'അമ്പതിനായിരം രൂപ കളഞ്ഞുപോയി, മനപ്രയാസം'; സംഭവിച്ചതെന്താണെന്ന് പറഞ്ഞ് വിഷ്ണുജിത്ത്
മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുൻപായിരുന്നു വരനായ വിഷ്ണുജിത്തിനെ കാണാതായത്. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാൻ പാലക്കാടേക്ക് പോയ വിഷ്ണു അപ്രത്യക്ഷനാവുകയായിരുന്നു. കഴിഞ്ഞദിവസമാണ് വിഷ്ണുജിത്തിനെ പോലീസ് ഊട്ടിയിൽ നിന്ന് കണ്ടെത്തിയത്. ഇപ്പോൾ എന്തുകൊണ്ടാണ് മാറിനിൽക്കാൻ കാരണമെന്ന് പറയുകയാണ് വിഷ്ണു.
വിവാഹച്ചെലവിനുള്ള സാമ്പത്തിക പ്രതിസന്ധിയാണ് മാറിനിൽക്കാൻ കാരണമെന്നാണ് വിഷ്ണുജിത്ത് പോലീസിനോട് പറഞ്ഞത്. വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ നിന്ന് അമ്പതിനായിരം രൂപ കളഞ്ഞുപോയെന്നും പതിനായിരം രൂപ വീട്ടിലേക്ക് അയച്ച് കൊടുത്തത് കഴിഞ്ഞ് ബാക്കിയുണ്ടായിരുന്നത് നാൽപ്പതിനായിപം രൂപ മാത്രമായിരുന്നു ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണു പറയുന്നു.

മനപ്രയാസത്തിൽ പല ബസ്സുകൾ കയറിയിറങ്ങി ഊട്ടിയിൽ എത്തുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് വിഷ്ണുവിനെ കാണാതായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. മഞ്ചേരി സ്വദേശി ആണ് വധു. വിവാഹത്തിന് മൂന്ന് ദിവസം മുൻപാണ് വിഷ്ണു ജിത്തിനെ കാണതാകുന്നത്. പാലക്കാട് എത്തി സുഹൃത്തിനോട് പണം വാങ്ങി. വിഷ്ണുജിത്ത് ബസ് കയറി. എന്നാൽ വീട്ടിൽ എത്തിയില്ല.
രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് വിളിച്ച് താൻ പാലക്കാട് നിന്ന്പു റപ്പെടുന്നതേയുള്ളൂവെന്നും അച്ഛന്റെ സഹോദരന്റെ വീട്ടിൽ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് എത്താം എന്നുമാണ് വിഷ്ണുജിത്ത് പറഞ്ഞത്. എന്നാൽ രാവിലെയും കാണാതായതോടെ വിഷ്ണുവിന്റെ അമ്മ ഭർത്താവിന്റെ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി വിഷ്ണു അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.
പിന്നീട് ഫോൺ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. വിഷ്ണുവിന്റെ സഹോദരിയും ഭർത്താവും പോലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വിഷ്ണു കോയമ്പത്തൂരിലേക്ക് പോകാൻ ബസ്സ് കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാവില പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞാണ് വിഷ്ണു പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചെന്നും അമ്മ പറഞ്ഞിരു
കല്യാണത്തെക്കുച്ച് ഒക്കെ വിഷ്ണു പറഞ്ഞിരുന്നുവെന്നും പൈസയുടെ കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു, അല്ലാതെ വേറെ ബുദ്ധിമുട്ടൊന്നും പറഞ്ഞിരുന്നില്ലെന്നും വിഷ്ണുവിന്റെ സുഹൃത്ത് ശരത് വ്യക്തമാക്കിയിരുന്നു. തിരിച്ചു പോകുമ്പോഴും സന്തോഷത്തിലായിരുന്നുവെന്നും ശരത് പറഞ്ഞു. മൂന്ന് മണിക്കാണ് വിഷ്ണുവിനെ ബസ് കയറ്റിവിട്ടതെന്ന് ശരത് പറഞ്ഞിരുന്നു. വിഷ്ണുവിന് ശത്രുക്കൾ ഇല്ലെന്നും ശരത് പറഞ്ഞിരുന്നു.
ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും പറയുന്നു. ഈ ഫോൺ വിളി പിന്തുടർന്നാണ് പോലീസ് വിഷ്ണുജിത്തേലേക്ക് എത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഊട്ടിയിലെത്തിയ പോലീസ് സംഘം തമിഴ്നാട് പോലീസിന്റെ കൂടി സഹായത്തോടെ ആണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.












Click it and Unblock the Notifications