കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മയ കേസ്; വിധിയിൽ പൂർണ തൃപ്തി..സ്ത്രീധന സമ്പ്രദായം തുടച്ച് നീക്കണം...അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു

Google Oneindia Malayalam News

കൊച്ചി; വിസ്മയ കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ലഭിച്ച ശിക്ഷാവിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡി വൈ എസ് പി പി രാജ്കുമാർ. കേസിൽ പരമാവധി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. അതിന് ഞങ്ങൾക്ക് സാധിച്ചു. സർക്കാരിന്റെ പൂർണ പിന്തണയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്കുമാറിന്റെ വാക്കുകളിലേക്ക്

'ഭാവന, ദൊണ്ണ ബിരിയാണി ഇഷ്ടപ്പെട്ടോ?' കൂട്ടുകാർക്കൊപ്പം അടിച്ച് പൊളിച്ച് നടി..വൈറലായി വീഡിയോ

1

വിധിയിൽ പൂർണതൃപ്തനാണ്. കേസിനെ വളരെ ഗൗരവത്തോടെയാണ് തുടക്കം മുതൽ പോലീസ് സമീപിച്ചത്. പരമാവധി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു ശ്രമിച്ചത്. കേരളത്തെ ഞെട്ടിച്ച സ്ത്രീധന പീഡന മരണത്തിൽ ഏറ്റവും വേഗത്തിൽ തന്നെ കുറ്റപത്രം സമർപ്പിച്ച് ശിക്ഷ ഉറപ്പാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. 80ാമത്തെ ദിവസം തന്നെ കുറ്റപത്രം സമർപ്പിക്കാനായി,രാജ്കുമാർ പറഞ്ഞു.

കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നതായിരുന്നു സർക്കാർ നിലപാട്. സർക്കാരിന്റെ പിന്തുണയാണ് എത്രയും പെട്ടെന്ന് കേസ് പൂർത്തിയാക്കാൻ സാധിച്ചത്. വളരെ പെട്ടെന്ന് തന്നെ കിരൺ കുമാറിനെ സർവ്വീസിൽ നിന്നും പുറത്താക്കിയ നടപടിയെല്ലാം ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

2

മകൾക്ക് സ്ത്രീധനം കൊടുത്തതിൽ വിസ്മയുടെ പിതാവിന് കുറ്റബോധം ഉണ്ടായിരുന്നുവെന്നും രാജ്കുമാർ പറഞ്ഞു. അതിന്റെ പേരിൽ തനിക്കെതിരെ എന്ത് നടപടിയും സ്വീകരിച്ചോളൂവെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നു.വളരെ കഷ്ടപ്പെട്ടാണ് പെൺകുട്ടികളെ അച്ഛനമ്മമാർ വിവാഹം കഴിച്ച് അയക്കുന്നത്. അത്തരത്തിൽ വിവാഹം കഴിച്ചയച്ച പെൺകുട്ടി ഭർതൃഗൃഹത്തിൽ മരണപ്പെടുമ്പോൾ അതിന് കാരണക്കാരനായ ആര് തന്നെയായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്.സ്ത്രീധനം എന്ന സാമൂഹിക വിപത്ത് കാരണമാണ് ഒരു പെൺകുട്ടിക്ക് ജീവനൊടുക്കേണ്ടി വന്നത്. ഇനി അത്തരത്തിലൊരു സംഭവം ആവർത്തിക്കാതിരിക്കാനാണ് നോക്കേണ്ടത്. അതിന് വേണ്ടത് കുറ്റക്കാരന് കടുത്ത ശിക്ഷ നൽകുകയെന്നതാണ്. പൊതുസമൂഹവും അതാണ് ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.

3

സ്ത്രീധന സമ്പ്രദായത്തെ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റേണ്ടതുണ്ട്. പെൺകുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ആത്മാഭിമാനം വളർത്തിയെടുക്കണം. സ്ത്രീധനം കൊടുത്താണ് വിവാഹം കഴിക്കേണ്ടത് എന്ന ചിന്ത കുട്ടികളിലും രക്ഷിതാക്കളിലും സമൂഹത്തിലും ഉണ്ടാകരുത്. സ്കൂൾ തലങ്ങളിൽ തന്നെ ഇത് സംബന്ധിച്ച് അവബോധം നൽകണം', അദ്ദേഹം പറഞ്ഞു.

4

കഴിഞ്ഞ ദിവസമായിരുന്നു വിസ്മയ കേസിൽ വിധി വന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് 10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
വിവിധ വകുപ്പുകളിലായി 25 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ 5 വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയത്. ഐപിസി 304 (B),ഗാർഹിക പീഡനത്തിനെതിരായ 498 (A),ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവെച്ചത്.

2021 ജൂൺ 21 നായിരുന്നു നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിസ്മയ വി നായരെ ശാസ്താംകോട്ടയിലുള്ള ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് കിരൺ കുമാർ നിരന്തരം പീഡിപ്പിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
vismaya case;the dowry system should be ended says the investigating officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X