്ന്, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

    5

    പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

    6

    അതേസമയം, പാലയിൽ ഗർഭിണിക്ക് നേരെ ആക്രമണം നടന്നു. ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെയാ ആക്രമം നടന്നത്. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+