വിസ്മയ കേസ്: 'സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്, ഇന്ത്യയിലെ ആദ്യ കേസല്ല'; പ്രിതഭാഗം അഭിഭാഷകൻ പറയുന്നു
കൊച്ചി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് വിസ്മയ കേസിൽ വിധി വന്നത്. കഴിഞ്ഞ ജൂൺ 21 - ന് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനമായിരുന്നു മരണത്തിലേക്ക് നയിച്ചത്.
സംഭവത്തിൽ മരണപ്പെട്ട വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ഇന്ന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. നിരവധി സമയത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി.
ഇതിൽ പ്രതിഭാഗം നടത്തിയ ചില വാദങ്ങൾ ഏറെ ചർച്ചയായിരുന്നു. സൂര്യന് കീഴിലെ ആദ്യ സ്ത്രീധന പീഡന കേസല്ല ഇത് എന്നായിരുന്നു പ്രിതഭാഗം കോടതിയിൽ ഉന്നയിച്ചത്. അഭിഭാഷകനായ പ്രതാപ ചന്ദ്രൻ ഉന്നയിച്ച വാദമായിരുന്നു ഇത്.

കേസിൽ തന്റെ വാദത്തോട് മാത്രം താൻ ഉറച്ചു നിൽക്കുന്നു എന്നാണ് അഭിഭാഷകനായ പ്രതാപ ചന്ദ്രൻ വിധിയ്ക്ക് പിന്നാലെ, ട്വന്റിഫോറിനോട് വ്യക്തമാക്കിയത്.
അഭിഭാഷകന്റെ വാക്കുകൾ; -
‘കോടതിയിൽ വാദങ്ങൾ കടന്ന് പോയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജഡ്ജിക്കാണ്. കടന്ന് പോകുന്ന വാദം അദ്ദേഹം അനുവദിക്കില്ല. സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്. ഇന്ത്യയിലെ ആദ്യ കേസല്ല. ഇതിലും ക്രൂരമായ കേസുകൾ നടന്നിട്ടുണ്ട്. അന്ന് ഇന്ത്യ മുഴുവൻ കാത്തിരുന്നിട്ടില്ല എന്ന് പറയുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. അത് പറയേണ്ടത് തന്നെയാണ്'.
ഇങ്ങനെ ഒന്നുമല്ല നമ്മള് പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്

അതേസമയം, വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കിരൺ അടയ്ക്കണം. ഇതിന് പുറമേ, രണ്ടു ലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.

ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ആയിരുന്നു കോടതിയുടെ ശിക്ഷ. ഐ പി സി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറു വര്‍ഷവും, 498 അനുസരിച്ച് രണ്ടു വര്‍ഷവുമാണ് ശിക്ഷ. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളായിരുന്നു കിരണിതെരിരെ ചുമത്തിയിരുന്നത്.
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

ഈ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു ശിക്ഷ തീരുമാനിച്ചത്. അതേസമയം, കേസിൽ കോടതി വിധി പറയുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതിയായ കിരണ കുമാറിനോട് ചോദിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും കിരൺ വ്യക്തമാക്കി. വിസ്മയുടേത് ആത്മഹത്യ ആണെന്നും ശിക്ഷയില്‍ ഇളവ് ലഭിക്കണം എന്നും കിരണ്‍ കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു.

തന്റെ അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. എന്നാൽ, കഴിഞ്ഞ ജൂൺ 21 - നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു.